ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​രി​ത്രം ര​ണ്ടാം ഭാ​ഗം
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​രി​ത്രം ര​ണ്ടാം ഭാ​ഗം

ജോ​ണ്‍ ക​ച്ചി​റ​മ​റ്റം
പേ​ജ് 1000
വി​ല ₹ 1500

ഡോ. ​ക​ച്ചി​റ​മ​റ്റം
ഫൗ​ണ്ടേ​ഷ​ൻ
പി​ഴ​ക്
ഫോ​ണ്‍- 04822 260434

കേ​ര​ള സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ഘ​ട്ടം മു​ത​ലു​ള്ള ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​ച​രി​ത്ര​പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 1957ലെ ​ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം, വി​മോ​ച​ന​സ​മ​രം, വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ കു​ടി​യി​റ​ക്കുകൾ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മ​രം തു​ട​ങ്ങി​യ​വ​യി​ൽ സംഘടനയുടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്നു.

സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഓ​ർ​മ്മ പൂ​ക്കാ​ലം

അ​നി​ൽ​കു​മാ​ർ എം.​എ​സ്.
പേ​ജ് 64
വി​ല ₹ 80

കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍-0471 232 7253

കോ​ള​ജ് പ​ഠ​ന​കാ​ലം ഏതൊരാളിലും ഒ​രു​പാ​ട് ഓ​ർ​മ​ക​ൾ ബാ​ക്കി​വ​യ്ക്കും. ക്ലാ​സിലും കാ​ന്പ​സി​ലു​ം സൗ​ഹൃ​ദ​ങ്ങ​ൾ പൂ​ക്കു​ന്ന കാ​ലമാണത്. ആ​ഘോ​ഷ​ങ്ങ​ൾ, യാ​ത്ര​ക​ൾ, അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി കലാലയ കാ​ല​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കാ​ൻ ഒ​ട്ടേ​റെ അ​നു​ഭ​വ​ങ്ങ​ൾ ഏ​വ​ർ​ക്കു​മു​ണ്ടാ​കും . മ​ന​സി​ന്‍റെ ചെപ്പിൽ സൂ​ക്ഷി​ക്കു​ന്ന ക​ലാ​ല​യ​സ്മ​ര​ണ​ക​ളു​ടെ കു​റി​പ്പു​ക​ളാ​ണ് ഇ​തി​ലെ ഉ​ള്ള​ട​ക്കം.

തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും മൈലാപ്പൂർ കബറിടവും ചരിത്രസാക്ഷ്യങ്ങൾ

പ്രഫ. ജെ​യിം​സ്
പു​ലി​യു​റു​ന്പി​ൽ
പേ​ജ് 150
വി​ല ₹ 180

പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം
കോ​ട്ട​യം
ഫോ​ണ്‍- 0481 257 5530

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ഷ​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം വാ​ർ​ഷി​ക​വേ​ളയി​ൽ ശ്ലീ​ഹാ​യു​ടെ പ്ര​ഘോ​ഷ​ണ​വും മൈലാപ്പൂരിലെ ധീ​ര​രക്ത​സാ​ക്ഷി​ത്വ​വും ച​രി​ത്ര​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വിവരി​ക്കു​ന്നു. വി​ശ്വാ​സ​ത്തി​ൽ ശ​ക്തി​പ്പെ​ടാ​നും സ​ഭാ​സ്നേ​ഹ​ത്തി​ൽ ആ​ഴ​പ്പെ​ടാ​നും സ​ഹാ​യി​ക്കു​ന്ന പ​ഠ​ന​ഗ്ര​ന്ഥമാണിത്. സെ​ന്‍റ് തോ​മ​സ് ഭാ​ര​ത​ത്തി​ൽ ക്രി​സ്തു​വി​നെ പ്ര​ഘോ​ഷി​ച്ചു​വെ​ന്ന​ത് ച​രി​ത്ര​പ​ര​മാ​യ തെ​ളി​വു​ക​ളോ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​ശു​ദ്ധ സൂ​ന​ങ്ങ​ൾ

പ്ര​ഫ. കെ.​റ്റി. തോ​മ​സ്
ക​ണ്ണ​ന്പ​ള്ളി​ൽ

പേ​ജ് 552
വി​ല ₹ 580
ജീ​വ​ൻ ബു​ക്സ്,
ഭ​ര​ണ​ങ്ങാ​നം
ഫോ​ണ്‍- 04822 237474

വി​ശു​ദ്ധ​രോ​ളം ന​ല്ല മാ​തൃ​ക​ക​ളി​ല്ല. അ​വ​രേ​ക്കാ​ൾ വ​ലി​യ സ​ഹാ​യി​ക​ളി​ല്ല. കേ​ര​ള ക​ത്തോ​ലി​ക്കാസ​ഭ​യി​ല വി​ശു​ദ്ധ സൂ​ന​ങ്ങ​ളെ സം​ക്ഷി​പ്ത​മാ​യി ഈ ​ഗ്ര​ന്ഥ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. വി​ശു​ദ്ധ​രു​ടെ ജീ​വി​തം സ​ഭ​യു​ടെ പ്രേ​ക്ഷി​ത​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വും ആ​ത്മീ​യ ഉ​ണ​ർ​വും നേ​ടാ​ൻ സ​ഹാ​യ​ിക്കും.

വ​ച​നാ​ഗ്നി ഞാ​യ​റാ​ഴ്ച വ​ച​ന​വി​ചി​ന്ത​ന​ങ്ങ​ൾ

ഡോ.​ ജോ​ർ​ജ്
ദാ​ന​വേ​ലി​ൽ
പേ​ജ് 264
വി​ല ₹ 300

കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍-0471 232 7253

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ പ​ഞ്ചാം​ഗം ഞാ​യ​റാ​ഴ്ച​ക​ളി​ലെ സു​വി​ശേ​ഷ വാ​യ​ന​യ്ക്കാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​രം. വ​ച​ന​വി​ചി​ന്ത​ന​ത്തി​നൊ​പ്പം ന​ല്ല ചി​ന്ത​ക​ളും ആ​ശ​യ​ങ്ങ​ളും ഉ​ൾ​ക്കാ​ഴ്ച​ക​ളും ലഭിക്കാൻ സ​ഹാ​യ​ക​രം.