പപ്പു ഡോക്ടർ ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം
ജയചന്ദ്രൻ മൊകേരി
പേജ് 168
വില ₹ 160
ഹാർമോണിയം
പബ്ലിക്ക്,
വടകര
ഫോണ്- 8330806040
രാജ്യത്തുതന്നെ ഏറ്റവുമധികം രോഗികളെ പരിശോധിച്ച ഡോക്ടർമാരിലൊരാളാണ് ഡോ. സി.കെ. പദ്മനാഭൻ. മൊകേരിയിലും വടകരയിലും തലമുറകളെ ചികിത്സിച്ചിട്ടുള്ള ജനകീയ ഡോക്ടറുടെ ജീവചരിത്രം. ആതുരശുശ്രൂഷയെ പുണ്യമായിക്കണ്ട് ജനങ്ങളുടെ ഹൃദയം കവർന്ന ഡോ.പദ്മനാഭൻ നാടിന്റെ ഓർമകളിൽ ഇന്നും ജീവിക്കുന്നു.
വി.കുന്പസാരം എന്ത്? എങ്ങനെ?
ഫാ.കുര്യാക്കോസ് കണ്ണങ്കര കപ്പുച്ചിൻ
പേജ് 152
വില ₹ 200
മീഡിയ ഹൗസ്, ഡൽഹി
ഫോണ്- 9555642600
കുന്പസാരം അനുരഞ്ജനത്തിന്റെയും നവീകരണത്തിന്റെയും കൂദാശയാണ്. വീഴ്ചകളിലും തകർച്ചകളിലും ദുരിതങ്ങളിലും ആശ്വാസം പകരുന്ന അനുഭവമാണ് കുന്പസാരത്തിലൂടെ ലഭിക്കുന്നത്. ഈ കൂദാശയുടെ രണ്ടായിരം വർഷത്തെ പാരന്പര്യവും പ്രസക്തിയും ആധികാരികമായി വ്യക്തമാക്കുകയും തെറ്റിദ്ധാരണ പരത്തുന്ന വീക്ഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.
പ്രതിസ്പന്ദനം
സിസ്റ്റർ എലൈസ്
മേരി എഫ്സിസി
പേജ് 120
വില ₹ 140
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോണ്- 0471 2327253
നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രതികരണങ്ങളെക്കുറിച്ച് ഒരു വീണ്ടുവിചാരത്തന് പ്രേരിപ്പിക്കുന്ന കൃതി. ഈ രചന ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ ആഴത്തിൽ ചിന്താതരംഗങ്ങൾ ഉണർത്തുന്നു. മാനുഷികതയുടെയും ആത്മീയ ബോധനത്തിന്റെയും പ്രകാശം പരത്തുന്ന പതിനാല് ലേഖനങ്ങളുടെ സമാഹാരം.
അത്തിപ്പഴങ്ങളുടെ വീട്
ജെയ്സണ്
എലുവത്തിങ്കൽ
പേജ് 88
വില ₹ 120
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോണ്- 0471 2327253
കുട്ടികൾക്ക് പ്രചോദനവും നല്ല ചിന്തകളും സമ്മാനിക്കുന്ന ചെറുകഥകൾ. ഹൃദയസ്പർശിയായ അവതരണം. വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും കുട്ടികൾ എങ്ങെ പെരുമാറണം, ഏതു തരത്തിൽ വ്യക്തിത്വം രൂപീകരിക്കണം എന്ന ചിന്തകൾ ഇവ സമ്മാനിക്കുന്നു.
ദൈവശാസ്ത്ര പഠനങ്ങൾ
ഡോ.തോമസ്
കുഴിനാപ്പുറത്ത്
പേജ് 140
വില ₹ 180
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോണ്- 0471 2327253
ക്രിസ്തി നമ്മുക്ക് പ്രദാനം ചെയ്തത് രക്ഷയുടെ അനുഭവനമാണ്. ഈ രക്ഷയുടെ ആനുകാലിക ആവിഷ്കരണം സഭയിലൂടെ എപ്രകാരമാണ് സാധിതമാകുന്നതെന്ന് ഈ ഗ്രന്ഥം ദൈവശാസ്ത്രതലത്തിൽ വിശദീകരിക്കുന്നു. സഭയുടെ ഈ രക്ഷാപാതയിൽ ഇന്ന് അഭിമുഖീകരിക്കേണ്ടിവരുനന വെല്ലുവിളികളും ഇതിൽ ചർച്ചചെയ്യുന്നു.