ഓ​രോ ചോ​റി​നും വി​ല​യു​ണ്ട്, അ​ന്നം കു​പ്പ​യി​ൽ എ​റി​യ​രു​ത്
പ​ത്തു രൂ​പ​യു​ടെ ക​ഞ്ഞി​യും മു​പ്പ​തു രൂ​പ​യു​ടെ ഉൗ​ണും തട്ടുകടയിൽനിന്നു വാ​ങ്ങി വി​ശ​പ്പ​ട​ക്കു​ന്ന രോ​ഗി​ക​ൾ സർക്കാർ ആ​ശു​പ​ത്രി​യി​ൽ പ​ല​രാ​ണ്. ഒ​രു ഉൗ​ണ് വാങ്ങി ര​ണ്ടു പേ​ർ പ​ങ്കു​വ​യ്ക്കു​ന്ന ദൈ​ന്യ​ത​യും കാ​ണാ​നാ​കും.
ഉൗ​ണു​മു​റി​യി​ലും സ​ദ്യ​പ്പ​ന്ത​ലി​ലും സദ്യ കഴിക്കാൻ ഇക്കാലത്ത് എത്തുന്ന ഏ​റെ​പ്പേ​ർ പ്ലേ​റ്റു​ക​ളി​ൽ മി​ച്ചംവ​ച്ച ഭ​ക്ഷ​ണം തൊ​ട്ടി​യി​ൽ എ​റി​ഞ്ഞു​ക​ള​യു​ന്ന​തു കാ​ണു​ന്പോ​ഴാ​ണ് വി​ശ​ക്കു​ന്ന​വ​രു​ടെ മു​ഖം മ​ന​സി​ലേ​ക്കു വ​രി​ക. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി വ​രു​ന്ന തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ൾ ന​യാ​പൈ​സ​യി​ല്ലാ​തെ പ​ട്ടി​ണി​യി​രി​ക്കു​ന്ന​ത് കാ​ണാ​റു​ണ്ട്.
അ​ത്യാ​ർ​ത്തി​കൊ​ണ്ടാ​വാം സ​ദ്യ​ക​ളി​ൽ പ​ല​രും വേ​ണ്ട​തി​ല​ധി​കം വി​ള​ന്പി​യെ​ടു​ക്കു​ക. അ​ടു​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു ബാ​ക്കി​വ​യ്ക്കാ​തെ സ്വ​ന്തം പാ​ത്രം നി​റ​യ്ക്കു​ന്ന സ്വാ​ർ​ഥ​ത. പ​ല​പ്പോ​ഴും സ​ദ്യ​ക​ളി​ൽ പ്ലേ​റ്റി​ന്‍റെ പ​കു​തി​യിലേറെ മി​ച്ചംവ​ച്ചു​പോ​കു​ന്ന​വ​രെ​യാ​ണ് കാ​ണാ​നാ​വു​ക. ചി​ല വി​ഭ​വ​ങ്ങ​ളു​ടെ രു​ചി പോ​ലും നോ​ക്കാ​തെ അന്നം വേ​സ്റ്റ് പാ​ത്ര​ത്തി​ലേ​ക്കു ത​ള്ളി​ക്ക​ള​യും. ഓ​രോ​രു​ത്ത​ർ​ക്കും ക​ഴി​ക്കാ​നാ​വു​ന്ന ഭ​ക്ഷ​ണം മാ​ത്രം വി​ള​ന്പു​ക​യും ത​രി​ മി​ച്ചം വ​രു​ത്താ​തെ മി​ത​ത്വം പാ​ലി​ക്കു​ക​യും ചെ​യ്യാ​ൻ സാധിക്കണം. പ​ഴ​യ കാ​ല​ങ്ങ​ളി​ൽ സ​ദ്യ വി​ള​ന്പു​ന്ന ഇ​ട​ങ്ങ​ളി​ലൊ​ക്കെ ഇ​ല​യി​ലെ എ​ച്ചി​ൽ ശേ​ഖ​രി​ക്കാ​നും ഭ​ക്ഷി​ക്കാ​നും ഗ​തി​കെ​ട്ടു വ​രു​ന്ന പ​ര​മ​ദ​രി​ദ്ര​രെ ക​ണ്ടി​ട്ടു​ണ്ട്. ഇ​ക്കാ​ല​ത്ത് മാ​ന​മു​ള്ള​വ​രാ​രും എ​ച്ചി​ൽ ശേ​ഖ​രി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കി​ല്ല. പ​ക്ഷെ മു​ന്തി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ നമ്മുടെയിടയിൽ ഏ​റെ​യു​ണ്ടെ​ന്ന​ത് വി​സ്മ​രി​ക്ക​രു​ത്.

അധികം വാങ്ങിക്കൂട്ടുന്ന ഭ​ക്ഷ​ണം എ​ത്ര​യോ പേ​രു​ടെ വി​ശ​പ്പ​ക​റ്റാ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഇ​റ​ച്ചി​യി​ന​ങ്ങ​ളും മ​ത്സ്യ​വും മു​ട്ട​യു​മൊ​ക്കെ​യാ​യി വ​ലി​യ വി​ല​യു​ള്ള ഭ​ക്ഷ​ണ​മാ​ണ് പ്ലേ​റ്റു​ക​ളി​ൽ മി​ച്ചം വ​യ്ക്കു​ക. അ​ഞ്ഞൂ​റു രൂ​പ നി​ര​ക്കു​ള്ള പ്ലേ​റ്റി​ൽ വി​ള​ന്പു​ന്ന വി​ഭ​വ​ങ്ങ​ളി​ൽ ഇ​രു​നൂറ്റി​യ​ൻ​പ​തു രൂ​പ​യു​ടെ ഭ​ക്ഷ​ണ​വും മി​ച്ച​ം വയ്ക്കുന്ന സ്വഭാവം മാ​റ​ണം. ക​ഴി​ക്കാ​വു​ന്ന​തു മാ​ത്രം പാ​ത്ര​ത്തി​ൽ വാ​ങ്ങു​ക. മു​തി​ർ​ന്ന​വ​ർ ഇ​തു പാ​ലി​ക്കു​ക​യും മ​ക്ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും വേ​ണം.
ക​രു​ണ​യു​ടെ​യും സ​ഹാ​നു​ഭൂ​തി​യു​ടെ​യും മുഖം ഓ​രോ ആ​ഘോ​ഷ​ങ്ങ​ളി​ലും പു​ല​ർ​ത്ത​ണം. ചു​റ്റു​പാ​ടു​ക​ളി​ൽ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് വ​ല​യു​ന്ന​വ​ർ അ​നേ​ക​രു​ണ്ട്. ആ​ഫ്രി​ക്ക​യി​ലും അ​ഭ​യാ​ർ​ഥി​ക്യാ​ന്പു​ക​ളി​ലും പ​ട്ടി​ണി​മ​ര​ണം ഇ​ക്കാ​ല​ത്തും നാം കാണുന്നുണ്ട്. ഒ​രു നാഴി അ​രി സ്വന്തമാക്കാൻ നി​ർ​ബ​ന്ധി​ത​നാ​യ അ​ട്ട​പ്പാ​ടി​യി​ലെ മ​ധു എ​ന്ന ആ​ദി​വാ​സി യു​വാ​വി​ന്‍റെ ദൈ​ന്യ ചി​ത്രം ഏ​വ​രു​ടെ​യും മ​ന​സി​ലു​ണ്ടാ​കും.

വി​വാ​ഹം, മ​ന​സ​മ്മ​തം, പി​റ​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്ക​ലി​ലെ​യും മി​ത​ത്വ​ത്തി​ന്‍റെ​യും ശീ​ലം പാ​ലി​ച്ചാ​ൽ എ​ത്ര​യോ ദ​രി​ദ്ര​ർ​ക്ക് ആ​ശ്വാ​സ​വും സ​ഹാ​യ​വു​മാ​യി മാ​റും. ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക് വ​ക​യി​ല്ലാ​തെ ക​ഴി​യു​ന്ന​വ​രും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ഒ​രു ജോ​ഡി വ​സ്ത്രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഏ​റെ​പ്പേ​രാ​ണ്. മു​ന്തി​യ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി ഒ​രി​ക്ക​ലെ​ങ്കി​ലും അ​റി​യാ​ൻ കൊ​തി​ക്കു​ന്ന കു​ട്ടി​ക​ളെ കോ​ള​നി​ക​ളി​ൽ ക​ണ്ടി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​ധി​കം വ​രു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ചെ​റി​യ പ​ങ്ക് ഇ​ല്ലാ​ത്ത​വ​ർ​ക്കും വ​യ്യാ​ത്ത​വ​ർ​ക്കും പ​ങ്കു​വ​യ്ക്കാ​നാ​യാ​ൽ ല​ഭി​ക്കു​ന്ന ധ​ന്യ​ത എ​ത്ര​യോ വ​ലു​താ​യി​രി​ക്കും. ഇ​തി​ൽ​പ​രം പു​ണ്യം വേ​റെ എ​ന്തി​രി​ക്കു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ദി​ന​ങ്ങ​ൾ ന​മ്മുക്കു തി​രി​ച്ച​റി​വി​ന്‍റേ​താ​യി​രു​ന്നു. തൊ​ഴി​ലും വ​രു​മാ​ന​വും ഇ​ല്ലാ​തെ ഒ​രു റേ​ഷ​ൻ ഭ​ക്ഷ​ണ​ക്കി​റ്റി​ൽ ആ​ഴ്ച​ക​ൾ ത​ള്ളി​വി​ട്ടവര്‌ എ​ത്ര​യോ പേ​രാണ്.

ക​പ്പ​യും ച​ക്ക​യും നാ​ട്ടു വി​ഭ​വ​ങ്ങ​ളും ഭ​ക്ഷി​ച്ച് വി​ശ​പ്പ​ക​റ്റാ​ൻ അക്കാലത്ത് സന്പന്നരും ദരിദ്രരും നി​ർ​ബ​ന്ധി​ത​രാ​യി. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​രു​ന്ന​തി​നാ​ൽ പ​ണ​മു​ള്ള​വ​ർ​ക്കു​പോ​ലും ക​ട​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​തെ വന്നു. കോ​വി​ഡ് എ​ളി​മ​യി​ലേ​ക്കും ലാ​ളി​ത്യ​ത്തി​ലേ​ക്കും മ​ട​ങ്ങാ​നു​ള്ള അ​നു​ഭ​വ​വും പാ​ഠ​വു​മാ​യി​രു​ന്നു. ഓ​രോ മ​ണി അ​രി​യും വി​ല​പ്പെ​ട്ട​താ​ണ്. ഓ​രോ ചി​ല്ലി​ക്കാ​ശും വി​ല​പ്പെ​ട്ട​താ​ണ്. ഭ​ക്ഷ​ണം പ്ലേറ്റുകളില്‌ മി​ച്ചം​വ​യ്ക്കു​ന്ന ശീ​ലം മാ​റ്റി​യെ​ടു​ക്ക​ണം.

പി.​യു. തോ​മ​സ്, ന​വ​ജീ​വ​ൻ