ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
Saturday, September 23, 2023 4:02 PM IST
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പ്രകാശനം ചെയ്തു. നടനും നിർമാതാവുമായ വിജയ് ബാബു പ്രകാശനംചെയ്തു. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.
"എറിക് ' എന്ന പേരിൽ ക്യൂ സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം പ്രശസ്ത നടൻ ടി. ശങ്കറാണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഭൂരിഭാഗവും യുകെയിൽ ചിത്രീകരിക്കുന്ന "എറിക്' ന്റെ ആദ്യഘട്ടം എറണാകുളത്തു തുടങ്ങി. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ ക്യൂ സിനിമാസിന്റെ ബാനറിൽ, ബെന്നി വാഴപ്പിള്ളിൽ, ശശി നായർ, മധുസൂദനൻ മാവേലിക്കര, റാംജി, ടി. ശങ്കർ എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി.
കഥ- മുരളി രാമൻ, സംഗീതം-ഗിരീഷ് കുട്ടൻ, എഡിറ്റർ-ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു കടവൂർ, കല-അനിഷ് ഗോപാൽ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്-ആരതി ഗോപാൽ, സ്റ്റിൽസ്-മോഹൻ സുരഭി, ഡിസൈൻസ്-വില്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് ഭാസി, അസോസിയേറ്റ് ഡയറക്ടർ-സനീഷ്, വിഎഫ്എക്സ്-ഡിജിറ്റൽ കാർവിംഗ്, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്, പിആർഒ- എ.എസ്. ദിനേശ്.
"റാണി' വനിതകളുടെ കഥ
പ്രതികാരത്തിന്റെ കഥ പറയുന്ന റാണി തീയറ്ററുകളിലെത്തി. ത്രില്ലർ മൂഡിലാണ് ചിത്രം. പതിനെട്ടാംപടിക്കു ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. കേരള രാഷ്ട്രീയത്തിലെ അതികായനായ ഒരു നേതാവ് കൊല്ലപ്പെട്ടെന്ന വാർത്തയും അതിലെ ദുരൂഹതയും സസ്പെൻസും ചുരുൾ നിവർത്തുന്നതിലൂടെ കഥ പുരോഗമിക്കുന്നു. ഏതാനും സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, നിയതി കഡാമ്പി തുടങ്ങിയവരാണ് ഈ വേഷങ്ങളിലെത്തുന്നത്.
കോപം ഒക്ടോബര്‍ ആറിന്
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബര്‍ ആറിന് തിയറ്ററുകളിലെത്തുന്നു. ഗണപതി അയ്യര്‍ എന്ന മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. നെടുമുടി വേണുവിനു പുറമേ അഞ്ജലികൃഷ്ണ, ആലിഫ് ഷാ, അലന് ബ്ലസീന, സാജന് ധ്രുവ്, ശ്യാം നമ്പൂതിരി, അപ്പു, ദാവീദ് ജോണ്‍, സംഗീത് ചിക്കു, വിദ്യാ വിശ്വനാഥ്, വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനര്‍ -ബിഎംകെ സിനിമാസ്, രചന, നിര്‍മാണം, സംവിധാനം - കെ മഹേന്ദ്രന്, ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങല്‍, എഡിറ്റിംഗ് - ശരണ്‍ ജി ഡി, സംഗീതം, പശ്ചാത്തലസംഗീതം - രാജേഷ് വിജയ്, ഗാനരചന -സജി ശ്രീവല്‍സം, ആലാപനം - മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം - ഗോപി കണ്ണാജി, പിആര്‍ഒ - അജയ് തുണ്ടത്തില്‍.
ആന്റണി വർഗീസ് മാനുവൽ ആകുന്നു
ആർഡിഎക്സിന്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രം പൂജ കഴിഞ്ഞു. പൂജാ ചടങ്ങിൽ സോഫിയ പോൾ, സുപ്രിയാ പൃഥ്വിരാജ്, ആന്റണി വർഗീസ് എന്നിവർ ദീപം തെളിച്ചു. പോൾ ജയിംസ് സ്വിച്ചോൺ കർമവും സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി.
ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ് ജെ. പുളിക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സംവിധാനം: നവാഗതനായ അജിത് മാമ്പള്ളി.
കടൽ പശ്ചാത്തലത്തിൽ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമ. വലിയ മുതൽമുടക്കുള്ള സിനിമ. ആർഡിഎക്സിലെ മിന്നും പ്രകടനത്തിനു ശേഷം ആന്റണി വർഗീസിനു വീണ്ടും നല്ലൊരു അവസരം ഈ ചിത്രത്തിലെ മാനുവൽ എന്ന കഥാപാത്രത്തിലൂടെ ലഭിക്കുന്നു.
തിരക്കഥ: റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി. സംഗീതം, പശ്ചാത്തലസംഗീതം- സി.എസ്.സാം, ഛായാഗ്രഹണം - ജിതിൻ സ്റ്റാൻ സിലോസ്. ഒക്ടോബർ മധ്യത്തോടെ രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി ചിത്രീകരണം നടക്കും.
ദാറ്റ് നൈറ്റ് (That night) തുടങ്ങി
ഹൈവേ പോലീസ്, പെരുമാൾ, കൂട്ടുകാർ: ഇല്ലം, അമ്മവീട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രസാദ് വളാച്ചേരിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദാറ്റ് നൈറ്റ്. റാസ് മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു.
ഒരു കപ്പലിലെ ക്യാപ്റ്റനെ ചതിയിൽപ്പെടുത്തുന്നു. ഈ ചതിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
താരങ്ങൾ: ലാൽ, രൺജി പണിക്കർ, സലിം കുമാർ, ജാഫർ ഇടുക്കി,സുധീർ കരമന, സിനിൽ സൈനുദീൻ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ഡോ. ഗിരീഷ്, സ്ഫടികം ജോർജ്, പി.പി. കുഞ്ഞിക്കൃഷ്ണൻ, ശ്രീജിത്ത് രവി, നസീർ സംക്രാന്തി, ചാലി പാലാ, ജുബിൽ രാജ്, അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം, ഷമീർ മാറഞ്ചേരി, ഷുക്കൂർ ചെന്നക്കോടൻ, മുത്തു, മാനസ രാധാകൃഷ്ണൻ, ആതിര മുരളി ,അക്ഷര രാജ്, അംബികാ മോഹൻ, വിദ്യാ വിശ്വനാഥ്, ആര്യ.
രചന: കുമരകം രാജപ്പൻ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, സംഗീതം -ഹരികുമാർ ഹരേ റാം. ഛായാഗ്രഹണം: കനകരാജ്. ഒക്ടോബർ അഞ്ചു മുതൽ തുടങ്ങുന്ന ചിത്രീകരണം കൊച്ചി, വൈക്കം, വാഗമൺ, പീരുമേട് എന്നിവിടങ്ങളിലായി പൂർത്തിയാകും.