ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
Saturday, August 17, 2024 11:40 PM IST
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്ളച്ചാട്ടം. ദിവസം നൂറു കണക്കിനു സഞ്ചാരികളാണ് ഇവിടെയെത്തി വെള്ളച്ചാട്ടം ആസ്വദിക്കുന്നത്.
ജില്ല: ഇടുക്കി, കാഴ്ച: വെള്ളച്ചാട്ടം
ഉപ്പുതറ പഞ്ചായത്തിലെ കല്ലേറ്റ് പാറ വെള്ളച്ചാട്ടം. അപകടരഹിതമായ വെള്ളച്ചാട്ടമാണിത്. കണ്ണം പടി വനമേഖലയിലൂടെ ഒഴുകി കല്ലേറ്റ് പാറയിലെത്തി വെള്ളച്ചാട്ടമായി മാറുന്നു. കനത്ത മഴക്കാലത്തുപോലും വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കാമെന്നതാണ് പ്രത്യേകത. വർഷത്തിൽ ഏഴു മാസവും വെള്ളച്ചാട്ടം ഉണ്ടാവും.
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്ളച്ചാട്ടം. ദിവസം നൂറു കണക്കിനു സഞ്ചാരികളാണ് ഇവിടെയെത്തി വെള്ളച്ചാട്ടം ആസ്വദിക്കുന്നത്.
വനം വകുപ്പാണ് ഉടമസ്ഥർ. എന്നാൽ, നിയന്ത്രണങ്ങൾ ഒന്നും ഇല്ല.
വഴി: കട്ടപ്പനയിൽനിന്ന് ഉപ്പുതറ വളകോട്ടിലെത്തി ഇവിടെനിന്നു കണ്ണംപടി റൂട്ടിൽ മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിലെത്താം. വനത്തിന്റെ ഭംഗി, തണുത്തവെള്ളത്തിലെ കുളി ഇതൊന്നും ആരും മറക്കില്ല. -
കെഎസ്എഫ്