Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIR

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് ; സോ​ണി​യാ ഗാ​ന്ധി​ക്കും രാ​ഹു​ലി​നു​മെ​തി​രെ പു​തി​യ കേ​സ്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് കേ​സി​ല്‍ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സോ​ണി​യാ ഗാ​ന്ധി​ക്കു​മെ​തി​രെ പു​തി​യ എ​ഫ്ഐ​ആ​ര്‍. ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​മാ​ണ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പു​തി​യ എ​ഫ്‌​ഐ​ആ​ര്‍ പ്ര​കാ​രം കേ​സി​ല്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ഇ​രു​വ​ര്‍​ക്കു​മെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ സോ​ണി​യാ ഗാ​ന്ധി ഒ​ന്നാം പ്ര​തി​യും രാ​ഹു​ൽ ഗാ​ന്ധി ര​ണ്ടാം പ്ര​തി​യു​മാ​ണ്. ഇ​വ​രെ കൂ​ടാ​തെ സാം ​പി​ത്രോ​ദ​യും മ​റ്റ് മൂ​ന്ന് ആ​ളു​ക​ളും പ്ര​തി​ക​ളാ​ണ്.

അ​സോ​സി​യേ​റ്റ​ഡ് ജേ​ണ​ൽ​സ് ലി​മി​റ്റ​ഡ്, യം​ഗ് ഇ​ന്ത്യ​ൻ, ഡോ​ട്ടെ​ക്‌​സ് മ​ർ​ച്ച​ന്‍റൈ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നീ മൂ​ന്ന് ക​മ്പ​നി​ക​ളു​ടെ പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

പ്രി​വ​ൻ​ഷ​ൻ ഓ​ഫ് മ​ണി ലോ​ണ്ട​റിം​ഗ് ആ​ക്‌​ട് സെ​ക്ഷ​ൻ 66(2) പ്ര​കാ​രം ഏ​തൊ​രു ഏ​ജ​ൻ​സി​യോ​ടും ഒ​രു ഷെ​ഡ്യൂ​ൾ​ഡ് കു​റ്റ​കൃ​ത്യം ര​ജി​സ്റ്റ​ർ ചെ​യ്യാ​നും അ​ന്വേ​ഷി​ക്കാ​നും ആ​വ​ശ്യ​പ്പെ​ടാ​ൻ ഇ​ഡി​ക്ക് അ​ധി​കാ​ര​മു​ണ്ട്. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് ഡ​ൽ​ഹി കോ​ട​തി ഡി​സം​ബ​ർ 16ലേ​ക്ക് മാ​റ്റി​വെ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ എ​ഫ്ഐ​ആ​ർ. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ഈ ​കേ​സ് കൊ​ണ്ടൊ​ന്നും കോ​ൺ​ഗ്ര​സി​നെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Latest News

Corehub Up