സതീദേവി വാര്യർ
പേജ്: 110
വില: ₹ 180
യെസ്പ്രസ് ബുക്സ്
പെരുന്പാവൂർ
ഫോണ്: 0484 2591051
മുത്തശ്ശി അടുത്തിരുന്ന് പറയുന്ന അനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. ഓരോ കഥയും സാരാംശങ്ങൾ നിറഞ്ഞതുമാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും കുട്ടികളുടെ മനസിൽ നല്ല ചിന്തകളും ബോധ്യങ്ങളും സമ്മാനിക്കും. സോഷ്യൽ മീഡിയ കുട്ടികളെ മോശമായി സ്വാധീനിക്കുന്ന സാഹചര്യത്തിൽ കഥകൾ വായിക്കാനുള്ള പ്രേരണ ഇതുവഴി നൽകാനാകും.
ഗുൽമോഹർ ചോക്കുന്പോൾ
കസ്തൂരി മാധവൻ
പേജ്: 80
വില: ₹ 130
യെസ്പ്രസ് ബുക്സ്
പെരുന്പാവൂർ
ഫോണ്: 0484 2591051
ഗുൽമോഹർ മാത്രമല്ല, പ്രകൃതി ഒന്നാകെ പൂത്തുനിൽക്കുന്ന കവിതകളാണ് ഈ കാവ്യസമാഹാരത്തിലുള്ളത്. പെണ്കാമനകളും നിലപാടുകളും അടയാളപ്പെടുത്തുന്നതാണ് ഓരോ വരിയും. അതുകൊണ്ടുതന്നെ സ്ത്രൈണപ്രപഞ്ചത്തിലേക്ക് തുറന്നുവച്ച കവാടമായി ഈ കവിതാസമാഹാരം മാറുന്നു.
ഇസ്ലാം ജിഹാദീഹിംസക്കുമപ്പുറം
സിയാവുദീൻ സർദാർ
പേജ്: 166
വില: ₹ 250
ഒലിവ് ബുക്സ്
കോഴിക്കോട്
ഫോണ്: 0495 4099864
ഇസ്ലാമിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കും സ്പർധകൾക്കും ഒച്ചപ്പാടുകൾക്കും അപ്പുറത്ത് മറ്റൊരു ഇസ്ലാമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള കൃത്യമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന കാലാനുവർത്തിയായ ഇസ്ലാമിന്റെ വിവിധ വഴികളും വകഭേദങ്ങളും ഇതിൽ കാണാൻ സാധിക്കും. പരിഭാഷ: ഷഫീക്ക് സുബൈദ ഹക്കീം, ജിൻസി ബാലകൃഷ്ണൻ.
തലക്കെട്ടില്ലാത്ത പുസ്തകം
ഡോ. ഗിന്നസ് മാടസ്വാമി
പേജ്: 96
വില: ₹ 160
യെസ്പ്രസ് ബുക്സ്
പെരുന്പാവൂർ
ഫോണ്: 0484 2591051
ജീവിക്കുന്ന കാലത്തിന്റെ ഹൈപ്പർ ടെൻഷനുകളെയാണ് ഈ ഗദ്യാർച്ചനകൾ വിഷയമാക്കുന്നത്. നമുക്കു ചുറ്റുമുള്ളത് ഒരു അപായകരമായ ദ്വീപാണെന്നും അത് നമ്മുടെ ജീവിതപ്രതലങ്ങളിൽ ഇനി വിതറാൻ പോകുന്നത് ശബ്ദരസ ശൂന്യതകളുടെ അന്ധതയായിരിക്കുമെന്നും ഈ രചന സാക്ഷ്യപ്പെടുത്തുന്നു.
ഛത്രപതികൾ
കെ. മുരളീധരൻ
പേജ്: 62
വില: ₹ 100
യെസ്പ്രസ് ബുക്സ്
പെരുന്പാവൂർ
ഫോണ്: 0484 2591051
വിദ്യാർഥികൾക്ക് വേദികളിൽ അവതരിപ്പിക്കാൻ കഴിയുന്ന നാലു ലഘുനാടകങ്ങൾ. ഇത് മുന്നോട്ടുവയ്ക്കുന്നത് ചെടിച്ച സമകാലിക ലോകത്തിന്റെ വികൃതമുഖങ്ങളെയാണ്. നിലനിൽപിനായുള്ള െ മനുഷ്യന്റെ ചെറുത്തുനിൽപ്പും നിരവധിയായ വെല്ലുവിളികളുമാണ് ഇതിവൃത്തം.