പൂ​വി​ന്‍റെ ഭാ​ഷ​ണം (ഒ​ളി​ച്ചു​കേ​ട്ട​ത് )
ഒ​രി​ക്ക​ൽ,
ഒ​രു വ​യ​സ​ൻ പൂ​വ്
ഒ​രു ഉ​ണ്ണി​പ്പൂ​വി​നോ​ടു മൗ​ന​ത്തി​ന്‍റെ
ഭാ​ഷ പ​റ​ഞ്ഞു:
"ധ്യാ​നം സാ​ന്ദ്ര​ത​മ‌​സാ​ണു, കു​ട്ടീ!
ധ്യാ​നം നീ​ര​ന്ധ്ര​വെ​ളി​ച്ച​വു​മാ​കാം.
ഇ​രു​ളും വെ​ളി​ച്ച​വു​മി​ട​ക​ല​ർ​ന്നു​ള്ള
ധ്യാ​ന​മി​ല്ലു​ണ്ണീ...
ധ്യാ​നം ഒ​ന്നി​നോ​ടു​മു​ള്ള
സ​ന്ധി ചെ​യ്യ​ലു​മ​ല്ല.

ഇ​ര​വും പ​ക​ലും
വേ​ർ​തി​രി​ഞ്ഞ​ന്നു​മു​ത​ൽ
ക​ര​യും ക​ട​ലും പി​രി​ഞ്ഞ​ന്നു​മു​ത​ൽ
വെ​യി​ലും നി​ലാ​വും
ഇ​ഴ​പി​രി​ഞ്ഞ​ന്നു​മു​ത​ൽ
കാ​ലം ജ​രാ​പീ​ഡി​ത​മെ​ന്‍റെ​യു​ണ്ണീ..
ഇ​ത​ൾ വി​രി​യു​ന്ന പൂ​വു പോ​ലും
നൈ​സ​ർ​ഗ്ഗി​ക​ത മ​റ​ക്കു​ന്ന ഭൂ​മി..
ഈ ​പാ​വം ഭൂ​മി!’

പി​ന്നെ, വ​യ​സ​ൻ പൂ​വ്
ഇ​ത​ളു​ക​ളൊ​തു​ക്കി
ധ്യാ​ന​ത്തി​ൽ മു​ഴു​കാ​ൻ തു​ട​ങ്ങി.
പു​റം​കാ​ഴ്ച​ക​ളി​ൽ നി​ന്ന്
ഉ​ൾ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക്
ഉൗ​ർ​ന്നു​വീ​ണു​തു​ട​ങ്ങി..
ഉ​ണ്ണി​പ്പൂ​വ് ഇ​ത​ളു​ക​ൾ വി​ട​ർ​ത്തി
നൈ​സ​ർ​ഗ്ഗി​ക​ത​യി​ലേ​ക്കു മി​ഴി​ക​ൾ
നൊ​ന്തു​തു​റ​ക്കാ​നും തു​ട​ങ്ങി..


ധ്യാ​ന​ത്തി​ൽ ഉ​ൾ​വെ​ളി​വു ല​ഭി​ച്ച
വ​യ​‌​സ​ൻ പൂ​വ് ഉ​ണ്ണി​പ്പൂ​വി​നോ​ടാ​യി
മൊ​ഴി​ഞ്ഞു:
മ​നു​ഷ്യ​ന്‍റെ ഗു​രു​ത​ര​മാ​യ
സൗ​ന്ദ​ര്യാ​സ്വാ​ദ​ന​ത്തി​ൽ
നി​ന്നും നീ ​ഒ​ഴി​ഞ്ഞു​നി​ല്ക്ക​ണേ,
എ​ന്‍റെ ഉ​ണ്ണീ!
അ​വ​ൻ ക​ണ്ടാ​ൽ നി​ന്നെ പി​ച്ചി​യെ​ടു​ത്ത്
ആ​സ്വ​ദി​ച്ചു​ക​ള​യും!
"അ​കാ​ല​ച​ര​മം’ എ​ന്ന അ​വ​ന്‍റെ
ആ​ത്മീ​യ​ഭി​ക്ഷ നീ ​ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രും...
(‘ആ​ത്മീ​യ​ഭി​ക്ഷ’ അ​വ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ
സാ​ധ്യ​ത ഏ​റെ​യു​ള്ള പ​ദ​മാ​കു​ന്നു.
എ​ന്തി​നെ​യും ഏ​തി​നെ​യും ഓ​മ​ന​പ്പേ​രു
ചൊ​ല്ലി വി​ളി​ക്കാ​ൻ അ​വ​ൻ എ​ന്നും
നി​പു​ണ​നാ​യി​രു​ന്നു​വ​ല്ലോ?!)
സൂ​ക്ഷി​ക്കു​ക!
മ​നു​ഷ്യ​ന്‍റെ മ​ണ​മ​ടു​ത്തു​വ​രു​ന്പോ​ൾ
ഇ​ല​ക​ളി​ൽ മു​ഖം പൂ​ഴ്ത്തി നീ ​സ്വ​യം
ഒ​ളി​ച്ചു​പി​ടി​ക്കു​ക!
അ​ത്ത​രം ഒ​ളി​ച്ചു​വ​യ്ക്ക​ലു​ക​ൾ
അ​റി​വു​ക​ളു​ടെ ധ്യാ​ന​ത്തി​ലേ​ക്കു​ള്ള നി​ന്‍റെ
സു​ഗ​മ​സാ​ദ്ധ്യ​ത​ക​ൾ വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

വ​യ​സ​ൻ​പൂ​വി​ന്‍റെ മൃ​ദു​ഭാ​ഷ​ണം
നി​ലാ​വി​ലെ നി​ശ്ശ​ബ്ദ​ത പോ​ലെ
ഉ​ണ്ണി​പ്പൂ​വി​ന്‍റെ ഉ​ള്ളു ന​ന​ച്ചു.

ഉ​ണ്ണി​പ്പൂ​വ് തി​രി​ച്ച​റി​വി​ന്‍റെ
ചി​രി ചി​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു...!!

ക​വി​ത/ കാ​വാ​ലം ബാ​ല​ച​ന്ദ്ര​ൻ