കെഇ കാർമൽ സെൻട്രൽ സ്കൂളിലെ ഓണാഘോഷ പരിപാടി
മുഹമ്മ: മുഹമ്മ കെഇ കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ഓണാഘോഷം വർണാഭമായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകിയ ആഘോഷ പരിപാടികളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ചിക്കൂസ് ശിവൻ ദീപപ്രകാശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ്, മറിയാമ്മ ജോസഫ്, ബെൻസി സിബിച്ചൻ എന്നിവർ പ്രസംഗിച്ചു. കെഇ കാർമ്മൽ സെൻട്രൽ സ്കൂൾ പിടിഎ പ്രസിഡന്റായി സന്തോഷ് ഷൺമുഖനെ തെരഞ്ഞെടുത്തു.
സി.എ. കഞ്ഞുമോൾ(വൈസ് പ്രസിഡന്റ്), സബിതാ സാബു (സെക്രട്ടറി), എം.ആർ. ഷൈൻ (ജോ.സെക്രട്ടറി), പി.പി. അഭിലാഷ് (മീഡിയാ കോ-ഓർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 44 അംഗ എക്സിക്യൂട്ടിവിനേയും തെരഞ്ഞെടുത്തു. പി.പി അഭിലാഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ, പ്രിൻസിപ്പൽ ഫാ. സ്കറിയാ എതിരേറ്റ്, വൈസ് പ്രിൻസിപ്പൽ സോണറ്റ്, കിരൺ വർമ്മ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Onam celebrations