കിടിലൻ കട്‌ലറ്റ്..ചക്കക്കുരുകൊണ്ടാണേ...
ചേരുവകൾ

1. ചക്കക്കുരു വെളുത്ത തൊലി കളഞ്ഞ് പുഴുങ്ങി പൊടിച്ചത് - 1 കപ്പ്
2. സവാള ചെറുതായി അരിഞ്ഞത് - 1 1/2 കപ്പ്
3. പച്ചമുളക് (കനം കുറച്ച് അരിഞ്ഞത്) - 4 എണ്ണം
4. ഇഞ്ചി - രണ്ട് ഇഞ്ച് നീളത്തിൽ ഒരു കക്ഷണം
5. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് 3/4 കപ്പ്
6. ഏലയ്ക്ക - 4 എണ്ണം
7. ഗ്രാന്പു - 4 എണ്ണം
8. കറുവാപ്പട്ട - 2 ഇഞ്ച് നീളത്തിൽ ഒരു കഷണം
9. 2 മുട്ടയുടെ വെള്ള
10. റൊട്ടിപ്പൊടി - ആവശ്യത്തിന്
11. ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

സ​വാ​ള, ഇ​ഞ്ചി, പ​ച്ച​മു​ള​ക് ഇ​വ ന​ന്നാ​യി വ​ഴ​റ്റു​ക. ന​ന്നാ​യി വ​ഴ​ന്നു ക​ഴി​യു​ന്പോ​ൾ അ​തി​ലേ​യ്ക്ക് ഏ​ല​യ്ക്ക, ഗ്രാ​ന്പു, ക​റു​വാ​പ്പ​ട്ട എ​ന്നി​വ പൊ​ടി​ച്ച​ത് ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം പു​ഴു​ങ്ങി പൊ​ടി​ച്ചെ​ടു​ത്ത ച​ക്ക​ക്കു​രു വ​ഴ​റ്റി​യ സ​വാ​ള​യോ​ടൊ​പ്പം ചേ​ർ​ക്കു​ക. ഇ​തി​ലേ​യ്ക്ക് പൊ​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങും ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​യ്ക്കു​ക. ക​റി​വേ​പ്പി​ല, പു​തി​ന​യി​ല തു​ട​ങ്ങി​യ​വ​യും ചേ​ർ​ത്തു​കൊ​ടു​ക്കു​ന്ന​ത് ന​ല്ല രു​ചി പ​ക​രും. എ​ല്ലാം ചേ​ർ​ന്നി​ട്ടു​ള്ള മി​ശ്രി​തം ചെ​റു​ചൂ​ടോ​ടെ ആ​കൃ​തി​യി​ലാ​ക്കി എ​ടു​ക്കു​ക. മു​ട്ട​യു​ടെ വെ​ള്ള മാ​ത്രം എ​ടു​ത്ത് അ​തി​ലേ​യ്ക്ക് ഓ​രോ ക​ട് ലറ്റും ഇ​ട്ട് ത​യ്യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന റൊ​ട്ടി​പ്പൊ​ടി​യി​ൽ മു​ക്കി തി​ള​ച്ച എ​ണ്ണ​യി​ൽ വ​റു​ത്ത് കോ​രു​ക. ഇനിയും കട് ലറ്റ് കഴിച്ചോളു...

പാചകവാചകം/ഏലിയാമ്മ ഫിലിപ്പ് പനച്ചിക്കൽ