നെല്ല്
കെ. സഫറുള്ള
പേജ്: 262
വില: ₹ 390
ഒലിവ് ബുക്സ്, കോഴിക്കോട്
ഫോണ്: 0495 4099864
ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം നെല്ലിനുണ്ട്. നെല്ലിനുചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെൽകൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയവശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ നേടിയ നാട്ടറിവുകളുടെ വിസ്മയവിവരണം.
സേതു എഴുത്ത്, ജീവിതം, അഭിമുഖം
പി.എം.ഷുക്കൂർ
പേജ്: 512
വില: ₹ 750
ഒലിവ് ബുക്സ്, കോഴിക്കോട്
ഫോണ്: 0495 4099864
മലയാള സാഹിത്യലോകത്തെ പ്രതിഭകളിലൊരാളാണ് സേതുമാധവൻ എന്ന സേതു. ചെറുകഥ, നോവൽ, യാത്രാവിവരണം എന്നിങ്ങനെ വിവിധ മേഖലകളിൽ സേതു വായനക്കാരുടെ പ്രിയ എഴുത്തുകാരനാണ്. സേതുവിന്റെ ജീവിതം, സാഹിത്യം, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ പഠനം. വിശദമായ അഭിമുഖവും ഉൾപ്പെടുത്തിയിരിക്കുന്നു.
തെക്കൻ തിരുവിതാംകൂറിലെ പുരാതന ക്രൈസ്തവർ
റവ. ഡോ. സി. വെള്ളരിങ്ങാട്ട്
പേജ് : 110
വില: ₹ 120
പുലരി പ്രസ്, തക്കല
ഫോണ്: 04651 252570
സെന്റ് തോമസിനാൽ സ്ഥാപിതമായ ഭാരതകത്തോലിക്കാ സഭയ്ക്ക് രണ്ടായിരം വർഷത്തെ പ്രൗഢ പാരന്പര്യമുണ്ട്. ഭാരതത്തിലുടനീളവും വിദേശത്തും പിൽക്കാലത്തുണ്ടായ ക്രൈസ്തവ കുടിയേറ്റം ആഗോളശക്തിക്ക് കരുത്തും കരുതലും പകർന്നു. തെക്കൻമിഷൻ അഥവാ കന്യാകുമാരിയും തക്കലയും ഉൾപ്പെടുന്ന പ്രദേശത്തെ ക്രൈസ്തവ ചരിത്രം ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
ആനന്ദ് യാത്രികന്റെ കഥ
എം. ജയദേവ് വർമ
പേജ്: 184
വില: ₹ 260
ഗ്രീൻ ബുക്സ്, തൃശൂർ
ഫോണ്: 0487 2381066
ജീവിതയാത്രയിലെ ഓരോ കാഴ്ചയും ഓരോ അനുഭവങ്ങളാണ്. അതിൽ ചിലതൊക്കെ ഓർമയിൽ എക്കാലവും മായാതെ നിൽക്കും. യാത്രാവേളയിൽ കണ്ടെത്തിയ ഒരു നിര വ്യക്തികൾ സമ്മാനിച്ച അനുഭവങ്ങളെ ഇതിവൃത്തമാക്കിയ നോവൽ.
സ്നേഹം സകലത്തിന്റെയും അടിസ്ഥാനം
ഫ്രാൻസിസ് മാർപാപ്പ
പേജ് 48
വില ₹ 60
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോണ്: 0471 232 7253
സ്നേഹമാണ് സകലത്തിന്റെയും അടിസ്ഥാനം. നാലു നൂറ്റാണ്ടു മുൻപ് വിശുദ്ധ ഫ്രാൻസിസ് ദി സാലസ് ലോകത്തിന് സമ്മാനിച്ച വാക്കുകളാണിത്. കാൽവരിയെ സ്നേഹിക്കുന്നവരുടെ പർവതം എന്നു വിശേഷിപ്പിച്ച ഈ വിശുദ്ധന്റെ നാലാം ചരമശതാബ്ദിവേളയിൽ ഫ്രാൻസിസ് മാർപാപ്പ തയാറാക്കിയ അപ്പസ്തോലിക ലേഖനം. വിവർത്തനം: ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ.സി.ഡി.