അജയ് വാസുദേവിന്‍റെ ഹാട്രിക് വിജയം
ഇരട്ടി സന്തോ​ഷ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ്. രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നി ഹി​റ്റു​ക​ൾ​ക്കു ശേ​ഷം ഇ​പ്പോ​ൾ ഷൈ​ലോ​ക്കി​ലൂ​ടെ ഹാ​ട്രി​ക് വി​ജ​യ​മാ​ണ് ഈ ​സം​വി​ധാ​യ​ക​ൻ നേ​ടി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം 2020 ലെ ​ആ​ദ്യ ബ്ലോ​ക്ക്ബ​സ്റ്റ​റും. മ​മ്മൂ​ട്ടി​യാ​ണ് ഈ ​മൂ​ന്നു ചി​ത്ര​ങ്ങ​ളി​ലും നാ​യ​ക​ൻ എ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ഈ ​കോ​ന്പോ മ​ല​യാ​ള​ത്തി​ൽ ഇ​നി​യു​മേ​റെ വ​ലി​യ വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പ്രേ​ക്ഷ​ക​രും പ​ങ്കു​വയ്ക്കു​ന്നു​ണ്ട്. ഷൈ​ലോ​ക്ക് വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​പ്പോ​ൾ അ​മ​ര​ക്കാ​ര​ൻ അ​ജ​യ് വാ​സു​ദേ​വി​നു പ​റ​യാ​നു​ള്ള​ത്...

ഇത്രയും വ​ലി​യ വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ‍?

മ​മ്മൂ​ക്ക​യും നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും തു​ട​ങ്ങി ഷൈ​ലോ​ക്കി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ വ​ലി​യൊ​രു അ​ധ്വാ​നം ചി​ത്ര​ത്തി​നു പി​ന്നി​ലു​ണ്ട്. അതുകൊണ്ടു തന്നെ വ​ലി​യ വി​ജ​യം ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. ഈ ​സി​നി​മ​യ്ക്ക് ആ​ദ്യ ഘ​ട്ടം മു​ത​ൽ എ​ല്ലാ​യി​ട​ത്തു നി​ന്നും പോ​സി​റ്റീ​വ് റെ​സ്പോ​ണ്‍​സ് ഉ​ണ്ടാ​യി. ഇപ്പോൾ വലിയ വി​ജ​യം നേടുന്പോൾ വ​ള​രെ സ​ന്തോ​ഷമാണുള്ളത്. എ​ല്ലാ​യി​ട​ത്തു നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണം കി​ട്ടു​ന്നു​ണ്ട്.

മ​മ്മൂ​ട്ടിയുടെ വ​ലി​യൊ​രു ആ​രാ​ധ​ക​നാ​ണല്ലേ?

തീ​ർ​ച്ച​യാ​യും. മൂ​ന്നു ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യാ​ൻ എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യ മ​മ്മൂ​ക്ക​യോ​ടാ​ണ് ന​ന്ദി പ​റ​യാ​നു​ള്ള​ത്. സ്കൂ​ൾ പ​ഠ​നകാ​ലം മു​ത​ൽ മ​മ്മൂ​ക്ക​യു​ടെ വ​ലി​യൊ​രു ഫാ​നാ​യി​രു​ന്നു ഞാൻ. മ​മ്മൂ​ക്കസി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ എ​ത്തു​ന്പോ​ൾ ആ​ദ്യംത​ന്നെ പോ​യി കാ​ണും. ഏ​റ്റ​വും കൂ​ടു​ത​ൽ പു​തി​യ സം​വി​ധാ​യ​ക​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യി​ട്ടു​ള്ള​തു മ​മ്മൂ​ക്ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ് സം​വി​ധാ​യ​ക​നാ​യി മാ​റു​ന്ന​ത്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യ കാ​ലംമു​ത​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ ചെ​യ്ത​തു മ​മ്മൂ​ക്ക​യ്ക്കൊ​പ്പ​മാ​ണ്. തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, തു​റു​പ്പു​ഗു​ലാ​ൻ, വ​ന്ദേ​മാ​ത​രം, പോ​ക്കിരി​രാ​ജ, വെ​നീ​സി​ലെ വ്യാ​പാ​രി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യ​പ്പോ​ൾ മൂ​ന്നു ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ നാ​യ​ക​നാ​ക്കി ഒ​രു​ക്കാ​നും സാ​ധി​ച്ചു.

സംവിധായകനിൽ നിന്നും അ​ഭി​നേ​താ​വാ​യി മാറുന്ന​ത്?

പി​ക്കാ​സോ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ന്നീ​ടാ​ണ് മാ​ർ​ഗംക​ളി​യി​ൽ. ഷൈ​ലോ​ക്കി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യം ചി​ന്തി​ച്ചി​രു​ന്നി​ല്ല. ഷൂട്ടിംഗിന് ഇടയില​ല്ലാ​തെത​ന്നെ നൂ​റു​ ടെ​ൻ​ഷ​നു​ണ്ട്. ഷൈ​ലോ​ക്കി​ൽ ശി​വ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നാ​യി ഒ​രു സു​ഹൃ​ത്തി​നെ കാ​സ്റ്റ് ചെ​യ്ത​താ​ണ്. പ​ക്ഷേ, ഷൂ​ട്ടിം​ഗ് സ​മ​യ​മാ​യ​പ്പോ​ൾ അ​യാ​ൾ​ക്ക് ചി​ല അ​സൗ​ക​ര്യ​ങ്ങ​ൾ വ​ന്നു. അ​പ്പോ​ൾ പ്രൊ​ഡ​ക‌്ഷ​ൻ ക​ണ്‍​ട്രോ​ള​റാ​ണ് ശിവയായി എ​ന്നോ​ട് അ​ഭി​ന​യി​ക്കാ​ൻ പ​റ​യു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും പി​ന്തു​ണ​ച്ചു. അ​ങ്ങ​നെ​യാ​ണ് ഞാ​നും കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്.

അ​ഭി​ന​യി​ക്കു​ന്ന സമയത്തു വ​ള​രെ ടെ​ൻഷ​നാ​യി​രു​ന്നു. സെ​റ്റി​ലു​ള്ള​ത് ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഞാ​ൻ കാ​മ​റ​യ്ക്കു മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ൾ അ​വന്മാ​ർ ക​ളി​യാ​ക്കാ​നും ചി​രി​ക്കാ​നും തു​ട​ങ്ങും. അ​തോ​ടെ ന​മ്മു​ടെ ധൈ​ര്യം പോ​കും. എ​ങ്കി​ലും മ​മ്മൂ​ക്ക​യോ​ടൊ​പ്പ​മു​ള്ള കോ​ന്പി​നേ​ഷ​ന​ട​ക്കം എ​ല്ലാം നന്നായി ചെ​യ്യാ​ൻ സാ​ധി​ച്ചു. പി​ന്നീ​ട് ഫൈ​ന​ൽ എ​ഡി​റ്റിം​ഗി​ലി​രു​ന്ന​പ്പോ​ൾ വീ​ണ്ടും ടെ​ൻ​ഷ​നാ​യി. ഇ​നി ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ആ ​സീ​നുകളാ​യി​രി​ക്കും ട്രോ​ളു​ക​ളി​ൽ നി​റ​യാ​ൻ പോ​കു​ന്ന​ത്. എ​ങ്കി​ലും ഞ​ങ്ങ​ളു​ടെ സി​നി​മ​യി​ൽ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു.

സ്റ്റൈ​ലി​ഷ് മേ​ക്കിം​ഗും ആ​ക‌്ഷ​നും വി​ജ​യ​ഘ​ട​ക​മാ​യ​ത്?

ഷൈ​ലോ​ക്കി​ലെ ക​ഥാ​പാ​ത്ര​ത്തി​ലും ഡ്ര​സിം​ഗി​ലും സ്റ്റൈ​ലി​ലു​മെ​ല്ലാം മ​മ്മൂ​ക്ക കൊ​ണ്ടുവ​ന്ന പു​തു​മ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​യ​ത്. പ​ശ്ചാ​ത്ത​ലസം​ഗീ​തം ഒ​രു​ക്കി​യ​ത് ഗോ​പി സു​ന്ദ​റാ​ണ്. ഒ​രു സി​നി​മ ന​മ്മ​ൾ ഷൂ​ട്ട് ചെ​യ്തെ​ടു​ക്കു​ന്ന ഇം​പാ​ക്ടി​നെ നാ​ലി​ര​ട്ടി​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന ആ​ളാ​ണ് ഗോ​പി സു​ന്ദ​ർ. ചി​ത്ര​ത്തി​ലെ ഓ​രോ സീ​നി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​തസ്പ​ർ​ശംകൂ​ടി വ​ന്ന​പ്പോ​ൾ അ​ത്ര​ത്തോ​ളം റി​ച്ച് ആ​യി മാ​റി. ഈ സിനിമയിൽ ഹെ​വി ആ​ക‌്ഷ​ൻ വേ​ണ​മെ​ന്നു നി​ർ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. ഫൈ​റ്റ് എ​ന്ന​തു ലോ​ജി​ക്കി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഓ​രോ സീ​നും പ്രേ​ക്ഷ​ക​ർ​ക്കു കൈയടി​ക്കാ​നു​ള്ള വ​ക​യാ​യി​രി​ക്ക​ണം എ​ന്നാ​ണ് ചി​ന്തി​ച്ച​ത്. ഫൈ​റ്റി​ൽ ലോ​ജി​ക്ക് വേ​ണം എ​ന്നു ചിലർ പ​റ​യു​ന്ന​തി​ൽ എ​ന്തു ലോ​ജി​ക്കാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

മ​ല‍​യാ​ള​ത്തി​ലേ​ക്കു വീ​ണ്ടും ഒ​രു തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ട്ടു​കെട്ട് എ​ത്തു​ക​യാ​ണ​ല്ലോ?

വ​ള​രെ യാ​ഥൃ​ച്ഛിക​മാ​യി ഈ ​സി​നി​മ എ​ന്നി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. അ​നീ​ഷ് ഹ​മീ​ദ്, ബി​ബി​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് ര​ച​ന ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ച​ങ്ക്സി​ൽ എ​ഴു​തു​ന്ന സ​മ​യ​ത്തുത​ന്നെ അ​നീ​ഷ് ഹ​മീ​ദി​നെ പ​രി​ച​യ​മു​ണ്ട്. ഇ​രു​വ​രും ആ​ദ്യം ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത് മ​മ്മൂ​ക്ക​യു​ടെ മാ​നേ​ജ​ർ ജോ​ർ​ജേ​ട്ട​നോ​ടാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ഇ​വ​രു​ടെ ക​ഥ എ​ന്നോ​ടു കേ​ൾ​ക്കാ​ൻ പ​റ​യു​ന്ന​ത്. ത്രെ​ഡ് പ​റ​ഞ്ഞ​പ്പോ​ൾത​ന്നെ അ​തെ​നി​ക്കു വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് അ​തി​ന്‍റെ ഡീ​റ്റെ​യിലിലേ​ക്കു ക​ട​ന്ന് മി​ക​ച്ച​താ​ക്കാ​നും ഇ​രു​വ​ർ​ക്കും സാ​ധി​ച്ചു. ഷൈ​ലോ​ക്കി​ന്‍റെ തി​ര​ക്ക​ഥത​ന്നെ​യാ​ണ് അ​തി​ന്‍റെ ന​ട്ടെ​ല്ല്. മാ​സ് സി​നി​മ​ക​ൾ എ​ഴു​തി ഹി​റ്റാ​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ മ​ല​യാ​ള​ത്തി​ൽ മാ​സ് സി​നി​മ​ക​ൾ ഒ​രു​ക്കാ​ൻ ശ​ക്ത​രാ​യ ര​ണ്ടു തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യി​രി​ക്കും ഇ​രു​വ​രും. മാ​സി​നൊ​പ്പം ഹ്യൂ​മ​റി​നേ​യും മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​ർ​ക്ക​റി​യാം.

തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ നടനായി അവതരിപ്പിച്ചത്?

2002-ൽ ​ക​ല്യ​ണ​രാ​മ​നി​ൽ ഷാ​ഫി സാ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​ണ് ഞാ​ൻ സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ വ​ർ​ക്ക് ചെ​യ്യാ​ൻ സാ​ധി​ച്ചു.​സി​ഐ​ഡി മൂ​സ മു​ത​ൽ ഉ​ദ​യ​കൃ​ഷ്ണ-സി​ബി കെ. ​തോ​മ​സ് ടീ​മി​നൊ​പ്പം ഭാ​ഗ​മാ​യി. എ​ന്‍റെ ആ​ദ്യ സി​നി​മ രാ​ജാ​ധി​രാ​ജ​യും അ​വ​രാ​ണ് എ​ഴു​തി​യ​ത്. ര​ണ്ടാം ചി​ത്രം മാ​സ്റ്റ​ർപീ​സ് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് എ​ഴു​തി​യ​ത്. ഈ ​സി​നി​മ​യി​ലും ഭാ​ഗ​മാ​കാ​ൻ വേണ്ടിയാ​ണ് ഒ​രു സീ​നി​ൽ ന​ട​നാ​യി ഉ​ദ​യേ​ട്ട​നെ അ​വ​ത​രി​പ്പി​ച്ച​ത്.

ലി​ജി​ൻ കെ. ​ഈ​പ്പ​ൻ