St.Thomas and India Recent Research
“തോ​മ്മാ​ശ്ലീ​ഹാ​യും ഭാ​ര​ത​വും: ഏ​റ്റ​വും പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ’’ എ​ന്ന പേ​രി​ലു​ള്ള ഈ ​പു​തി​യ​ഗ്ര​ന്ഥം ത​ത്സം​ബ​ന്ധ​മാ​യി 11 പ​ണ്ഡി​തൻ‌മാ​ർ എ​ഴു​തി​യി​ട്ടു​ള്ള പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ്. അ​ക്കാ​ദ​മി​ക ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്ര​സാ​ധ​ക​രെ​ന്ന നി​ല​യി​ൽ പ്ര​ശ​സ്ത​മാ​യ അ​മേ​രി​ക്ക​യി​ലെ ഫോ​ർ​ട്രെ​സ് പ്ര​സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ​കാ​ലി​ക കേ​ര​ളീ​യ ച​രി​ത്ര​കാ​രൻമാ​രി​ൽ ത​ല​യെ​ടു​പ്പു​ള്ള ഡോ. കെ.​എ​സ്. മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഈ ​ഗ്ര​ന്ഥം ച​രി​ത്ര​ര​ച​ന​യു​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്ന ഒ​രു ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ഗ്ര​ന്ഥ​മാ​ണ്. ഗ്രീ​ക്ക്, സു​റി​യാ​നി, ല​ത്തീ​ൻ മു​ത​ലാ​യ പു​രാ​ത​ന ഭാ​ഷ​ക​ളി​ലും ജ​ർ​മ​ൻ, ഫ്ര​ഞ്ച്, സ്പാ​നി​ഷ്, പോ​ർ​ച്ചു​ഗീ​സ്, ഇം​ഗ്ലീ​ഷ് മു​ത​ലാ​യ ആ​ധു​നി​ക ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ണ് എ​ഴു​ത്തു​കാ​ർ. അ​തു​പോ​ലെ ച​രി​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ഗ​വേ​ഷ​ണ ബി​രു​ദ​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള​വ​രു​മാ​ണ് അ​വ​ർ.

ഡോ. ​കെ.​എ​സ്. മാ​ത്യു ര​ചി​ച്ച ആ​മു​ഖ​ത്തി​ൽ (പേ​ജ് 11-34) തോ​മാ​ശ്ലീ​ഹാ​യും ഭാ​ര​ത​വും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളെ​ല്ലാം അ​വ​ത​രി​പ്പി​ക്കു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച സാ​ഹി​ത്യ​പ​ര​മാ​യ സാ​ക്ഷ്യ​ങ്ങ​ളാ​ണ് ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത്; തു​ട​ർ​ന്നു പു​രാ​വ​സ്തു​പ​ര​വും നാ​ണ​യ​പ​ര​വും ശി​ലാ​ലി​ഖി​ത​പരവു​മാ​യ തെ​ളി​വു​ക​ളും.

മ​റ്റു​ചി​ല തെ​ളി​വു​ക​ളാ​ണ് ത​ക്ഷ​ശി​ല സ്ലീ​വാ​യും തോ​മ്മാ​പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടു​ന്ന ഉ​ത്ത​ര​ഭാ​ര​ത​ത്തി​ലെ പ്രാ​ചീ​ന ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളും. തു​ട​ർ​ന്ന് തെ​ക്ക​ൻ ഭാ​ര​ത​ത്തി​ലെ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നാ​നാ​വ​ശ​ങ്ങ​ളും അ​പ​ഗ്ര​ഥി​ക്കു​ന്നു. ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള ശാ​സ്ത്രീ​യ​പ​ഠ​ന​ങ്ങ​ളെ​യെ​ല്ലാം പ​രാ​മ​ർ​ശി​ക്കു​ന്ന ഒ​ന്നാ​ണ് ഈ ​ആമുഖപ്രബന്ധം.

തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​ണ്ടാ​യി​ട്ടു​ള്ള ച​രി​ത്ര​പ​ഠ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​താ​ണ് ഡോ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ​യു​ടെ പ്ര​ബ​ന്ധം (35-54). തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത ​പ്രേ​ഷി​തപ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി പ​ഠി​ച്ചി​ട്ടു​ള്ള​വ​രെ അ​ഞ്ചു വ്യ​ത്യ​സ്ത ഗ​ണ​ങ്ങ​ളാ​യി തി​രി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ലോ​ക​നം. ഈ ​പ്ര​ബ​ന്ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഡോ. ​ജെ​യിം​സ് കു​രി​കി​ലം​കാ​ട്ടി​ന്‍റെ പ്ര​ബ​ന്ധം.

തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​വ​സ്തു​പ​ര​വും നാ​ണ​യ​പ​ര​വും ശി​ലാ​ലി​ഖി​ത​പ​ര​വു​മാ​യ തെ​ളി​വു​ക​ൾ അ​ദ്ദേ​ഹം സൂ​ക്ഷ്മ​മാ​യി അ​പ​ഗ്ര​ഥി​ക്കു​ന്നു (55-68). പേ​ർ​ഷ്യ​ൻ കു​രി​ശി​നു ചു​റ്റു​മാ​യി എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള കു​റി​മാ​ന​വും പ​ഠ​ന​വി​ഷ​യ​മാ​കു​ന്നു​ണ്ട്. മാ​ർ​ത്തോ​മ്മാ ക്രൈ​സ്ത​വ​രു​ടെ പാ​ര​ന്പ​ര്യ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ച​രി​ത്ര​ര​ച​ന​യി​ൽ എ​ത്ര​മാ​ത്രം സ്ഥാ​ന​വും പ്രാ​ധാ​ന്യ​വു​മു​ണ്ടെ​ന്നാ​ണ് ഡോ. ​ബ​ന​ഡി​ക്ട് വ​ട​ക്കേ​ക്ക​ര പ​രി​ശോ​ധി​ക്കു​ന്ന​ത് (69-87).

മാ​ർ​ത്തോ​മ്മാ ക്രൈ​സ്ത​വ​രു​ടെ പു​രാ​ത​ന​പാ​ട്ടു​ക​ൾ അ​വ​രു​ടെ ഓ​ർ​മ​ക​ളു​ടെ സ​ഞ്ചി​ത നി​ക്ഷേ​പ​മാ​ണ്. ഈ ​പാ​ട്ടു​ക​ളാ​ണ് ഡോ. ​ബൈ​ജു മാ​ത്യു മു​ക​ളേ​ൽ പ​ഠി​ക്കു​ന്ന​ത് (89-114). മാ​ർ​ത്തോ​മ്മാ​പ​ർ​വം, റ​ന്പാ​ൻ​പാ​ട്ട്, മാ​ർ​ഗം​ക​ളി​പ്പാ​ട്ട്, പ​രി​ച​മു​ട്ടു​ക​ളി​പ്പാ​ട്ട്, വ​ട്ട​ക്ക​ളി​പ്പാ​ട്ടു​ക​ൾ, പു​രാ​ത​ന പ​ള്ളി​പ്പാ​ട്ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ദ്ദേ​ഹം പ​ഠ​ന​വി​ഷ​യ​മാ​ക്കു​ന്നു.

ചി​ല പാ​ട്ടു​ക​ൾ മ​ല​യാ​ള​ത്തി​ലും അ​വ​യു​ടെ വി​വ​ർ​ത്ത​നം ഇം​ഗ്ലീ​ഷി​ലും ന​ൽ​കി​യി​ട്ടു​ണ്ട്. തോ​മ്മാ​ശ്ലീ​ഹാ​യു​ടെ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​വും ക്നാ​നാ​യ സ​മു​ദാ​യ​വും ത​മ്മി​ലു​ള്ള ബ​ന്ധം ഡോ. ​മാ​ത്യു കൊ​ച്ചാ​ദം​പ​ള്ളി ച​ർ​ച്ച​ചെ​യ്യു​ന്നു (115-129). തോ​മ്മാ​യു​ടെ ന​ട​പ​ടി​ക​ൾ എ​ന്ന പു​രാ​ത​ന​ഗ്ര​ന്ഥ​വും റ​ന്പാ​ൻ​പാ​ട്ടും ത​മ്മി​ലു​ള്ള ബ​ന്ധ​മാ​ണ് ഡോ. ​തോ​മ​സ് കൂ​ന​മ്മാ​ക്ക​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത് (131-148). ന​ട​പ​ടി​ക​ളും റ​ന്പാ​ൻ​പാ​ട്ടും വ​ർ​ണി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​ത​യി​ലേ​ക്കു വെ​ളി​ച്ചം​വീ​ശു​ന്ന നി​ര​വ​ധി ഉ​ൾ​ക്കാ​ഴ്ച​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ഈ ​പ്ര​ബ​ന്ധം.

ഏ​ഴു​ പ​ള്ളി​ക​ളെ​ക്കു​റി​ച്ചു കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള പാ​ര​ന്പ​ര്യ​ങ്ങ​ൾ ഡോ. ​ജെ​യിം​സ് പു​ലി​യു​റു​ന്പി​ൽ (149-160) വി​ശ​ദ​മാ​ക്കു​ന്നു. തോ​മ്മാ​ശ്ലീ​ഹാ​യു​ടെ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഭാ​പി​താ​ക്കൻ‌മാ​ർ, പ്ര​ത്യേ​കി​ച്ചും മാ​ർ അ​പ്രേം, ന​ൽ​കു​ന്ന സാ​ക്ഷ്യ​ങ്ങ​ളാ​ണ് ഡോ. ​ജോ​ണ്‍​സ് അ​ബ്രാ​ഹം കോ​നാ​ട്ട് ച​ർ​ച്ച​ചെ​യ്യു​ന്ന​ത് (161-173). തോ​മ്മാ​ശ്ലീ​ഹാ​യു​ടെ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഒ​രു പു​ന​രാ​ഖ്യാ​ന​വും തോ​മ്മാ​യു​ടെ ന​ട​പ​ടി​ക​ളു​ടെ ഒ​രു പു​ന​ശ്ചിന്ത​യു​മാ​ണ് ഫ്ര​ഞ്ച് ച​രി​ത്ര​പ​ണ്ഡി​ത​നാ​യ ഡോ. ​പി​യ​ർ സി. ​പെറി​യെ​ർ ന​ട​ത്തു​ന്ന​ത് (175-224).

തി​ക​ച്ചും പ​ഠ​നാ​ർ​ഹ​വും മു​ൻ​ധാ​ര​ണ​ക​ളെ പൊ​ളി​ച്ചെ​ഴു​താ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണ് പെ​റി​യ​റി​ന്‍റെ ലേ​ഖ​നം. അ​ടു​ത്ത പ്ര​ബ​ന്ധം അ​ർ​മീ​നി​യ​ൻ ച​രി​ത്ര​ഗ​വേ​ഷ​ക​നാ​യ മാ​ക്സിം കെ. ​യെവാ​ദി​യാ​ൻ ര​ചി​ച്ച​താ​ണ് (225-269). തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്രേ​ഷി​ത​ത്വ​ത്തെ​പ്പ​റ്റി അ​ർ​മീ​നി​യ​ൻ സ​ഭ​യി​ൽ​നി​ന്നു​ള്ള ച​രി​ത്ര​പ​ര​വ​മാ​യ തെ​ളി​വു​ക​ളാ​ണ് അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കു​ന്ന​ത്. ഒ​പ്പം സ​ഭ​യു​ടെ പു​രാ​ത​ന ഗ്ര​ന്ഥ​ങ്ങ​ളി​ൽ​നി​ന്നും ദൈ​വ​ശാ​സ്ത്ര​ത്തി​ൽ​നി​ന്നു​മു​ള്ള സാ​ക്ഷ്യ​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ദ്ധ​രി​ക്കു​ന്നു. യേശുവിന്‍റെ പ​ന്ത്ര​ണ്ടു ശ്ലീ​ഹൻ‌മാ​രി​ൽ ഒ​രാ​ളെ​ന്ന നി​ല​യി​ൽ സ​ഭാ​രം​ഭം മു​ത​ലേ തോ​മ്മാ​ശ്ലീ​ഹാ​യെ​ക്കു​റി​ച്ചും ഇ​ത​ര​സ​ഭ​ക​ളി​ൽ പാ​ര​ന്പ​ര്യ​ങ്ങ​ൾ നി​ല​വി​ൽ വ​രി​ക​യും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ലോ​ക​ത്തി​ൽ മ​റ്റൊ​രി​ട​ത്തും തോ​മ്മാ​ശ്ലീ​ഹാ​യു​ടെ പേ​രി​ൽ ഒ​രു ക്രൈ​സ്ത​വ സ​മൂ​ഹം അ​റി​യ​പ്പെ​ടു​ക​യോ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റി​ടം വ​ണ​ങ്ങ​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​വും പ്ര​വ​ർ​ത്ത​ന​വും നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​തെ നി​ഷ്പ​ക്ഷ​മാ​യി പ​ഠി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​വി​ശി​ഷ്ട​ഗ്ര​ന്ഥം സ​ഹാ​യ​ക​ര​മാ​യി​രി​ക്കും.

ഈ​ടു​റ്റ ഈ ​ഗ്ര​ന്ഥ​ത്തി​ന് മ​ല​യാ​ളം പ​രി​ഭാ​ഷ വൈ​കാ​തെ ഉ​ണ്ടാ​കു​ന്ന​ത് ഏ​റെ അ​ഭി​കാ​മ്യ​മാ​യി​രി​ക്കും. തോ​മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ധി​കാ​രി​ക​മാ​യി സ​മ​ർ​ഥി​ക്കു​ന്ന വ​സ്തു​താ​പ​ര​മാ​യ പ​ഠ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ര​ച​ന സ​ഭാ​സ്നേ​ഹി​ക​ൾ​ക്ക് എ​ക്കാ​ല​വും മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കും.