മലയാളിയുടെ കൊന്പ്
കെ.ആർ. പ്രമോദ്
Saturday, August 30, 2025 9:02 PM IST
മലയാളിയുടെ കൊന്പ്
കെ.ആർ. പ്രമോദ്
പേജ്: 376 വില: ₹ 520
നാഷണൽ ബുക്ക് സ്റ്റാൾ
വിവിധ പത്രങ്ങളിൽ എഴുതിയ ആക്ഷേപഹാസ്യ കുറിപ്പുകളുടെ സമാഹാരം. കേരളം അനുഭവിച്ചതും അഭിമുഖീകരിക്കുന്നതുമായ സംഭവവികാസങ്ങൾ രസകരമായി ഇതിൽ വായിക്കാം.
കത്തുകളുടെ പുസ്തകം
പായിപ്ര രാധാകൃഷ്ണൻ
പേജ്: 112 വില: ₹ 180
എച്ച്&സി ബുക്സ്, തൃശൂർ
ഫോൺ: 9072733335
മലയാളത്തിലെ സാഹിത്യകാരന്മാരും സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും എഴുതിയ കത്തുകളുടെ ശേഖരം. കൈയെഴുത്തിന്റെയും കത്തുകളുടെയും കാലം കഴിയവേ പ്രസക്തമായ പുസ്തകം.
പുഴയ്ക്ക് നടുവിലെ വീട്
വിനായക് നിർമ്മൽ
പേജ്: 344 വില: ₹ 500
ആത്മ ബുക്സ്, കോഴിക്കോട്
ഫോൺ: 97460 77500
ഒരു വീടിന്റെയും അതിനുള്ളിൽ സ്നേഹത്തിന്റെ തടവുകാരായ കുറേ ജീവിതങ്ങളുടെയും കഥപറയുന്ന നോവൽ. വറ്റിവരളുന്നതും ചിലപ്പോൾ കവിഞ്ഞൊഴുകുന്നതുമായ പുഴയാണ് ജീവിതമെന്ന ഓർമപ്പെടുത്തൽ.
തീൻ പറുദീസ
ഖാലിദ് ജാവേദ്
വിവ: സോണിയ റഫീക്
പേജ്: 384 വില: ₹ 450
ഡിസി ബുക്സ്
ഫോൺ: 7290092216
ജീവിതത്തിന്റെ ഉപരിതലത്തിനു കീഴിലെ അപ്രിയസത്യങ്ങൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്ന നോവൽ. വിശപ്പ് വികാരങ്ങളുടെ ശക്തമായ സൂചകമാകുന്ന കൃതി.