നീ​തി​യു​ടെ പ​ര​മോ​ന്ന​ത പീ​ഠ​മാ​യി സുപ്രീംകോടതി
ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​മാ​ണ് സു​പ്രീം​കോ​ട​തി. 17 ഏ​ക്ക​റു​ക​ളി​ൽ വി​സ്തൃ​ത​മാ​യ സു​പ്രീം​കോ​ട​തി മ​ന്ദി​ര​ത്തി​ന് രൂ​പം ന​ൽ​കി​യ​ത് കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ആ​ദ്യ ത​ല​വ​നും വാ​സ്തു​വി​ദ്യാ വി​ദഗ‌്ധനു​മാ​യ ഗ​ണേ​ഷ് ഭി​ക്കാ​ജി ദി​യോ​ലാ​ലി​ക​റാ​ണ്. പ്ര​ഥ​മ രാ​ഷ്ട്ര​പ​തി​ ഡോ. ബാബു ​രാ​ജേ​ന്ദ്ര പ്ര​സാ​ദാ​ണ് സു​പ്രീം​കോ​ട​തി മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

1950 ജ​നു​വ​രി 26-നാണ് സു​പ്രീം​കോ​ട​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ സു​പ്രീം​കോ​ട​തി മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന് മു​ൻ​പ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം. 1950 ജ​നു​വ​രി 28 മു​ത​ൽ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ സു​പ്രീം​കോ​ട​തി ഒൗ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ ചേം​ബ​ർ ഓ​ഫ് പ്രി​ൻ​സ​സി​ലാ​യി​രു​ന്നു 1937 മു​ത​ൽ 1950 വ​രെ ഫെ​ഡ​റ​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തു ത​ന്നെ​യാ​യി​രു​ന്നു പു​തി​യൊ​രു മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തുവ​രെ സു​പ്രീം​കോ​ട​തി​യു​ടെ​യും ആ​സ്ഥാ​നം. 1958ലാ​ണ് സു​പ്രീം​കോ​ട​തി നി​ല​വി​ലെ മ​ന്ദി​ര​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റു​ന്ന​ത്.

മ​ന്ദി​ര​ത്തി​ന്‍റെ ഒ​ത്ത ന​ടു​വി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി. ഇ​തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു കോ​ട​തി ഹാ​ളു​ക​ളു​ണ്ട്. വ​ല​തു വ​ശ​ത്ത് ബാർ റൂ​മും അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ​യും മ​റ്റ് നി​യ​മ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഓ​ഫീ​സു​ക​ളു​മാ​ണ്. ഇ​ട​തുവ​ശ​ത്ത് കോ​ട​തി​യി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ഫീ​സു​ക​ളാ​ണ്. 1979ലും 1994​ലു​മാ​യി സു​പ്രിം​കോ​ട​തി മ​ന്ദി​ര​ത്തി​നോ​ട് ചേ​ർ​ന്ന് കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്.

1978ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്നി​ലു​ള്ള പു​ൽ​ത്ത​കി​ടി​യി​ൽ ഭാ​ര​ത​മാ​താ​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ​രു ക​റു​ത്ത വെ​ങ്ക​ല ശി​ൽ​പം സ്ഥാ​പി​ക്കു​ന്ന​ത്. അ​മ്മ​യും കു​ട്ടി​യും എ​ന്ന സ​ങ്ക​ൽ​പ​ത്തി​ലു​ള്ള​താ​ണ് ശി​ൽ​പം. പ്ര​ശ​സ്ത ശി​ൽ​പി​യാ​യി​രു​ന്ന ചി​ന്താ​മ​ണി ക​ർ നി​ർ​മി​ച്ച ഈ ​ശി​ൽ​പം എ​ല്ലാ​വ​ർ​ക്കും തു​ല്യ​നീ​തി എ​ന്ന സ​ന്ദേ​ശ​വും ന​ൽ​കു​ന്നു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് 1935ൽ ​ത​ന്നെ ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ ആ​ക്ട് പ്ര​കാ​രം ഫെ​ഡ​റ​ൽ കോ​ട​തി സ്ഥാ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​വി​ധ നാ​ട്ടു​രാ​ജ്യ​ങ്ങ​ളും പ്ര​വ​ിശ്യ​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​കയാ​യി​രു​ന്നു ല​ക്ഷ്യം. സ്വാ​ത​ന്ത്ര്യ​ല​ബ്ധിക്കു ശേ​ഷം ഫെ​ഡ​റ​ൽ കോ​ട​തി​യും ജു​ഡീ​ഷ​ൽ ക​മ്മി​റ്റി ഓ​ഫ് പ്രി​വി കൗ​ണ്‍​സി​ലും പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യും സു​പ്രീം​കോ​ട​തി നി​ല​വി​ൽ വ​രികയും ചെ​യ്തു. ചീ​ഫ് ജ​സ്റ്റീ​സും ഏ​ഴ് ജ​ഡ്ജി​മാ​രു​മാ​യി ആ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് കാ​ലാ​കാ​ല​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും നി​ല​വി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പ​ടെ 34 ജ​ഡ്ജി​മാ​രി​ൽ എ​ത്തു​ക​യും ചെ​യ്തു.

സെബി മാത്യു