ആലക്കോടിന്റെ ചരിത്രം
പ്ലാത്തോട്ടം മാത്യു
പേജ് 152
വില ₹ 200
ഡിലൈറ്റ് ബുക്സ്,
ആലക്കോട്
ഫോണ്- 8547752034
മലബാറിലെ കുടിയേറ്റപ്രദേശങ്ങളായ ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ, ഉദയഗിരി പ്രദേശങ്ങളുടെ ദേശചരിത്രം. കുടിയേറ്റക്കാർ എത്തുന്നതിനുമുൻപുള്ള തദ്ദേശിയരുടെയും ആദ്യകാലകുടിയേറ്റക്കാരുടെയും ത്യാഗപൂർണമായ ജീവിതാനുഭവങ്ങൾ വിവരിക്കുന്നു. തലമുറകൾ കൈമാറി കിട്ടുന്ന ദേശചരിത്രം അറിവിന്റെ അക്ഷയഖനിയാണ്.
സിംഹളൻ
ജോസഫ് ഓടക്കാലി
പേജ് 96
വില ₹ 160
യെസ്പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോണ്- 904858887
സിംഹളൻ എന്നു വിളിപ്പേരുള്ള സി. ഗോപാലൻ എന്ന വ്യക്തിയുടെ ജീവിതകഥ. നാട്ടുകാർക്ക് ഭക്ഷണം വച്ചുവിളന്പുന്ന, ഒരേ സമയം വിപ്ലവകാരിയും വിശ്വാസിയുമായ ഗോപാലൻ കാലദേശങ്ങൾക്കതീതമായ കഥാപാത്രമായി സമൂഹത്തിന് വലിയ സന്ദേശം പകരുന്നു. നന്ദിനീചരിത്രം എന്ന ചെറുകഥയെ വിപുലീകരിച്ച് തയാറാക്കിയതാണ് ഈ നോവൽ.
മറക്കാനാവാതെ
സെബാസ്റ്റ്യൻ
ചേർപ്പുങ്കൽ
പേജ് 96
വില ₹ 100
ദീപനാളം ബുക്സ്,
പാലാ
ഫോണ്:9496613275
വിലാപങ്ങൾക്കപ്പുറം
ജേക്കബ് പായിപ്പാടൻ
പേജ്256
വില ₹ 350
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോണ്: 8078999125
പഴയനിയമകാലത്തെ സങ്കീർണപ്രകൃതികളായ വ്യക്തികളുടെ നിഗൂഢതകൾ കണ്ടെത്താൻ ഉതകുന്നതാണ് ഈ നോവൽ. ദുരന്തങ്ങളിൽ പരാജയപ്പെടുന്ന സ്ത്രീകളെയല്ല ഇതിൽ കാണാനാവുക. മറിച്ച് ഇഷ്ടം, പ്രണയം. കന്യകാത്വം, മാതൃത്വം എന്നിവയുടെ മഹത്വം ഉയർത്തിപ്പിടിക്കുകയും ജീവിതത്തിന് സുഗന്ധം ചേർക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് കാണാനാവുക.
ഒരു കാളപ്പോരുകാരന്റെ മരണം
ഫെദറിക്കോ ഗാർസിയ ലോർക്ക
(വിവർത്തനം: വി. രവികുമാർ)
പേജ്: 294,
വില: ₹ 400
ഐറിസ് ബുക്സ്, തൃശൂർ
ഫോൺ: 7356370521
വിഖ്യാത സ്പാനിഷ് കവി ഫെദറിക്കോ ഗാർസിയ ലോർക്കയുടെ തെരഞ്ഞെടുത്ത കവിതകളും ഗദ്യരചനകളും. സ്പാനിഷ് പ്രകൃതിയും നഷ്ടബോധവും പ്രണയവും ബാല്യവും ആകുലതകളും പ്രമേയമാകുന്ന രചനകൾ ലോർക്കയുടെ അമാനുഷികമായ പ്രതിഭയെ അടയാളപ്പെടുത്തുന്നു.