പ്രശസ്ത സാഹിത്യകാരൻ ഓംചേരി എഴുതിയ ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരം. രസകരമായ ഓർമക്കുറിപ്പുകളും നിരീക്ഷണങ്ങളും വിമർശനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മുക്കാൽ നൂറ്റാണ്ടു മുൻപുള്ള സാമൂഹിക സാഹചര്യങ്ങൾ മനസിലാക്കാൻ ഈ ഗ്രന്ഥം ഏറെ സഹായകരമാണ്.
ഓംചേരിയുടെ സന്പൂർണകൃതികൾ മൂന്നാം വാല്യം
പേജ് 648,വില ₹ 975
മീഡിയ ഹൗസ്, ഡൽഹി
ഫോണ്- 9555642600
പ്രശസ്ത സാഹിത്യകാരൻ ഓംചേരി എഴുതിയ ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരം. രസകരമായ ഓർമക്കുറിപ്പുകളും നിരീക്ഷണങ്ങളും വിമർശനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മുക്കാൽ നൂറ്റാണ്ടു മുൻപുള്ള സാമൂഹിക സാഹചര്യങ്ങൾ മനസിലാക്കാൻ ഈ ഗ്രന്ഥം ഏറെ സഹായകരമാണ്.
സന്യാസ സഹോദര വിശുദ്ധർ ജീവിതങ്ങളും സന്ദേശങ്ങളും
ബ്രദർ പൗലോസ് അരുന്പൂപറന്പിൽ
പേജ് 294, വില ₹ 440
മീഡിയ ഹൗസ്, ഡൽഹി
ഫോണ്- 9555642600
സന്യാസ സഹോദരൻമാരിൽനിന്ന് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരിൽ 50 പേരുടെ ജീവചരിത്രമാണ് ഉള്ളടക്കം. ഇന്ത്യയിൽനിന്ന് ദൈവദാസൻമാരായി പ്രഖ്യാപിക്കപ്പെട്ട ബ്രദർ ജോസഫ് തന്പിയുടെയും ബ്രദർ ഫോർത്തനാസൂസിന്റെയും ചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തമഗീതം
വിനായക് നിർമൽ
പേജ് 120, വില ₹ 120
ആത്മ ബുക്സ്, കോഴിക്കോട്
ഫോണ്- 04954022600
യഥാർഥ പ്രണയത്തിന്റെ വിശുദ്ധവും നിഷ്കളങ്കവുമായ അർത്ഥതലങ്ങൾ ഇതിവൃത്തമാക്കി രചിച്ച നോവൽ. സമീപകാലത്ത് വർധിച്ചുവരുന്ന ബാല ലൈംഗിപീഡനങ്ങളുടെ പശ്ചാത്തലത്തിൽ ഈ നോവലിന്റെ ഉള്ളടക്കത്തിന് പ്രസക്തിയേറെയുണ്ട്.
പരിശുദ്ധാരൂപി നയിച്ച വി. ഫ്രാൻസീസ്
പേജ് 294, വില ₹ 440
മീഡിയ ഹൗസ്, ഡൽഹി
ഫോണ്- 9555642600
ക്രിസ്തുവുമായുള്ള വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ കൂടിക്കാഴ്ചയുടെ വ്യത്യസ്ത മാനങ്ങൾ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. വിശുദ്ധ ഫ്രാൻസിസിന്റെ ഉന്നതമായ ചിന്തകൾ ആഴത്തിൽ പഠിക്കാം. ഫ്രാൻസിസ്കൻ അനുഭവത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ബോധ്യങ്ങളും ദിശാബോധവും ഈ രചന പകർന്നുതരും.
INFORMATION LITERACY A COGNITIVE APPROACH
Dr.Gilu G. Ettaniyil
Page 212,Price ₹ 300
Media House, Delhi
Phone- 9555642600
കംപ്യൂട്ടർ യുഗത്തിൽ വിജ്ഞാനസന്പാദനത്തിന് ഒട്ടേറെ ഉപാധികളുണ്ട്. ഇലക്ടോണിക് മാധ്യമങ്ങളുടെ പ്രചുരപ്രചാരം ഇക്കാലത്ത് പഠനം, ഗവേഷണം, വിജ്ഞാനസന്പാദനം എന്നിവയ്ക്ക് ഏറെ സഹായകരമായിരിക്കുന്നു. ഇൻഫർമേഷൻ ലിറ്ററസിയുടെ വൈവിധ്യമാർന്ന മാനങ്ങളും സാധ്യതകളും വിശദമാക്കുന്ന പഠനഗ്രന്ഥം.