കാഹളം മുഴങ്ങി... തിര ഉയരുന്നു
മ​ല​യാ​ള സി​നി​മ​യ്ക്കു പ്ര​തീ​ക്ഷ​യു​ടെ കാ​ഹ​ളം മു​ഴ​ങ്ങി. ഈ ​മാ​സം 25 മു​ത​ൽ തി​യ​റ്റ​റു​ക​ൾ വീണ്ടും ​പ്ര​ദ​ർ​ശ​ന സ​ജ്ജ​മാ​കു​ന്നു. ഒ​രു​പെ​ട്ടി നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ രണ്ടു ​വ​ർ​ഷ​ക്കാ​ല​മാ​യി തി​യ​റ്റ​റി​ലെ​ത്താ​ൻ കാത്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്കു പ്രദർശനത്തിന് അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും തി​യ​റ്റ​റി​ൽത​ന്നെ റിലീസ് ചെയ്യാൻ തയാറെടു​ക്കു​ന്ന​ത് സൂ​പ്പ​ർ താ​ര​ങ്ങ​ൾ മു​ത​ൽ പു​തു​മു​ഖ​ങ്ങ​ളു​ടെവ​രെ സി​നി​മ​ക​ൾ. അ​തു​കൊണ്ടു ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തി​യ​റ്റ​റു​ക​ൾ തു​റ​ന്നാ​ലും മ​ല​യാ​ള സി​നി​മ​യ്ക്കു പ്ര​തീ​ക്ഷ​യു​ടെ നാ​ളെ​ക​ളാ​ണ് മു​ന്നി​ലു​ള്ള​ത്.

ഇ​ള​വു​ക​ളി​ൽ പ്ര​തീ​ക്ഷ

രണ്ടാം ​ലോ​ക്ഡൗ​ണി​ൽ എ​ല്ലാം വീണ്ടും ​നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് സി​നി​മാമേ​ഖ​ല​യ്ക്കും പാ​യ്ക്ക​പ് പ​റ​ഞ്ഞ​ത്. ഇ​ട​ക്കാ​ല​ത്ത് ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ല​ഭി​ച്ച​പ്പോൾ മു​ട​ങ്ങി​ക്കി​ട​ന്ന ചി​ത്ര​ങ്ങ​ൾ വീണ്ടും ​തു​ട​ർ​ന്നു. ഒ​പ്പം ഒ​രു​പി​ടി പുതിയ ചി​ത്ര​ങ്ങ​ൾക്കൂ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. 50 ശ​ത​മാ​നം മാ​ത്രം പ്രേക്ഷകരുമായി വീണ്ടും ​തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്. സ​മീ​പകാ​ല​ത്ത് മി​നി​സ്ക്രീ​നു​ക​ളി​ൽ സി​നി​മ കണ്ടു ശീ​ല​മാ​യ പ്രേ​ക്ഷ​ക​രെ വീണ്ടും ​തി​യ​റ്റ​റി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള വ​ക അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. രണ്ടുഡോ​സ് പ്രതിരോധ വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നൊ​പ്പം സെ​ക്ക​ൻ​ഡ് ഷോ​യ്ക്കും അ​നു​മ​തി ല​ഭി​ച്ച​ത് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ. വ​രുംദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ ​തി​യ​റ്റ​റു​ക​ളി​ലെ ആ​ഘോ​ഷ​നാ​ളു​ക​ൾ തി​രി​കെയെത്തും എ​ന്നു കരുതുന്നു.

അ​ന്യ സംസ്ഥാനങ്ങളിൽ സജീവം

ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പുത​ന്നെ തി​യ​റ്റ​റു​ക​ൾ സ​ജ്ജ​മാ​യി. പു​തി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ൾ റി​ലീ​സാ​യി​ല്ലെ​ങ്കി​ലും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ ചി​ത്ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ തി​യ​റ്റ​റി​ലെ​ത്തും. ധ​നു​ഷ് നാ​യ​ക​നാ​യ ക​ർ​ണ​ൻ, കാ​ർ​ത്തി​യു​ടെ സു​ൽ​ത്താ​ൻ, സൂ​ര്യ​യു​ടെ സൂ​രാ​രെ പൊ​ട്ര്, ആ​ര്യ​യു​ടെ സ​ർ​പ്പ​ട്ടൈ പ​ര​ന്പ​രൈ എ​ന്നീ ചി​ത്ര​ങ്ങ​ളും തി​യ​റ്റ​റി​ൽ വീണ്ടും ​റി​ലീ​സ് ചെ​യ്യും. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ​ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം പ​റ​യു​ന്ന ത​ലൈ​വി, ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സാ​യ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ഡോക്്ടർ എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ വീണ്ടും ​തി​യ​റ്റ​റി​ല​ക്കെ​ത്തി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ തി​യ​റ്റ​റി​ലെ പ്രേ​ക്ഷ​ക​രുടെ പ്ര​തി​ക​ര​ണം കേ​ര​ള​ത്തി​ലും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഡി​ജി​റ്റ​ൽ സ്ട്രീ​മു​ക​ളി​ലും കാ​ഴ്ചാ​നു​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ​ത ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് പ്രേ​ക്ഷ​ക​രെ കൊ​ട്ട​ക​യി​ലേ​ക്കു തിരികെ എ​ത്തി​ക്കും.

പു​തി​യ പ്ര​തീ​ക്ഷ​യോ​ടെ മ​ല​യാ​ളം

പെ​ട്ട​ന്നുണ്ടാ​യ പ്ര​തി​സ​ന്ധി​യു​ടെ ഒ​രു ആ​ല​സ്യ​വു​മി​ല്ലാ​തെ​യാ​ണ് ഇപ്പോൾ മലയാള ​സി​നി​മാ മേ​ഖ​ല സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ല​ത്ത് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ സി​നി​മ നി​ർ​മാ​ണ​ത്തെ താ​ങ്ങി നി​ർ​ത്തി. തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്താ​ൻ വ​ലി​യ മു​ത​ൽ മു​ട​ക്കി​ലൊ​രു​ക്കി​യ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ: അ​റബി​ക്ക​ട​ലി​ന്‍റെ സിം​ഹം, പ​ത്തൊ​ന്പ​താം നൂ​റ്റാണ്ട് മു​ത​ൽ ചെ​റി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്നു. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ചി​ത്രീ​ക​രി​ക്കേണ്ട ഷാ​ജി കൈ​ലാ​സ്- പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ന്‍റെ ക​ടു​വ, മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​റോ​സ്, സു​രേ​ഷ് ഗോ​പി- ജോ​ഷി ടീ​മി​ന്‍റെ പാ​പ്പ​ൻ, ബ്ല​സി​യു​ടെ സം​വി​ധാ​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ആ​ടു​ജീ​വി​തം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​വാ​നു​ള്ള​ത്. വ​രുംദി​വ​സ​ങ്ങ​ളി​ൽ ഈ ​സി​നി​മ​ക​ളും കാ​മ​റ​യി​ൽ പ​തി​യു​മെ​ന്നു സി​നി​മ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

അ​ണി​യ​റ​യി​ലെ വ​ന്പന്മാ​ർ

ക​ഴി​ഞ്ഞ രണ്ടു ​മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യും തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യും തെ​ളി​ഞ്ഞ​തോ​ടെ ഒ​രു​പി​ ടി വ​ന്പ​ൻ പ്രോഡക്്ടുക​ളും മി​ക​ച്ച കൂ​ട്ടു​കെ​ട്ടി​ന്‍റെ സി​നി​മ​ക​ളു​മാ​ണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ആ​ശി​ർ​വവാ​ദ് സി​നി​മാ​ന്പി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ച്ച് പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ബ്രോ ​ഡാ​ഡി പോ​സ്റ്റ്പ്രൊ​ഡ​ക്ഷ​ൻ സ്റ്റേ​ജി​ലാ​ണ്. മോ​ഹ​ൻ​ലാ​ലും പൃ​ഥ്വി​രാ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ​ലി​യ താ​ര​നി​ര​യും ഒ​പ്പ​മെ​ത്തു​ന്നു. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ൾ​ഡും ആ​ലു​വ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക​. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഭീ​ഷ്മ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ന​വാ​ഗ​ത സം​വി​ധാ​യി​ക റ​ത്തീ​ന സം​വി​ധാ​നം ചെ​യ്യു​ന്ന പു​ഴു​വി​ൽ മ​മ്മൂ​ട്ടി​യും പാ​ർ​വ​തി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. പു​ഴു​വും ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റാ​ഫി - ദി​ലീ​പ് കൂ​ട്ടു​കെ​ട്ടി​ലെ വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​നും ഉ​ട​ൻ ആ​രം​ഭി​ക്കു​ം. ദൃശ്യം രണ്ടിനു ശേഷം മോ​ഹൻ​ലാ​ൽ ജീത്തു ജോ​സ​ഫു​മാ​യി വീണ്ടും ​ഒ​ന്നി​ച്ച ട്വ​ൽ​ത്ത് മാ​ൻ ഷൂട്ടിംഗ് പൂ​ർ​ത്തി​യാ​ക്കി. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന എ​ലോ​ണി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നും ത​മി​ഴ് ന​ട​ൻ അ​ര​വി​ന്ദ് സ്വാ​മി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഫെ​ല്ലി​നി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​റ്റി​ന്‍റെ രണ്ടാം ​ഘ​ട്ട ചി​ത്രീ​ക​ര​ണം മും​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജോ​ണ്‍ ലൂ​ഥ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ രണ്ടാം ​ഷെ​ഡ്യൂ​ളി​ലേ​ക്കു ക​ട​ക്കു​ന്ന ജ​യ​സൂ​ര്യ ഇ​തി​നോ​ട​കം ക​ത്ത​നാ​ർ എ​ന്ന ചി​ത്ര​ത്തി​ലും ഭാ​ഗ​മാ​യി.​

ഏ​റെ നാ​ളി​നു ശേ​ഷം ഒ​ന്നി​ക്കു​ന്ന സ​ത്യ​ൻ അ​ന്തി​ക്കാ​ട് - ജ​യ​റാം ഹി​റ്റ് കൂ​ട്ടു​കെ​ട്ടി​ന്‍റെ പു​തി​യ ചി​ത്ര​വും ഉ​ട​ൻ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണ്. മീ​രാ ജാ​സ്മി​ൻ ഇ​ട​വേ​ള​യ്ക്കു ശേ​ഷം നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം ഡോ. ​ഇ​ക്ബാ​ൽ കു​റ്റി​പ്പു​റം തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു. സെ​ൻ​ട്ര​ൽ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് നി​ർ​മാ​ണം. സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യി​യു​മാ​യി നാ​ലാ​മ​ത് ഒ​ന്നി​ക്കു​ന്ന ആ​സി​ഫ് അ​ലി ചി​ത്രം പൂ​ർ​ത്തി​യാ​ക്കി. ആ​സി​ഫ് ഇ​പ്പോ​ൾ സി​ബി മ​ല​യി​ലി​ന്‍റെ കൊ​ത്ത് എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത ഉ​ടു​ന്പും വി​ധി​യും റി​ലീ​സി​നു ത​യാ​റാ​കു​ന്പോ​ൾ അ​നൂ​പ് മേ​നോ​ൻ, പ്ര​കാ​ശ് രാ​ജി​നൊ​പ്പ​മു​ള്ള വ​രാ​ൽ, ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ നാ​യ​ക​നാ​കു​ന്ന വി​രു​ന്ന് എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളാകുന്ന എം.​ പ​ത്മ​കു​മാ​റി​ന്‍റെ പ​ത്താം വ​ള​വ്, ഓ​പ്പ​റേ​ഷ​ൻ ജാ​വാ​ക്കു ശേ​ഷം ത​രു​ണ്‍ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സൗ​ദി വെ​ള്ള​യ്ക്ക, ബിബിൻ ജോർജ് നായകനാകുന്ന രാ​ജീ​വ് ഷെ​ട്ടി​യു​ടെ തി​രി​മാ​ലി, അ​രു​ണ്‍ ഡി. ​ജോ​സി​ന്‍റെ ജോ, ​വൈ​ശാ​ഖി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ നൈ​റ്റ് ഡ്രൈ​വ്, കി​ര​ണ്‍ ആ​ന്‍റണി സം​വി​ധാ​നം ചെ​യ്യു​ന്ന തേ​ര്, ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം, രാ​ജീ​വ് കു​മാ​റി​ന്‍റെ ബ​ർ​മൂ​ട, വി​ന​യ് ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​പ് കൈ​സേ ഹോ, ​അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ലു ഏ​ബ്ര​ഹാം നി​ർ​മി​ച്ച് സാ​ഗ​ർ ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന വീ​കം എ​ന്നിങ്ങനെ ഒരുപിടി ചി​ത്ര​ങ്ങ​ളാണ് ഒരുങ്ങുന്നത്. ഇത് മലയാള സിനിമയുടെ തിരിച്ചുവരവാണ്.

ഗൗതം റാം