രമേശ് പിഷാരടി സംവിധാനം
Saturday, January 20, 2024 11:55 PM IST
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു.
സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിനു പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.നഗര പശ്ചാത്തലത്തിലൂടെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയം നർമരസത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. മേയ് ആദ്യവാരം ചിത്രീകരണം തുടങ്ങും.
- വാഴൂർ ജോസ്.