സത്യസന്ധന്‍റെ ചെക്ക്
താ​ൻ വ​ള​രെ ക​ഷ്ട​പ്പെ​ട്ട് ഉ​ണ്ടാ​ക്കി​യ വ​ൻ​സ​മ്പ​ത്ത് ത​ന്നോ​ടൊ​പ്പം മ​റ​വു ചെ​യ്യ​പ്പെ​ട​ണ​മെ​ന്ന് ആ​ വൃ​ദ്ധ​ൻ ആ​ഗ്ര​ഹി​ച്ചു. അ​ന്തി​മ അ​ഭി​ലാ​ഷം വ്യ​ക്ത​മാ​ക്കി മ​ര​ണ​പ​ത്രം ത​യാ​റാ​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​ന് അ​ദ്ദേ​ഹം നി​ർ​ദേ​ശ​വും ന​ൽ​കി.

ത​ന്നോ​ടൊ​പ്പം മ​റ​വ് ചെ​യ്യ​പ്പെ​ടേ​ണ്ട പ​ണം മൂ​ന്നുപേ​ർ​ക്കാ​യി മു​ൻ​കൂ​ട്ടി വൃ​ദ്ധ​ൻ ന​ൽ​കി. വാ​ർ​ഡ് മെ​ംബ​ർ, കു​ടും​ബ ഡോ​ക്ട​ർ, വ​ക്കീ​ൽ എ​ന്നി​വ​ർ ഓ​രോ​രു​ത്ത​ർ​ക്കും 30 ല​ക്ഷം​രൂ​പ വീ​ത​മാ​ണ് ഇ​തി​നാ​യി ന​ൽ​കി​യ​ത്.

വൃ​ദ്ധ​ൻ മ​രി​ച്ച​തോ​ടെ മ​ര​ണപ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ മൂ​വ​രും മു​ന്നോ​ട്ടു​വ​ന്നു. പ​ക്ഷേ, 30 ല​ക്ഷം രൂ​പ​യി​ൽ 10 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് വാ​ർ​ഡ് മെ​ംബ​ർ ഒ​രു ക​വ​റി​ലാ​ക്കി മൃ​തശ​രീ​ര​ത്തോ​ടൊ​പ്പം വ​ച്ച​ത്. ആ​സ​ന്ന​മാ​യ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ച​ര​ണ​ത്തി​നാ​യി ഇ​രു​പ​തു​ല​ക്ഷം രൂ​പ അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​ർ 20 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ക​വ​റി​ലി​ട്ട​ത്. ആ​ശു​പ​ത്രി​യി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ത്തു​ല​ക്ഷം രൂ​പ അ​ദ്ദേ​ഹ​വും ചെ​ല​വാ​ക്കി. ര​ണ്ടു​പേ​രും കാ​ണി​ച്ച വി​ശ്വാ​സ​വ​ഞ്ച​ന​യി​ൽ താ​ൻ ക​ഠി​ന​മാ​യി ല​ജ്ജി​ക്കു​ന്നുവെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ൻ 30 ല​ക്ഷം രൂ​പ​യു​ടെ ഒ​രു​ചെ​ക്ക് ശ​വ​പ്പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ചു!

ഡി.​ബി. ബി​നു