Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebrations

America

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റ​ത്തിന്‍റെ 2026ലെ ​ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ​കൊ​ടി​യേ​റി.

വി​പു​ല​മാ​യ​ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ആ​വേ​ശ​ക​ര​മാ​യ ക​ലാ​സാം​സ്കാ​രി​ക അ​ന്ത​രീ​ക്ഷ​ത്തോ​ടെ​യും ​ന​ട​ന്ന ടി​ക്ക​റ്റ് കി​ക്ക്-​ഓ​ഫ് ച​ട​ങ്ങ്സ​മൂ​ഹ​ഐ​ക്യ​ത്തി​ന്റെ​യും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന​താ​യി ​മാ​റി.

അ​മേ​രി​ക്ക​ൻ​ ദേ​ശീ​യ​ഗാ​ന​വും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ്​ ചട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ട്രൈ​സ്റ്റേ​റ്റ്കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ​ ലെ​നോ സ്ക​റി​യ​ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി.

പ്ര​വാ​സി മ​ല​യാ​ളി​സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ക്കു​ന്ന വ​ലി​യ സാം​സ്കാ​രി​ക​വേ​ദി​യാ​യാ​ണ് ട്രൈ​സ്റ്റേ​റ്റ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം​പ​റ​ഞ്ഞു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ​ജോ​ബി​ജോ​ർ​ജ് (​എം​സി) യോ​ഗ ​ന​ട​പ​ടി​ക​ൾ​ നി​യ​ന്ത്രി​ച്ചു.

പെ​ൻ​സി​ൽ​വാ​നി​യ ​സ്റ്റേ​റ്റ് റ​പ്ര​സെന്‍റേ​റ്റീ​വ് ഹോ​ണ​റ​ബി​ൾ ഷോ​ൺ​ഡൗ​ഗ​ർ​ട്ടി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ​പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​ക​മാ​യി​ ഉദ്ഘാ​ട​നം​ചെ​യ്തു. സ​മൂ​ഹ​ഐ​ക്യ​വും സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​വും ​ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്രധാന​ല​ക്ഷ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

Latest News

Corehub Up