വ്യാജന്മാർ കളംപിടിക്കുമ്പോൾ
കു​ടും​ബ പ്രേ​ക്ഷ​ക​രും യു​വാ​ക്ക​ളും ഒ​രു​പോ​ലെ ഏ​റ്റെ​ടു​ത്ത വെള്ളം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും മി​ക​ച്ച ക​ളക്‌ഷൻ നേ​ടി​യെ​ടു​ത്തി​രു​ന്നു. സിനിമാ മേഖലയെ സംബന്ധിച്ചു കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി മാ​റി​യ സ​മ​യ​ത്താ​ണ് വെ​ള്ളം വ്യാ​ജ​പതി​പ്പി​ന്‍റെ ഭീ​ഷ​ണി​ നേ​രി​ടേ​ണ്ടി വ​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഹൈ ​ക്വാ​ളി​റ്റി എ​ച്ച് ഡി ​പ്രി​ന്‍റാ​ണ് ആ​ളു​ക​ളു​ടെ കൈ​വെ​ള്ള​യി​ലെ ചെ​റി​യ സ്ക്രീ​നി​ലേ​ക്കെ​ത്തി​യ​ത്. ടെ​ല​ഗ്രാം, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, യു​ടൂ​ബ് ​എന്നിവിടങ്ങളിൽ വെ​ള്ള​ത്തി​ന്‍റെ വ്യാ​ജ​ൻ ക​ളം​പി​ടി​ച്ചു.

സി​നി​മാ മേ​ഖ​ല​യ്ക്കു​മേ​ൽ എ​ന്നും ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്ന​വ​രാ​ണ് വ്യാ​ജ​പതി​പ്പു​ക​ൾ. തി​യ​റ്റ​റി​ൽനി​ന്നു ഷൂ​ട്ട് ചെ​യ്തു സി​ഡി​ക​ളി​ലാ​ക്കി ചൂ​ട​പ്പം പോ​ലെ വി​റ്റി​രു​ന്ന കാ​ല​ത്തുനി​ന്നും ഇ​ന്നു ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലാ​ണ് വ്യാ​ജന്മാ​രു​ടെ ഇ​ട​പെ​ട​ൽ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ദി​നം​പ്ര​തി വി​വി​ധ പേ​രു​ക​ളി​ലും ബ്രാ​ൻ​ഡു​ക​ളി​ലും ഇ​വ​ർ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്.

കോ​വി​ഡി​ന്‍റെ ക​ട​ന്നു​വ​ര​വോ​ടെ സ്തം​ഭി​ച്ചു​പോ​യ മ​ല​യാ​ള സി​നി​മ വീ​ണ്ട ും ച​ലി​ച്ചു തു​ട​ങ്ങു​ന്ന​ത് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ വെ​ള്ളം തി​യ​റ്റ​റി​ലെ​ത്തി​യ​തോ​ടെ​യാ​ണ്. കു​ടും​ബപ്രേ​ക്ഷ​ക​രും യു​വാ​ക്ക​ളും ഒ​രു​പോ​ലെ ഏ​റ്റെ​ടു​ത്ത ചി​ത്രം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും മി​ക​ച്ച ക​ള​ക്‌ഷനും നേ​ടി​യെ​ടു​ത്തി​രു​ന്നു. കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യി മാ​റി​യ സ​മ​യ​ത്താ​ണ് വെ​ള്ളത്തിനും വ്യാ​ജ​പതി​പ്പി​ന്‍റെ ഭീ​ഷ​ണി​നേ​രി​ടേ​ണ്ട ി വ​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഹൈ ​ക്വാ​ളി​റ്റി എ​ച്ച് ഡി ​പ്രി​ന്‍റാ​ണ് ആ​ളു​ക​ളു​ടെ കൈ ​വെ​ള്ള​യി​ലെ ചെ​റി​യ സ്ക്രീ​നി​ലേ​ക്കെ​ത്തി​യ​ത്. ടെ​ല​ഗ്രാം, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, യു​ടൂ​ബ് എന്നിവിടങ്ങളിൽ വെ​ള്ള​ത്തി​ന്‍റെ വ്യാ​ജ​ൻ ക​ളം​പി​ടി​ച്ചു. ഇ​തു ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടി​റ​ങ്ങി. നി​യ​മ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​നൊ​പ്പം സൈ​ബ​ർ വിം​ഗി​നെ​യും സ​ജ്ജ​മാ​ക്കി. ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ്രി​ന്‍റ് പ്ര​ച​ര​ണം ത​ട​യാ​നാ​യി.

വ്യാ​ജ​ന് ഡി​മാ​ൻ​ഡ്

ഒ​രു സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന സം​ഗ​തി​യെ​ന്ന​ത് മൗ​ത്ത് പ​ബ്ലി​സി​റ്റി​യാ​ണ്. ഒ​രാ​ളി​ൽനി​ന്നു പ​ല​രി​ലേ​ക്കും അ​തു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച​ക​ളെ സൃ​ഷ്ടി​ക്കു​ന്പോ​ഴാ​ണ് ഓ​രോ സി​നി​മ​യും ദീ​ർ​ഘ​നാ​ൾ പ്ര​ദ​ർ​ശ​ന വി​ജ​യം നേ​ടു​ന്ന​ത്. ഇ​വി​ടെ വ​ലി​യൊ​രു വി​ഭാ​ഗം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന സി​നി​മാ മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പ്പി​നാ​ണ് വ്യാ​ജന്മാ​ർ തു​ര​ങ്കം വയ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വാ​രം കൊ​ച്ചി​യി​ലെ ഒ​രു സ്വകാ​ര്യ സ്ഥാ​പ​ന​ത്തി​ൽ വെള്ള​ത്തി​ന്‍റെ വ്യാ​ജപതി​പ്പ് ഒരു കൂ​ട്ടം പ്രേ​ക്ഷ​ക​ർ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടായി. ​ഇ​തി​ന്‍റെ വീ​ഡി​യോ സ​ഹി​ത​മാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​മാ​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. ഒ​രു ചി​ത്രം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്പോ​ൾ ത​ന്നെ അ​തി​ന്‍റെ വ്യാ​ജ​പതി​പ്പ് കാ​ണു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ഇ​ത്ര സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്പോ​ൾ ഒ​രു ചോ​ദ്യം ബാ​ക്കി, ഇ​നി​യും വ​ള​രേ​ണ്ടത് ​ന​മ്മു​ടെ പ്രേ​ക്ഷ​ക​ര​ല്ലേ?

വ്യാ​ജന്മാ​ർ വി​ല്ലന്മാ​ർ

കോ​വി​ഡി​നു ശേ​ഷ​മു​ള്ള സി​നി​മാ മേ​ഖ​ല​യു​ടെ തി​രി​ച്ചു​വ​ര​വി​നു വേ​ദി​യൊ​രു​ക്കി​യ ത​മി​ഴ് ചി​ത്രം മാ​സ്റ്റ​ർ പോ​ലും വ്യാ​ജന്മാ​ർ ആ​ക്ര​മി​ച്ചു. റി​ലീ​സി​നു മു​ന്പു ത​ന്നെ ഒ​രു മ​ണി​ക്കൂ​റോ​ള​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. സം​വി​ധാ​യ​ക​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും അ​തി​നെ​തി​രേ മു​ന്നോ​ട്ടി​റ​ങ്ങി​യ സ​മ​യ​ത്തുത​ന്നെ ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ എ​ച്ച്ഡി ​പ​തി​പ്പും വ്യാ​ജന്മാ​ർ പു​റ​ത്തി​റ​ക്കി. സി​നി​മ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സൈ​റ്റു​ക​ളെ ക​ണ്ടെത്തി ​നി​ർ​ജീ​വമാ​ക്കു​ന്നു​ണ്ടെങ്കി​ലും പു​തി​യ​വ അ​തേ പോ​ലെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്.

ത​മി​ഴ് റോ​ക്കേ​ഴ്സ്

സി​നി​മ മേ​ഖ​ല​യ്ക്കു ത​ന്നെ എ​ന്നും വെ​ല്ലു​വി​ളി​യാ​യ സം​ഘ​മാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ്. പു​ത്ത​ൻ ത​മി​ഴ് സി​നി​മ​ക​ൾ വെ​ബ്സൈ​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി റി​ലീ​സ് ചെ​യ്താ​ണ് ഇ​വ​ർ സ​ജീ​വ​മാ​യ​ത്. പി​ന്നാ​ലെ മ​ല​യാ​ളം, തെ​ലു​ങ്ക്, ഹി​ന്ദി ചി​ത്ര​ങ്ങ​ളും ഇ​വ​ർ ആക്ര​മി​ച്ചു. തി​യ​റ്റി​ൽ റി​ലീ​സ് ആ​കു​ന്ന​തി​നൊ​പ്പം ചി​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ സൗ​ജ​ന്യ​മാ​യി വെ​ബ്സൈ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്തി​രു​ന്ന​ത്.

സി​നി​മാ സം​ഘ​ട​ന​ക​ളും പോ​ലീ​സും ഏ​റെ നാ​ളാ​യി ഇ​വ​ർ​ക്കു പി​ന്നാ​ലെ​യാ​ണ്. ത​മി​ഴ് റോ​ക്കേ​ഴ്സ് അ​ഡ്മി​ൻ എ​ന്ന പേ​രി​ൽ വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ൽ സി​നി​മ അ​പ് ലോ​ഡ് ചെ​യ്തി​രു​ന്ന ഒ​രു സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ത​മി​ഴ് ഗ​ണ്‍ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം വ്യാ​ജപ്പേരു​ക​ളി​ൽ സൈ​റ്റു​ക​ൾ ന​ട​ത്തി​യാ​ണ് പു​തി​യ സി​നി​മ​ക​ൾ ഇ​വ​ർ അപ്് ലോ​ഡ് ചെ​യ്തി​രു​ന്ന​ത്.

വെ​ല്ലു​വി​ളി​ക​ളേ​റെ

മ​മ്മൂ​ട്ടി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്കം പു​റ​ത്തി​റ​ങ്ങി ര​ണ്ടാം ദി​വ​സം വ്യാ​ജ​പതി​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ലെ​ത്തി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ത്തി​ന്‍റെ പ്രി​ന്‍റാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് അ​പ് ലോ​ഡ് ചെ​യ്ത​ത്. നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് ഇ​തേ പ്ര​ശ്നം അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി വീ​ണ്ട ും ഇ​താ​വ​ർ​ത്തി​ക്കു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പി​ടി​യി​ലാ​കു​ന്ന​വ​ർ ചെ​റു​പ്പ​ക്കാ​രാ​ണെ​ന്ന​താ​ണ് ഏ​റെ ദു​ഖ​ക​ര​മാ​യ കാ​ര്യം.

ജയസൂര്യ
(നടൻ)


മാ​ന​സി​ക​മാ​യി വ​ള​രെ വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണി​ത്. ഒ​രു കൂ​ട്ടം ആ​ളു​ക​ളു​ടെ അ​ധ്വാ​ന​വും ഊ​ര്‍​ജ​വും ന​ല്‍​കി​യാ​ണ് ഒ​രു സി​നി​മ ഉ​ണ്ടാ​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ല്‍ സി​നി​മ എ​പ്പോ​ഴും വി​നോ​ദം മാ​ത്ര​മാ​കാം. എ​ന്നാ​ൽ സി​നി​മ​കൊ​ണ്ടു ജീ​വി​ക്കു​ന്ന വ​ലി​യൊ​രു കൂ​ട്ടം ആ​ളു​ക​ളെ പ​ട്ടി​ണി​യി​ലേ​ക്കു ത​ള്ളി​വി​ടു​ക​യാ​ണ് വ്യാ​ജ പ്രി​ന്‍റ് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ. ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ ദൃ​ശ്യാ​നു​ഭ​വം സൃ​ഷ്ടി​ക്കാ​നാ​ണ് ഓ​രോ സി​നി​മ​യി​ലും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​വ​രെ​യെ​ല്ലാം ച​തി​ക്കു​ന്ന പ്ര​വൃത്തി​യാ​ണി​ത്.

സാ​ങ്കേ​തി​ക​വ​ശ​ത്തും അ​ല്ലാ​തെ​യു​മു​ള്ള​വ​ര്‍ വ​ള​രെ പ​ഠ​ന​വും ത​യാ​റെ​ടു​പ്പോ​ടും​കൂ​ടെ ചെ​യ്യു​ന്ന ക​ർ​മ​ത്തി​ന് ഒ​രു​വി​ല​യും ക​ല്‍​പ്പിക്കാ​തെ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ പു​തി​യ സി​നി​മ​ക​ൾ ലോ​ക​ത്തെ കാ​ണി​ക്കു​ന്ന​വ​ർ ചെ​യ്യു​ന്ന​ത് ഒ​രു ത​ര​ത്തി​ല്‍ ക്രൂ​ര​ത​യാ​ണ്. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രോ​ട് സ​ഹ​താ​പ​വും വി​ഷ​മ​വും മാ​ത്ര​മാ​ണു​ള്ള​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​ക് നേ​ടാ​നും മ​റ്റു​ള്ള​വ​രുടെ ശ്ര​ദ്ധ കി​ട്ടാ​നു​മാണ് പ​ല​പ്പോ​ഴും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​റു​പ്പ​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​​ന്പോ​ഴാ​ണ് അ​തി​ന്‍റെ ഗൗ​ര​വം അവർ മ​ന​സി​ലാ​ക്കു​ന്ന​ത്.

പ്ര​ജേ​ഷ് സെ​ൻ
(വെ​ള്ള​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ)


വെ​ള്ള​ത്തി​ന്‍റെ പ്രി​ന്‍റ് എ​വി​ടെ​നി​ന്നാ​ണ് ചോ​ർ​ന്ന​തെ​ന്നു കൃ​ത്യ​മാ​യി ക​ണ്ടെത്താ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടിരി​ക്കു​ക​യാ​ണ്. മ​ല​യാ​ള സി​നി​മ മേ​ഖ​ല വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടു​തി​രി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു വെ​ല്ലു​വി​ളി​യു​ണ്ടാകു​ന്ന​ത്. ഇ​ന്നു വെ​ള്ള​ത്തി​നാ​ണെ​ങ്കി​ൽ നാ​ളെ അ​തു മ​റ്റൊ​രു ചി​ത്ര​ത്തെയാകും ബാ​ധി​ക്കു​ന്ന​ത്. വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ തൊ​ഴി​ലി​ട​മാ​ണ് സി​നി​മ. ഇ​ത്ത​ര​ത്തി​ലു​ള്ള മോ​ശം പ്ര​വ​ണ​ത​ക​ൾ ഈ ​മേ​ഖ​ല​യു​ടെ നി​ല​നി​ൽപ്പിനെ ത​ന്നെ ബാ​ധി​ക്കും.

കു​റ​ച്ചാ​ൾ​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക എ​ന്ന​ത​ല്ലാ​തെ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​വ​ർ​ക്ക് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ലാ​ഭ​വും ഇ​തി​ലൂ​ടെ ഉ​ണ്ടാകു​ന്നി​ല്ല. ആ​ദ്യ​മാ​യി അ​പ് ലോ​ഡ് ചെ​യ്യു​ക​യും തുടർന്ന് ഡൗ​ണ്‍​ലോ​ഡ് ചെയ്യുകയും ചെയ്തവർക്കെതി​രേ ക്രി​മി​ന​ൽ കേ​സും സി​വി​ൽ കേ​സും ഫ​യ​ൽ ചെ​യ്ത് അ​വ​രി​ൽ​നി​ന്നു ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങാ​നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​ന്നോ ര​ണ്ടോ പേ​രു​ടെ ത​മാ​ശ വ​ലി​യൊ​രു മേ​ഖ​ല​യെ​യാ​ണ് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.

ര​ഞ്ജി​ത്ത് മ​ണ​ന്പ്ര​ക്കാ​ട്ട്
(വെ​ള്ള​ത്തി​ന്‍റെ നി​ർ​മാ​താ​വ്)


ഒ​രു​പ​റ്റം ആ​ളു​ക​ളു​ടെ രാ​പ്പ​ക​ലു​ള്ള അ​ധ്വാ​ന​ത്തി​നു​മേ​ലു​ള്ള അ​തി​ക്ര​മ​മാ​ണ് ഇ​ത്ത​രം വ്യാ​ജപതി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ശക്ത​മാ​യി പ്ര​തി​ക​രി​ക്കേ​ണ്ടതു​ണ്ട ്. ഒ​രു വ​ർ​ഷം മു​ന്പ് റി​ലീ​സ് നി​ശ്ച​യി​ച്ച ചി​ത്രം പ്രേ​ക്ഷ​ക​രെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹ​മാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ലും ഞ​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ച്ച​ത്.

ഇ​പ്പോ​ഴ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും പ്രേ​ക്ഷ​ക​ർ ചി​ത്രം ഏ​റ്റെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് സു​നാ​മി പോ​ലെ വ്യാ​ജ പ്രി​ന്‍റ് എ​ത്തു​ന്ന​ത്. ഇ​തി​നെ​തി​രേ ഞ​ങ്ങ​ളു​ടെ സൈ​ബ​ർ വിം​ഗ് ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തി​ലാ​ണ്. സി​നി​മ അ​പ് ലോ​ഡ് ചെ​യ്യു​ന്ന ഗ്രൂ​പ്പു​ക​ളി​ലും പേ​ജു​ക​ളി​ലും അ​വ​ർ രാ​പ്പ​ക​ൽ ഉ​ണ​ർ​ന്നി​രു​ന്ന് ഡി​ലീ​റ്റ് ചെ​യ്യു​ന്നു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കും​വ​രെ ഞ​ങ്ങ​ൾ പ്ര​യ​ത്നി​ക്കും.

എ.​എ​സ്. ദി​നേ​ശ്
(പി​ആ​ർ​ഒ)


കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ എ​ല്ലാ അ​ർ​ഥ​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​യ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യ്ക്കു ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​ദ​ർ​ശ​ന അ​നു​മ​തി. വെ​ള്ളം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത​പ്പോ​ൾ സി​നി​മ മേ​ഖ​ല വീ​ണ്ട ും ഉ​ണ​രു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തെ​റ്റാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് സി​നി​മ എ​ത്തി​ക്കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ല. അ​തു സി​നി​മാ മേ​ഖ​ല​യോ​ടു​ള്ള ക്രൂ​ര​ത​യാ​ണ്. ഇ​നി​യും അ​താ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങളും ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണം.

ആ​ന്‍റോ ജോ​സ​ഫ്
(കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ്
അ​സോ​സി​യേ​ഷ​ൻ)


തി​യ​റ്റ​റി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ വ്യാ​ജ പ്രി​ന്‍റ് ഇ​റ​ങ്ങു​ന്ന​ത് കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. വെ​ള്ള​ത്തി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​യ​റ്റ​റി​ൽ സെ​ക്ക​ൻ​ഡ് ഷോ ​ഇ​ല്ലാ​ത്ത​തും 50 ശ​ത​മാ​നം പ്രേ​ക്ഷ​ക​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​തു​മൊ​ക്കെ ക​ള​ക്‌ഷനെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ വ്യാ​ജ പ്രി​ന്‍റും. കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഇ​തു സൃ​ഷ്ടി​ക്കു​ന്ന​ത്. മു​ന്പ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ​ല​രും പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

കു​റ്റം ചെ​യ്തു പി​ടി​ക്ക​പ്പെ​ട്ടാ​ലും കു​റ​ച്ചു ദി​വ​സ​ത്തി​ന​കം പു​റ​ത്തുപോ​യി അ​വ​ർ വീ​ണ്ട ും ഇതാ​വ​ർ​ത്തി​ക്കു​ന്നു. 17നും 25 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ചെ​റു​പ്പ​ക്കാ​രാ​ണ് അ​തി​ൽ കൂ​ടു​ത​ലും. അ​വ​ർ ഇ​തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കു​ന്നി​ല്ല. അ​തി​നു കൃ​ത്യ​മാ​യ കൗ​ണ്‍​സലിം​ഗ് കൊ​ടു​ക്കേ​ണ്ടിയി​രി​ക്കു​ന്നു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ സ​ർ​ക്കാ​ർ ത​ല​​ത്തി​ൽ നി​ന്നു ഗു​ണ്ടാ ആ​ക്്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ശ​ക്ത​മാ​യ നി​യ​മം കൊ​ണ്ട ുവ​ര​ണം.