അ​റി​യി​പ്പ് ലൊ​ക്കാ​ർ​ണോ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത അ​റി​യി​പ്പ് 75 ാം ലൊ​ക്കാ​ർ​ണോ അ​ന്താ​രാ​ഷ്്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക്. കു​ഞ്ചാ​ക്കോ ബോ​ബ​നും ദി​വ്യ പ്ര​ഭ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ച​ല​ച്ചി​ത്ര​മേ​ള തു​ട​ങ്ങു​ക. കു​ഞ്ചാ​ക്കോ ബോ​ബ​ൻ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വിവരം പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ പി​താ​വി​നും മു​ത്ത​ച്ഛ​നു​മു​ള്ള സ​മ​ർ​പ്പ​ണ​വും അം​ഗീ​കാ​ര​വുമാ​ണി​തെ​ന്ന് ചാ​ക്കോ​ച്ച​ൻ കു​റി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളം സി​നി​മ ലൊ​ക്കാ​ർ​ണോ അ​ന്താ​രാ​ഷ്്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

17 വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം ഈ ​വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ ചി​ത്രംകൂ​ടി​യാ​ണ് അ​റി​യി​പ്പ്. 2005ൽ ​ഋ​തു​പ​ർ​ണോ ​ഘോ​ഷ് സം​വി​ധാ​നം ചെ​യ്ത അ​ന്ത​ര​മ​ഹ​ൽ ആ​ണ് ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ച്ച ഇ​ന്ത്യ​ൻ സി​നി​മ. 2011ൽ ​അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത നി​ഴ​ൽ​ക്കൂത്ത് സ്പെ​ഷ്യ​ൽ ഷോ​കേ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ല​വ് ലി​ൻ മി​ശ്ര, ഡാ​നി​ഷ് ഹു​സൈ​ൻ, ഫൈ​സ​ൽ മാ​ലി​ക്, ക​ണ്ണ​ൻ അ​രു​ണാ​ച​ലം തു​ട​ങ്ങി​യ​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു​ണ്ട്. ഉ​ദ​യാ സ്റ്റു​ഡി​യോ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ്, ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. നോ​യി​ഡ​യി​ലെ ഒ​രു ഫാ​ക്്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി ദ​ന്പ​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​നി​മ.

നോ​യി​ഡ​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ല​യാ​ളി ദ​ന്പ​തി​ക​ൾ രാ​ജ്യ​ത്തി​നുപു​റ​ത്ത് മെ​ച്ച​പ്പെ​ട്ടൊ​രു ജോ​ലി സ്വ​പ്നം കാ​ണു​ന്നതും അ​വ​രു​ടെ ജീ​വി​ത​ത്തെ അ​സ്വ​സ്ഥ​മാ​ക്കി ഒ​രു വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​തും തു​ട​ർ​ന്നു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​ണ് ക​ഥാ​ത​ന്തു.