ഡ്രൈ​വ​റെ കാ​ണ്മാ​നി​ല്ല!
*പ​ണ്ടു​ന​ട​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും ആ​രും​ഇ​ത് മാ​തൃ​ക​യാ​ക്ക​രു​ത്* .

സ്ഥ​ല​ത്തെ പ്ര​ധാ​ന ദി​വ്യ​ൻ​മാ​ർ അം​ഗ​ങ്ങ​ളാ​യ പ​ഞ്ച​ന​ക്ഷ​ത്ര ക്ല​ബി​ന്‍റെ വാ​ർ​ഷി​കം. ആ​ഘോ​ഷ​ത്തി​ന്റെ അ​വ​സാ​ന​മു​ള്ള പ്ര​ധാ​ന​ച​ട​ങ്ങാ​യ മ​ദ്യ​സേ​വ​യും ക​ഴി​ഞ്ഞ് വ​ക്കീ​ലും ഡോ​ക്ട​റും ഒ​രു കാ​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ഈ ​അ​വ​സ്ഥ​യി​ലും കാ​റോ​ടി​ച്ച് ശീ​ല​മു​ള്ള വ​ക്കീ​ലാ​ണ് സാ​ര​ഥി.

മു​ന്നി​ൽ അ​ൽ​പം ദൂ​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ്!! Drink and drive വ​ലി​യ കു​ഴ​പ്പ​മാ​ണ് എ​ന്ന് ഇ​വ​ർ​പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്.!

പോ​ലീ​സി​ന്‍റെ പേ​ര് കേ​ട്ട​തും ഡോ​ക്ട​റു​ടെ കു​ടി​ര​സം മാ​ത്ര​മ​ല്ല, പാ​തി​ബോ​ധം ത​ന്നെ പോ​യി. പ​ക്ഷേ വ​ക്കീ​ൽ സു​ന്ദ​ര​മാ​യി, വ​ണ്ടി സൈ​ഡാ​ക്കി. ര​ണ്ടു പേ​രും ഇ​റ​ങ്ങി കാ​റി​ന്‍റെ​പി​ൻ​സീ​റ്റി​ൽ ചെ​ന്നി​രു​ന്നു.
പോ​ലീ​സ് :

" ഈ ​കാ​റി​ന്‍റെ ഡ്രൈ​വ​ർ എ​വി​ടെ?"
വ​ക്കീ​ൽ:" അ​യാ​ൾ പോ​ലീ​സി​ന്‍റെ പേ​ര് കേ​ട്ട​തും ഓ​ടി​ക്ക​ള​ഞ്ഞു."
പോ​ലീ​സ് :" ശ​രി.. ശ​രി. വ​ണ്ടി മു​മ്പോ​ട്ടെ​ടു​ക്കൂ'

വ​ക്കീ​ൽ :"ഞ​ങ്ങ​ൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര​ണ​വ​ശാ​ലും ഞ​ങ്ങ​ൾ മ​ദ്യ​പി​ച്ച് ഡ്രൈ​വ് ചെ​യ്യി​ല്ല'
എ​സ്.​ഐ കൂ​ട്ട​ത്തി​ൽ ഒ​രു കോ​ൺ​സ്റ്റ​ബി​ളി​നെ വി​ട്ട് കാ​റോ​ടി​ച്ച് അ​വ​രെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി. ഇ​പ്പോ​ഴും പോ​ലീ​സ് ആ ​ഡ്രൈ​വ​റെ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​ണ്!

ന​ർ​മ്മ​വി​സ്താ​രം: അ​ഡ്വ. ഡി.​ബി. ബി​നു