Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HIgh Court

മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; സാവകാശം ഈ മാസം 16 വരെ നീട്ടി

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ല്‍ ന​ട​പ​ടി​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ലെ സാ​വ​കാ​ശം ഈ ​മാ​സം 16 വ​രെ നീ​ട്ടി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ല്‍ ഒ​ഴി​പ്പി​ക്ക​ല്‍ ഉ​ത്ത​ര​വി​ല്‍ നി​ന്നും സ​ര്‍​ക്കാ​രി​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും, ഇ​നി​യും സാ​വ​കാ​ശം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി.

റൂ​റ​ല്‍ എ​സ്പി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. അ​തു​വ​രെ പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി വി​ഷ​യ​ത്തി​ല്‍ മ​റ്റ് ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ല​യി​ടം​തു​രു​ത്ത് ഒ​ഴി​പ്പി​ക്ക​ലി​ല്‍ ഈ ​മാ​സം ഒ​ന്പ​ത് വ​രെ ഹൈ​ക്കോ​ട​തി നേ​ര​ത്തേ സ​ര്‍​ക്കാ​രി​ന് സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ല്‍ സാ​വ​കാ​ശം ഈ ​മാ​സം ഒ​ന്പ​തി​ന് അ​പ്പു​റ​ത്തേ​ക്ക് നീ​ട്ടി ന​ല്‍​കാ​നാ​കി​ല്ലെ​ന്നും അ​തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ന് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്.

ഇ​തോ​ടെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ന്‍ ക​ത്തു ന​ല്‍​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യം ഹൈ​ക്കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് ഈ ​മാ​സം 16 വ​രെ കോ​ട​തി സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

 

National

ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധ നി​രോ​ധനം; ഉ​ത്ത​ര​വിട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഗോ​വ​ധം നി​രോ​ധി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ ഉ​ത്ത​ര​വ്. നി​രോ​ധ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാണ് നി​ർ​ദേ​ശം. ബ​ക്രീ​ദി​നോ മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​മോ ഒ​രി​ട​ത്തും പ​ശു​ക്ക​ളെ​യോ ക​ന്നു​കു​ട്ടി​ക​ളെ​യോ ക​ശാ​പ്പു​ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​സ്റ്റീ​സ് ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ജ​സ്റ്റീസ് വി. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല​ ബെ​ഞ്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ട

സ​ർ​ക്കാ​ർ ​ന​ട​പ​ടി​യെ​ക്കു​റി​ച്ച​റി​യാ​ൻ കേ​സ് വീ​ണ്ടും വെ​ള്ളി​യാ​ഴ്ച വാ​ദ​ത്തി​നെ​ടു​ക്കാ​ൻ ര​ജി​സ്ട്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി. ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി യു​വ​ജ​ന​വി​ഭാ​ഗം സെ​ക്ര​ട്ട​റി കെ. ​സൂ​ര്യ എ​ന്ന സൂ​ര്യ പ്ര​ശാ​ന്ത് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി​യി​ലാ​ണ് വി​ധി. ബ​ക്രീ​ദി​ന് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച സ്ഥ​ല​ത്ത​ല്ലാ​തെ പൊ​തു ഇ​ട​ങ്ങ​ളി​ൽ ക​ശാ​പ്പു​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

Kerala

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള 17 പ്ര​തി​ക​ള്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ക്ഷ​ന്‍ കോ​ട​തി​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

മൂ​ന്നാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ആ​ണ് ഇ​ന്ന​ലെ വി​ചാ​ര​ണ​ക്കി​ടെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേതു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. ഒ​ന്നാം സാ​ക്ഷി റി​യാ​സി​നെ വി​സ്ത​രി​ച്ച​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ല്‍ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​രു​ന്നു.

2018 ഫെ​ബ്രു​വ​രി 12നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബ് (29) കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം രാ​ത്രി ചാ​യ​ക്ക​ട​യി​ല്‍ ഇ​രി​ക്കു​ന്ന​തി​നി​ടെ ഷു​ഹൈ​ബി​നെ ബോം​ബെ​റി​ഞ്ഞ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​കാ​ശ് തി​ല്ല​ങ്കേ​രി, പ​ഴ​യ​പു​ര​യി​ല്‍ ര​ജി​ല്‍ രാ​ജ്, കൃ​ഷ്ണ നി​വാ​സി​ല്‍ ദീ​പ്ച​ന്ദ്, ത​യ്യു​ള്ള​തി​ല്‍ ടി.​കെ. അ​സ്‌​ക​ര്‍, മു​ട്ടി​ല്‍​വീ​ട്ടി​ല്‍ കെ. ​അ​ഖി​ല്‍, പു​തി​യ​പു​ര​യി​ല്‍ പി.​പി. അ​ന്‍​വ​ര്‍ സാ​ദ​ത്ത്, നി​ലാ​വി​ല്‍ സി. ​നി​ജി​ല്‍, പി.​കെ. അ​ഭി​നാ​ഷ്, എ. ​ജി​തി​ന്‍, സാ​ജ് നി​വാ​സി​ല്‍ കെ. ​സ​ഞ്ജ​യ്, ര​ജ​ത് നി​വാ​സി​ല്‍ കെ. ​ര​ജ​ത്ത്, കെ.​വി. സം​ഗീ​ത്, കെ. ​ബൈ​ജു, കെ.​പി. പ്ര​ശാ​ന്ത്, എ.​പി. സ​നീ​ഷ്, മു​ട്ടി​ല്‍ എ.​കെ. സു​ബി​ന്‍, കേ​ളോ​ത്ത് വി. ​പ്ര​ജി​ത്ത് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.

Kerala

മാസപ്പടി കേസ്: സിഎംആര്‍എല്ലിന് തിരിച്ചടി, ഇഡിക്ക് അന്വേഷണം തുടരാം, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.

സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.

ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

Kerala

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് എ. ബദറൂദ്ദീന്‍റെ ബെഞ്ചാണ് പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയത്.

മണ്ണാര്‍ക്കാട് എസ്‌സി എസ്‌ടി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ പ്രശോഭ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അടക്കം സാങ്കേതിക പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് ദളിത് യുവതി പ്രശോഭിനെതിരെ പരാതി നല്‍കിയത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. പരാതി എത്തിയതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Kerala

അട്ടപ്പാടി മധുവധക്കേസ്; ഒന്നാംപ്രതി ഹുസൈനെ ഹൈ​ക്കോ​ട​തി വെറുതേവി​ട്ടു

പാ​ല​ക്കാ​ട്: സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​ട്ട​പ്പാ​ടി മ​ധു ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി ഹു​സൈ​നെ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടു. ഇയാൾക്കെതിരായ  മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ. ​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​ചാ​ര​ണ കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ് പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളി​ൽ 13 പേ​ർ​ക്കും ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് നേ​ര​ത്തെ വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്.

2018 ഫെ​ബ്രു​വ​രി 22നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ട്ട​പ്പാ​ടി ചി​ണ്ട​ക്കി ഊ​രി​ലെ മ​ല്ല​ന്‍റെ​യും മ​ല്ലി​യു​ടെ​യും മ​ക​നും മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ടി​രു​ന്ന​തു​മാ​യ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ (34) അ​രി​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ കാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ഇ​രു​കൈ​ക​ളും പി​ന്നി​ലേ​ക്ക് കൂ​ട്ടി​ക്കെ​ട്ടി, ന​ഗ്ന​നാ​ക്കി അ​ട്ട​പ്പാ​ടി​യി​ലെ റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ചാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ. വ​ഴി​യി​ലു​ട​നീ​ളം ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ മ​ധു​വി​നെ ഒ​ടു​വി​ൽ പൊ​ലീ​സ് വ​ണ്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് മ​ധു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Kerala

കൊ​ച്ചി തീ​ര​ത്ത് മു​ങ്ങി​യ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

കൊ​ച്ചി: സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​മ​തി തേ​ടി വി​ദേ​ശ ച​ര​ക്കു​ക​പ്പ​ലി​ലെ ഏ​ഴ് വി​ദേ​ശ ജീ​വ​ന​ക്കാ​ർ കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കൊ​ച്ചി തീ​ര​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ മു​ങ്ങി​യ ‘എം​എ​സ്‌‌‌‌​സി എ​ൽ​സ-3' എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ങ്ങ​ളെ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ന്ത്യ​യി​ൽ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പാ​സ്‌​പോ​ർ​ട്ടു​ക​ൾ തി​രി​കെ ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള റ​ഷ്യ, ഉ​ക്രൈ​ൻ, ജോ​ർ​ജി​യ, ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യ ജീ​വ​ന​ക്കാ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

ക​ട​ൽ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സി​ൽ ക​പ്പ​ലി​ന്‍റെ മാ​സ്റ്റ​ർ ഒ​ഴി​കെ മ​റ്റാ​രെ​യും എ​ഫ്ഐ​ആ​റി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചി​ട്ടും 11 മാ​സ​മാ​യി കൊ​ച്ചി​യി​ൽ തു​ട​രാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ർ​ജി മേ​യ് 29ന് ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ലൈ​ബീ​രി​യ​ൻ പ​താ​ക​യു​ള്ള ക​പ്പ​ൽ മു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ൻ​തോ​തി​ൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​മു​ണ്ടാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Kerala

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്തം; സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര ദു​ര​ന്ത​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. കൊ​ച്ചി​ൻ, തി​രു​വ​മ്പാ​ടി ദേ​വ​സ്വം എ​ന്നീ ബോ​ർ​ഡു​ക​ൾ​ക്കും സ​ർ​ക്കാ​രി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജൂ​ൺ 16ന് മുന്പ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർമി​ച്ചി​രു​ന്ന മു​ണ്ട​ത്തി​ക്കോ​ട്ടെ പടക്ക നിർമാണശാ​ല​യി​ൽ ഏ​പ്രി​ൽ 21നാണ് വ​ൻ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സംഭവത്തിൽ 17 പേ​ർ മരിച്ചിരുന്നു. വെ​ടി​ക്കെ​ട്ടു​ശാ​ല പ്ര​വ​ർ​ത്തി​ച്ച​തി​ന് സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചി​ത​റി​ത്തെ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

500 മീ​റ്റ​ർ അ​ക​ലെ​വ​രെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തെ​റി​ച്ചു​വീ​ണി​രു​ന്നു. ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് സി​.എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റ​ൽ വോ​ട്ട്; ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

എ​റ​ണാ​കു​ളം: പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഉ​ൾ​പ്പെ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വോ​ട്ട് നി​ഷേ​ധം ഉ​ന്ന​യി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ലൂ​ടെ​യാ​ണെ​ന്നും റി​ട്ട് ഹ​ര്‍​ജി​യി​ലൂ​ടെ അ​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.​നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ റൂ​ള്‍ 27 പ്ര​കാ​രം വോ​ട്ട​വ​കാ​ശം ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്.

20,000 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് വേ​ണ്ടി ജോ​ലി ചെ​യ്ത​വ​രാ​ണ​വ​രെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു. വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​ല്ല എ​ന്ന​തി​ൽ എ​ന്തി​നാ​ണ് ഇ​ത്ര പി​ടി​വാ​ശി​യെ​ന്ന് ചോ​ദി​ച്ച ഹൈ​ക്കോ​ട​തി ഇ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും വി​മ​ര്‍​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ ഓ​രോ പൗ​ര​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ ക​ട​മ​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

 

National

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്; ഭി​ന്ന നി​രീ​ക്ഷ​ണ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ഭി​ന്ന നി​രീ​ക്ഷ​ണ​വു​മാ​യി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. രാ​ജ്യ​ത്തെ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ലും സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ജ​സ്റ്റീ​സ് അ​തു​ൽ ശ്രീ​ധ​ര​ൻ നി​രീ​ക്ഷി​ച്ച​പ്പോ​ൾ അ​ത്ത​രം പൊ​തു​വാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടു താ​ൻ യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് ജ​സ്റ്റീ​സ് വി​വേ​ക് സ​ര​ണ്‍ വ്യ​ക്ത​മാ​ക്കി.

മ​ദ്ര​സ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ (എ​ൻ​എ​ച്ച്ആ​ർ​സി) പു​റ​പ്പെ​ടു​വി​ച്ച ചി​ല ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രേ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ദാ​രി​സ് അ​റേ​ബ്യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണു വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​യ​ത്.
മ​ദ്ര​സ​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നു​ള്ള മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്ത ജ​സ്റ്റീ​സ് അ​തു​ൽ ശ്രീ​ധ​ര​ൻ ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ​രി​ധി​ക്കു പു​റ​ത്തു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ഴോ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​വ​ർ സാ​ധാ​ര​ണ​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ന്പോ​ഴോ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ഇ​ട​പെ​ടു​ന്ന​താ​യി കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​താ​തീ​ത​മാ​യ സൗ​ഹൃ​ദ​ങ്ങ​ളു​ടെ പേ​രി​ൽ ആ​ളു​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്പോ​ഴോ പൊ​തു​സ്ഥ​ല​ത്ത് ഒ​രു​മി​ച്ചു കാ​പ്പി കു​ടി​ക്കു​ന്ന​തു​പോ​ലും ഭ​യ​ക്കേ​ണ്ടി​വ​രു​ന്പോ​ഴോ ഇ​ട​പെ​ടാ​ത്ത ക​മ്മീ​ഷ​ൻ, ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു.

വി​ക​സ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം ക​മ്മീ​ഷ​ൻ അ​തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, ജ​സ്റ്റീ​സ് ശ്രീ​ധ​ര​ന്‍റെ ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും വി​യോ​ജി​ച്ച ജ​സ്റ്റീ​സ് വി​വേ​ക് സ​ര​ണ്‍ കേ​സി​ൽ മ​റ്റൊ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചോ കേ​സി​ലെ ഗു​ണ​ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചോ ഇ​ത്ത​ര​ത്തി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും ഭാ​ഗം കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ക്ഷി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ക​മ്മീ​ഷ​നെ​തി​രേ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ടു​ത്ത നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 25 ല​ക്ഷം​ വീ​തം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയിലേക്ക്

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെതിരേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ക​​​രി​​​ങ്കൊ​​​ടി കാ​​​ട്ടി​​​യ​​​തി​​​ന് വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​വ​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്, മ​​​ന്ത്രി​​​യു​​​ടെ ഗ​​​ൺ​​​മാ​​​ൻ, കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സു​​​കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കതിരേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്നു.​

കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി 15 ദി​​​വ​​​സം ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും 25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നെ ആ​​​ക്ര​​​മി​​​ച്ചു വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് സം​​​ഭ​​​വ സ​​​മ​​​യ​​​ത്ത് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ത​​​ന്‍റെ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് മ​​​ന്ത്രി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കു​​​പ​​​റ്റി​​​യാ​​​ൽ മെ​​​ഡി​​​ക്കോ ലീ​​​ഗ​​​ൽ കേ​​​സ് ആ​​​യി​​​ട്ടാ​​​ണു കേ​​​സെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നി​​​രി​​ക്കേ ത​​​നി​​​ക്ക് പ​​​രി​​​ക്ക് പ​​​റ്റി​​​യി​​​ട്ടി​​​ല്ല എ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തോ​​​ടു​​​കൂ​​​ടി ആ ​​​കേ​​​സ് അ​​​പ്ര​​​സ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും രാ​​​ത്രി 10.45 ഓ​​​ടെ മാ​​​ത്ര​​​മാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ട​​​ത്. അ​​​തു​​​വ​​​രെ അ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.​ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​നഃ​​​പൂ​​​ർ​​​വം ജ​​​യി​​​ലി​​​ല​​​ട​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യും ഗ​​​ൺ​​​മാ​​​നും പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​ന്ന​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ച്ച അ​​​പ​​​മാ​​​ന​​​ത്തി​​​നും മാ​​​ന​​​സി​​ക പീ​​​ഡ​​​ന​​​ത്തി​​​നും 25 ല​​​ക്ഷം വീ​​​തം സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ക, ഈ ​​​തു​​​ക മ​​​ന്ത്രി​​​യി​​​ൽ​​നി​​​ന്നും ഗ​​​ൺ​​​മാ​​​നി​​​ൽ നി​​​ന്നും കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​നി​​​ന്നും ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യെ​​​ന്നും അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

Kerala

ഹ​ര്‍​ത്താ​ലി​ല്‍ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടിക്ക് നിർദേശം

കൊച്ചി: നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും വ​ഴി​ത​ട​യ​ലും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പൊ​തു​ഗ​താ​ഗ​ത​മ​ട​ക്കം ത​ട​സ​പ്പെ​ടു​ത്തു​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് കോ​ട​തി ഇ​ട​പ്പെ​ട്ട​ത്.

ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി, ജ​സ്റ്റീ​സ് പി. ​കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

27 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും 90 ല​ധി​കം പേ​രെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്നും ഡി​ജി​പി കോ​ട​തി​യെ അ​റി​യി​ച്ചു. തി​രു​വ​ല്ല​യി​ല്‍ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​ഗ​താ​ഗ​തം ത​ട​ഞ്ഞ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ച്ചു. വി​ശ​ദീ​ക​ര​ണം റി​പ്പോ​ര്‍​ട്ടാ​യി ന​ല്‍​കാ​ന്‍ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.

Kerala

ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശോ​ഭ് വ​ത്സ​ൻ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ഹൈ​ക്കോ​ട​തി​യി​ൽ. പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശോ​ഭ് വ​ത്സ​ൻ ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി നേ​രെ​ത്തെ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി ത​ള്ളി​യി​രു​ന്നു.

ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യാ​ണെ​ങ്കി​ൽ അ​തി​ൽ ജാ​തി ഒ​രു ഘ​ട​ക​മാ​യി വ​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ എ​സ്സി/​എ​സ്ടി വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി അ​ടു​പ്പ​മു​ണ്ട്. ഈ ​ബ​ന്ധം പു​റം​ലോ​കം അ​റി​ഞ്ഞ​പ്പോ​ൾ മാ​ത്ര​മാ​ണ് ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തെ​ന്നും പ്ര​ശോ​ഭ് വ​ത്സ​ൻ ആ​രോ​പി​ക്കു​ന്നു.

പോ​ലീ​സി​ന്‍റെ മ​റു​പ​ടി തേ​ടി കോ​ട​തി. ഹ​ർ​ജി മെ​യ് അ​ഞ്ചി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ശോ​ഭി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യു​വ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി​രു​ന്നു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡോ. ​റാം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി സ്വ​കാ​ര്യ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി ആ​ർ.​എ​ൽ. നി​തി​ൻ​രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡോ. ​റാം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്.

റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍​ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശേ​രി ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ത​ല​ശേ​രി കോ​ട​തി അ​ധ്യാ​പ​ക​ന് ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

അ​തേ​സ​മ​യം ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി അ​സോ​സി​യ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​കെ.​ടി സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.

നി​തി​ൻ​രാ​ജ് നി​ര​ന്ത​ര അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ര​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. മാ​ർ​ച്ച് 13 മു​ത​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പ​ല​വി​ധ​ത്തി​ൽ നി​തി​ൻ​രാ​ജി​നെ അ​പ​മാ​നി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു.

സം​ഭ​വ ദി​വ​സം പ​ക​ൽ 12.30 മു​ത​ൽ ര​ണ്ടു​വ​രെ സ്റ്റാ​ഫ് റൂ​മി​ലും പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലും ഒ​ന്നാം പ്ര​തി എ​ത്തി​യ​തും സം​ശ​യാ​സ്പ​ദ​മാ​ണ്. സ്റ്റാ​ഫ് റൂ​മി​ലും പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലും ഡോ. ​റാം എ​ത്തി​യ​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​ഹോ​ദ​രി​ക്ക് നി​തി​ൻ​രാ​ജ് അ​യ​ച്ച ഓ​ഡി​യോ, വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി.

നി​തി​ൻ​രാ​ജി​നെ കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡോ. ​റാം ന​ട​ത്തി​യ​ത് സ​ഭ്യേ​ത​ര​മാ​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കാ​നാ​കു​മോ? പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ ഇടപെട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​നാ​വാ​ത്ത​വ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ സൗ​ക​ര്യം ന​ല്‍​കു​മോ എ​ന്നും ഇ​തി​നാ​യി ഒ​രു പ്ര​ത്യേ​ക ദി​വ​സം സൗ​ക​ര്യം ന​ല്‍​കാ​നാ​കു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഇ​തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ ചൊ​വ്വാ​ഴ്ച മ​റു​പ​ടി അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ല​ഭ്യ​മാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് മൂ​ന്നു ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. സ്‌​ട്രോ​ങ് റൂം ​അ​ട​ക്കം പൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ഇ​നി​യൊ​രു അ​വ​സ​രം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ റൂ​ള്‍ 27 പ്ര​കാ​രം മെ​യ് 4ന് ​വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം വ​രെ വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ട് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യ​മാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ മു​ന്നോ​ട്ടു വ​ച്ച​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് കോ​ട​തി ഇ​നി​യൊ​രു അ​വ​സ​രം ന​ല്‍​കാ​ന്‍ ആ​കു​മോ എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മ​റു​പ​ടി അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, 20000 ഓ​ളം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍.

National

വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ്; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വീ​ണ്ടും മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും മാ​റ്റി​വ​ച്ചു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സ​മ​യ​ക്കു​റ​വ് മൂ​ലം വാ​ദം കേ​ൾ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഹ​ർ​ജി​ക​ൾ ജൂ​ലൈ ഏ​ഴി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​ന്തി​മ വാ​ദം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് കേ​സ് വീ​ണ്ടും നീ​ട്ടി​യ​ത്. ജൂ​ലൈ 7 ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ അ​ന്തി​മ​വാ​ദം തു​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. ജ​നു​വ​രി 12ന് ​കേ​സ് ലി​സ്റ്റ് ചെ​യ്തെ​ങ്കി​ലും സ​മ​യ​ക്കു​റ​വ് കൊ​ണ്ട് പ​രി​ഗ​ണി​ക്കാ​നാ​യി​രു​ന്നി​ല്ല.

2025 ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​മാ​യി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യും സി​എം​ആ​ർ​എ​ല്ലും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​ഡി ന​ട​ത്തി​യ​ത്.

 

Kerala

കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് ഹൈ​ക്കോ​ട​തി നീ​ട്ടി

കൊ​ച്ചി: കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ​ങ്കാ​ളി ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നീ​ട്ടി. മേ​യ് 20 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്. മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​മാ​നൂ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വാ​ഹം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സ്സും ര​ണ്ട് മാ​സ​വും മാ​ത്ര​മാ​യി​രു​ന്നു പ്രാ​യ​മെ​ന്ന് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. 2009 ഡി​സം​ബ​ർ 30-നാ​ണ് പെ​ൺ​കു​ട്ടി ജ​നി​ച്ച​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വി​വാ​ഹം ന​ട​ത്തു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​താ​യും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഫ​ർ​മാ​ൻ ഖാ​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള, മ​ധ്യ​പ്ര​ദേ​ശ് ഡി​ജി​പി​മാ​രോ​ട് ഡ​ൽ​ഹി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

 

Kerala

ജസ്റ്റീസ് ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റീസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്‍റെ ശിപാര്‍ശ.

നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശിപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും.

ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്.

നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി എം. വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു.

National

ഗോവ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ലെ പോ​​​​ണ്ട നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​ജ്ഞാ​​​പ​​​നം ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി അ​​​സാ​​​ധു​​​വാ​​​ക്കി.

അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്പ​​​​തി​​​​നു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​ന​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഗോ​​​​വ ബെ​​​​ഞ്ചി​​​​ലെ ജ​​​​സ്റ്റീ​​​​സ് വാ​​​​ൽ​​​​മീ​​​​കി മെ​​​​നേ​​​​സ​​​​സും അ​​​​മി​​​​ത് ജം​​​​സ​​​​ന്ദേ​​​​ക്ക​​​​റും റ​​​​ദ്ദാ​​​​ക്കി​​​യ​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​ താ​​​​ഴെ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധു​​​​ത ചോ​​​​ദ്യം​​​​ചെ​​​​യ്ത് ര​​​​ണ്ട് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ സ​​​​മ​​​​ർ‌​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മ​​​​ന്ത്രി ര​​​​വി നാ​​​​യി​​​​ക് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Kerala

മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിയുന്നു; അടിയന്തര നടപടി എടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി. സുരക്ഷ പരിശോധന നടത്തണമെന്ന് നിർദേശിച്ച കോടതി ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദേശം നൽകി. പള്ളിമുക്ക് മുതൽ വൈറ്റില വരെയുള്ള റോഡ് ആണ് താഴ്ന്നു നിൽക്കുന്നത്.

മെട്രോ പില്ലറുകൾ സ്ഥാപിക്കാനായി പൈലിംഗ് നടത്തിയ ശേഷമാണ് റോഡ് ഇടിയാൻ ആരംഭിച്ചത്. മെട്രോ പില്ലറിന് ചുറ്റും റോഡ് ഉയർന്നു നിൽക്കുകയും ബാക്കി താഴ്ന്നു നിൽക്കുന്ന അവസ്ഥയിലുമാണ്. ഇതിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് എത്തിയ ഹർജിയിലാണ് ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയത്.

നിരപ്പല്ലാത്ത ഭാഗങ്ങൾ നിരപ്പാക്കാനും പൊങ്ങി നിൽക്കുന്ന ഭാഗത്ത് റിഫ്ലെക്ടറുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഒരു വിദഗ്ധ സമിതി ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റീസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.

Kerala

ആരുടെയും വോട്ടവകാശം നിഷേധിക്കാനാവില്ല: പോസ്റ്റല്‍ ബാലറ്റ് പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താനാകില്ലെന്നും അര്‍ഹരായ എല്ലാവര്‍ക്കും ബാലറ്റ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്‍കിയ വിവരം മൂന്നരയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കണം. വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന്
കോടതി വ്യക്തമാക്കി.

എന്‍ജിഒ യൂണിയന്‍റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്. തെരഞ്ഞടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടേണ്ട അവസാന ദിവസം ഇന്നാണ്. നേരത്തെ അപേക്ഷ നല്‍കിയിട്ടും വോട്ട് ചെയ്യാനെത്തിയ പല ഉദ്യോഗസ്ഥര്‍ക്കും ബാലറ്റ് പേപ്പര്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

Kerala

സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുകൊണ്ടുള്ള രണ്ടാമത്തെ ഹർജിയിൽ സുരേഷ് ഗോപിക്ക് ആശ്വാസം. ഹർജി ഹൈക്കോടതി തള്ളി. തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച ജോഷി വില്ലടം നൽകിയ ഹർജിയാണ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്.

തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചാണ് ജോഷി വില്ലടം ഹർജി നൽകിയത്. ആരോപണങ്ങളിൽ വിശദമായ തെളിവെടുപ്പിന്‍റെ ആവശ്യമില്ലെന്നും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പില്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ രണ്ടു ഹർജികളാണ് ഉണ്ടായിരുന്നത്.

മതചിഹ്നം ഉപയോഗിച്ച് സുരേഷ് ഗോപി വോട്ട് തേടിയെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. തൃശൂരിലെ ഒരു വോട്ടറാണ് ഈ ഹർജി നൽകിയത്. ഈ ഹർജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹർജി തുടക്കത്തിൽ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച അപേക്ഷ ഏപ്രിൽ ഒന്നിന് ഹൈക്കോടതി തള്ളിയിരുന്നു.

Kerala

വോട്ടിംഗ് ദിവസം അപായപ്പെടുത്താന്‍ സാധ്യത; പോലീസ് സംരക്ഷണം തേടി ടി.കെ. ഗോവിന്ദന്‍ ഹൈക്കോടതിയില്‍

കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ ഗോവിന്ദന്‍. വോട്ടിംഗ് ദിവസം തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് ഗോവിന്ദന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.

എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാല്‍ കോടതി എന്തു ചെയ്യും എന്നാണ് മറുപടിയായി ജസ്റ്റീസ് ബെച്ചു കുര്യന്‍ ചോദിച്ചത്. തന്‍റെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്തമാണെന്ന് ടി.കെ. ഗോവിന്ദന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ 60 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ച താന്‍ ഇത്തവണ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

പല തരത്തിലുള്ള ഭീഷണികള്‍ ഉയരുന്നുണ്ട്. അപായപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. അതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്ന് ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗോവിന്ദന് സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി. നാളെ തന്നെ ഹര്‍ജിയില്‍ നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടി.കെ. ഗോവിന്ദന്‍റെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Movies

പേ​ര് മാ​റ്റം; എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഞ്ജ​ലി നാ​യ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ പേ​ര് അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഞ്ജ​ലി നാ​യ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ അ​ഞ്ജ​ലി.​പി.​വി എ​ന്നാ​ണ് പേ​ര്. ഇ​ത് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്നാ​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം. പേ​ര് മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​വ​ശ്യം വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക്ക് താ​ന്‍ പൊ​തു​വെ അ​റി​യ​പ്പെ​ടു​ന്ന പേ​ര് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​വ​കാ​ശ​മു​ണ്ട്.

പോ​സ്റ്റ​റു​ക​ളി​ല്‍ അ​ട​ക്കം ത​ന്‍റെ പേ​ര് അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്നാ​ണ്. അ​തി​നാ​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ പ​റ്റു​ന്ന അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന പേ​ര് ഉ​ള്‍​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്.

Kerala

ലോകായുക്ത നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി; പ്രതിപക്ഷ നേതാക്കളുടെ ഹർജികൾ തള്ളി

കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി. ചില മാറ്റങ്ങളോടെ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു. നിയമ ഭേദഗതി ചോദ്യംചെയ്ത് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തത്‌സ്ഥാനത്ത് തുടരാനാകുമെന്നതടക്കമുള്ള ഭേദഗതികളാണ് പുതിയ നിയമ ഭേദഗതിയിലുള്ളത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്.

നിയമ ഭേദഗതി അംഗീകാരമാകുന്നതോടെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്. പുതിയ ഭേദഗതി അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധികളിൽ നിയമസഭയാകും അപ്പലേറ്റ് അതോറിറ്റി. സമാനമായ രീതിയിൽ, മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധികളിൽ സ്പീക്കറുമാകും അപ്പലേറ്റ് അതോറിറ്റി.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്: ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ക​ണ്ണൂ​രി​ല്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡി​വൈ​എ​സ്പി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

കേ​സി​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പോ​ലീ​സ് അ​ടു​ത്ത​യാ​ഴ്ച മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി വേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

2026 ഫെ​ബ്രു​വ​രി 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ മ​ന്ത്രി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും അ​വ​രെ ആ​ക്ര​മി​ക്കാ​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​യാ​നും ശ്ര​മി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

സം​ഭ​വം ന​ട​ന്ന​ത് പൊ​തു സ്ഥ​ല​ത്താ​ണെ​ന്നും കേ​സ് കെ​ട്ടി​ച്ചമ​ച്ച​താ​ണെ​ന്നും ചൂ​ണ്ടി​ക്കാട്ടി​യാ​ണ് ഹ​ര്‍​ജി. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ​ക​ളി​ല്‍ ഒ​രു സ​മ​യ​ത്തും പ്ര​തി​ക​ളു​ടെ കൈ​യ് മ​ന്ത്രി​യു​ടെ ദേ​ഹ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യോ അ​ക്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നി​ലെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

Kerala

ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം; എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചുതെന്ന് ഹൈക്കോടതി. നടപടി ആരംഭിച്ചെന്നും വീഡിയോ പൂര്‍ണമായും നീക്കം ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. രണ്ടു മാസത്തിനകം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല എന്ന വിദ്വേഷ പരാമര്‍ശത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഗോകുല്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിത്, ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിനുള്ള നിര്‍ദേശം നല്‍കണം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹര്‍ജി.

ഹര്‍ജി പരിഗണിക്കവെ, പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്നും എന്തിനാണ് മാതൃകാ പെരുമാറ്റച്ചട്ടം എന്നും കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശത്തില്‍ പരാമര്‍ശത്തിനെതിരെ കേസ് എടുത്തിരുന്നു. കേസില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. രണ്ടു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.

നടപടി തുടങ്ങിക്കഴിഞ്ഞു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടി. വീഡിയോ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.

ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്‌വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.

Kerala

തെളിവില്ല; ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ കേസ് റ​ദ്ദാ​ക്കി

കൊ​ച്ചി: ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ല്‍ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി കേ​സ് അ​വ​സാ​നി​പ്പി​ച്ചു. വി​ജി​ല​ൻ​സി​ന്‍റെ ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

കേ​സി​ല്‍ തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് സം​ഭാ​വ​ന ല​ഭി​ച്ച​ത്. മു​ഴു​വ​ൻ സ്വ​ർ​ണ​വും വാ​ചി​വാ​ഹ​ന, അ​ഷ്ട​ദി​ക് പാ​ല​ക​രു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സ്വ​ർ​ണം സം​ഭ​വാ​ന ന​ൽ​കി​യ ന​ട​ൻ​മാ​ർ അ​ട​ക്കം 23 പേ​രു​ടെ മൊ​ഴി എ​ടു​ത്തി​രു​ന്നു. എ​എ​സ്പി കു​റു​പ്പാ​ണ് സം​ഭാ​വ​ന സ്വ​ർ​ണം സ്വീ​ക​രി​ച്ച​ത്. സം​ഭാ​വ​ന സ്വ​ർ​ണ​ത്തി​ന് ദേ​വ​സ്വം ര​സീ​റ്റും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

Movies

ത​ട്ടി​യെ​ടു​ത്ത​ത് 15 കോ​ടി​യി​ല​ധി​കം, പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ റി​ലീ​സ് ത​ട​യ​ണം; ദു​ബാ​യി വ്യ​വ​സാ​യി ഹൈ​ക്കോ​ട​തി​യി​ൽ

ടോ​വി​നോ തോ​മ​സ് ചി​ത്രം പ​ള്ളി​ച്ച​ട്ട​മ്പി​യു​ടെ റി​ലീ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ വ്യ​വ​സാ​യി സു​നി​ല്‍ അ​ഗ​ര്‍​വാ​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ടാ​ണ് സി​നി​മ നി​ര്‍​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

പാ​ല​ക്കാ​ട് ചെ​റു​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​യ നൗ​ഫ​ല്‍ അ​ഹ​മ്മ​ദ്, തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ബ്രി​ജീ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ദു​ബാ​യി​ലെ വേ​ള്‍​ഡ് വൈ​ഡ് ഫി​ലിം​സ് എ​ന്ന ക​മ്പ​നി​യു​ടെ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ര്‍. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 2019ല്‍ ​പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും 61 ല​ക്ഷ​ത്തി​ല്‍ അ​ധി​കം യു​എ​ഇ ദി​ര്‍​ഹം (ഇ​ന്ത്യ​ന്‍ രൂ​പ 15.5 കോ​ടി രൂ​പ) വാ​യ്പ​യാ​യി വാ​ങ്ങി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​ര്‍ ന​ല്‍​കി​യ ചെ​ക്കു​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വ്യ​വ​സാ​യി​യു​ടെ പ​രാ​തി​യി​ല്‍ ദു​ബാ​യി​ല്‍ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ടി​ലാ​ണ് ഇ​രു​വ​രും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ക​ള്ള​പ്പ​ണം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കാ​ന്‍ സി​ബി​ഐ, ഇ​ഡി തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ലു​ണ്ട്. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കു​ന്ന​ത് വ​രെ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നൗ​ഫ​ല്‍ അ​ഹ​മ്മ​ദി​നും ബ്രി​ജീ​ഷ് മു​ഹ​മ്മ​ദി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഏ​പ്രി​ല്‍ 10നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ്.

Kerala

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമായില്ല

കൊ​​ച്ചി: ന​​ഴ്‌​​സു​​മാ​​ര്‍ ന​​ട​​ത്തു​​ന്ന സ​​മ​​രം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ന​​ട​​ന്ന മ​​ധ്യ​​സ്ഥ ച​​ര്‍ച്ച​​യി​​ല്‍ ഇ​​ന്ന​​ലെ​​യും തീ​​രു​​മാ​​ന​​മാ​​യി​​ല്ല.

ചൊ​​വ്വാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ര്‍ച്ച തു​​ട​​രും. പ്ര​​ശ്‌​​ന പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള സാ​​ധ്യ​​ത സം​​ബ​​ന്ധി​​ച്ച് ഒ​​ട്ടേ​​റെ നി​​ര്‍ദേ​​ശ​​ങ്ങ​​ളു​​യ​​ര്‍ന്നെ​​ങ്കി​​ലും ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ല്‍ വ്യ​​ക്ത​​ത വ​​രു​​ത്തേ​​ണ്ട​​തു​​ണ്ടെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റി​​ന്‍റെ​​യും ന​​ഴ്‌​​സു​​മാ​​രു​​ടെ സം​​ഘ​​ട​​ന​​യു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍ന്ന് സ​​മ​​യം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​ഘ​​ട​​ന​​ക​​ള്‍ക്ക​​ക​​ത്ത് വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​ശേ​​ഷം ചൊ​​വാ​​ഴ്ച്ച നി​​ല​​പാ​​ട് അ​​റി​​യി​​ക്കാ​​മെ​​ന്നാ​​ണ് ക​​ക്ഷി​​ക​​ള്‍ അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

Kerala

വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: വെള്ളപ്പള്ളി നടേശനെയും എസ്എന്‍ഡിപി ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ആണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിലെ എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്‌സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കി ജസ്റ്റീസ് ടി.ആര്‍. രവി വിധി പറഞ്ഞത്.

എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. അടിന്തരമായി സ്റ്റേയുടെ ആവശ്യമില്ലെന്ന് ആയിരുന്നു അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച നിരീക്ഷിച്ചിരുന്നത്. 

Kerala

ഡോ.​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സ്; അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡോ. ​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ. ശി​ക്ഷാ​വി​ധി കേ​ള്‍​ക്കാ​നെ​ത്തി​യ വ​ന്ദ​ന ദാ​സി​ന്‍റെ അ​മ്മ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വേ​ണ​മെ​ന്ന് പ്ര​തി​ക​രി​ച്ചു. നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് വ​ന്ദ​ന ദാ​സി​ന്‍റെ അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​ക​ത്തി​ൽ 30 വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച ശേ​ഷം ജീ​വ​പ​ര്യ​ന്തം എ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​വ​മാ​യ കേ​സ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. വ​ന്ദ​ന​യു​മാ​യി സ​ന്ദീ​പി​ന് മു​ൻ​കാ​ല വൈ​രാ​ഗ്യ​മി​ല്ല, ആ​യു​ധ​വു​മാ​യി എ​ത്തി ക​രു​തി​കൂ​ട്ട ആ​ക്ര​മി​ച്ച​ത​ല്ല. പ്ര​തി​യു​ടെ ത​ക​ർ​ന്ന മാ​ന​സി​ക നി​ല​യി​ൽ സം​ഭ​വി​ച്ച​താ​ണ്.

ജ​യി​ലു​ള്ളി​ൽ വ​ച്ച് പ്ര​തി സൈ​കാ​ട്രി പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച​ത് മെ​ഡി​ക്ക​ൽ ബോ‍​ർ​ഡി​ന് മു​ന്നി​ൽ മാ​ന​സി​കാ​രോ​ഗ​മു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ന​ല്ല. ത​നി​ക്ക് സം​ഭ​വി​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഒ​രു അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ സ​ന്ദീ​പ് പു​സ്ക​ങ്ങ​ള്‍ വാ​യി​ച്ചു​വെ​ന്നു​മാ​ത്ര​മാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ച​തെ​ന്ത​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും പ്രാ​യാ​ച്ഛി​ത്തം ചെ​യ്യാ​ൻ അ​വ​സ​രം ത​ര​ണ​മെ​ന്നും സ​ന്ദീ​പ് കോ​ട​തി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ന്ദീ​പി​ന്‍റെ അ​മ്മ​യും വാ​ദം കേ​ള്‍​ക്കാ​നെ​ത്തി​യി​രു​ന്നു.

 

 

 

 

 

Kerala

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

കൊ​​ച്ചി: ന​​ഴ്‌​​സു​​മാ​​ര്‍ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തു​​ട​​രാ​​ന്‍ ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി. മ​​ധ്യ​​സ്ഥ ച​​ര്‍ച്ച തി​​ങ്ക​​ളാ​​ഴ്ച തു​​ട​​രു​​ന്നു​​ണ്ടെ​​ന്ന് കാ​​ണി​​ച്ച് മ​​ധ്യ​​സ്ഥ​​നാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ന്‍റെ റി​​പ്പോ​​ര്‍ട്ട് കോ​​ട​​തി അ​​നു​​വ​​ദി​​ച്ചു. തു​​ട​​ര്‍ന്ന് വി​​ഷ​​യം 30ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി ജ​​സ്റ്റീ​​സ് സി.​​പി.​​ മു​​ഹ​​മ്മ​​ദ് നി​​യാ​​സ് മാ​​റ്റി.

ശ​​മ്പ​​ളവ​​ര്‍ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ന​​ഴ്‌​​സു​​മാ​​രു​​ടെ സ​​മ​​ര​​ത്തി​​നെ​​തി​​രേ കേ​​ര​​ള പ്രൈ​​വ​​റ്റ് ഹോ​​സ്പി​​റ്റ​​ല്‍സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് മ​​ധ്യ​​സ്ഥ ച​​ര്‍ച്ച​​യ്ക്ക് കോ​​ട​​തി നേ​​ര​​ത്തേ നി​​ര്‍ദേ​​ശി​​ച്ച​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഹൈ​​ക്കോ​​ട​​തി​​യി​​ലെ മീ​​ഡി​​യേ​​ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ന്നെ​​ങ്കി​​ലും പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​മാ​​യി​​ല്ല. തു​​ട​​ര്‍ന്നാ​​ണ് കൂ​​ടു​​ത​​ല്‍ സ​​മ​​യം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം മ​​ധ്യ​​സ്ഥ​​ന്‍ അ​​റി​​യി​​ച്ച​​ത്.

മ​​ധ്യ​​സ്ഥ ച​​ര്‍ച്ച ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ന​​ഴ്‌​​സു​​മാ​​ര്‍ സ​​മ​​ര​​ത്തി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ല്‍ക്ക​​ണ​​മെ​​ന്നും ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള മു​​ന്‍ നി​​ര്‍ദേ​​ശം പാ​​ലി​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. ജോ​​ലി​​ക്ക് ഹാ​​ജ​​രാ​​കു​​ന്ന​​വ​​ര്‍ക്കെ​​തി​​രേ പ്ര​​തി​​കാ​​ര ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​രു​​തെ​​ന്ന നി​​ര്‍ദേ​​ശം മാ​​നേ​​ജ്‌​​മെ​​ന്‍റും പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.

Kerala

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കിയ വിധിക്ക് സ്റ്റേയില്ല

കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്ക് സ്റ്റേയില്ല. വെള്ളാപ്പള്ളി നടേശന്‍റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അപ്പീലുകള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടിരുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. കമ്പനി നിയമത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍മാര്‍ അയോഗ്യരാണെന്ന് ജസ്റ്റീസ് ടി.ആര്‍. രവി ആണ് വിധി പറഞ്ഞത്.

എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ സ്‌റ്റേയുടെ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗത്തിന്‍റെ താത്ക്കാലിക ചുമതലയ്ക്കായി ഡയറക്ടര്‍മാരെ നിയമിക്കാനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താത്ക്കാലിക ഡയറക്ടര്‍മാരെ നിയമിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Kerala

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊ​ച്ചി: തൊ​ണ്ടി​മു​ത​ല്‍ കേ​സി​ല്‍ മുൻ മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. ശി​ക്ഷാവിധി റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീല്‍ ഹൈ​ക്കോ​ട​തി തള്ളി. ഇതോടെ, ആന്‍റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ ശേ​ഷം വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​ല്ല, ആ​ര്, എ​വി​ടെ വ​ച്ച് തി​രി​മ​റി ന​ട​ത്തി​യെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞ​തെ​ന്നും ആ​ന്‍റ​ണി രാ​ജു​വി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ല്‍ ഒ​രു ക്രി​മി​ന​ല്‍ സാ​ധ്യ​ത തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും തൊ​ണ്ടി​മു​ത​ല്‍ വാ​ങ്ങി​ച്ച് തി​രി​ച്ചു​കൊ​ടു​ത്തു എ​ന്നു​ള്ള​തു​കൊ​ണ്ട് കു​റ്റം തെ​ളി​യി​ക്കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. തൊ​ണ്ടി​മു​ത​ലി​ല്‍ തി​രി​മ​റി​ന​ട​ത്തി​യ​ത് ആ​ന്‍റ​ണി രാ​ജു ത​ന്നെ​യാ​ണെ​ന്ന് എ​ന്താ​ണ് ഉ​റ​പ്പെ​ന്നും ഇ​തി​ലൊ​രു ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നെ പ്ര​തി​യാ​ക്കാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​തി​ന് ആ​ന്‍റ​ണി രാ​ജു​വി​നെ മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ എം​എ​ല്‍​എ സ്ഥാ​ന​ത്തു​നി​ന്ന് ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, ക​ള്ള​ത്തെ​ളി​വ് ഉ​ണ്ടാ​ക്ക​ല്‍, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ശ്വാ​സ വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് തെ​ളി​ഞ്ഞ​ത്.

1990 ഏ​പ്രി​ല്‍ നാ​ലി​ന് 60 ഗ്രാം ​ഹാ​ഷി​ഷു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ സ​ര്‍​വ​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​ണ് കേ​സ്.

വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു ത​ന്‍റെ സീ​നി​യ​റാ​യ അ​ഡ്വ. സെ​ലി​ന്‍ വി​ല്‍​ഫ്ര​ഡു​മാ​യി ചേ​ര്‍​ന്നാ​ണ് ആ​ന്‍​ഡ്രൂ​വി​ന്‍റെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ കോ​ട​തി പ്ര​തി​യെ 10 വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ആ​ന്‍​ഡ്രൂ അ​നു​കൂ​ല വി​ധി നേ​ടി. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പ്ര​തി​യു​ടേ​ത​ല്ലെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ആ​ന്‍​ഡ്രൂ​വി​നെ കോ​ട​തി വി​ട്ട​യ​ച്ച​ത്.

 

Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് വീ​ണ്ടും തി​രി​ച്ച​ടി; അ​പ്പീ​ൽ ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ അ​യോ​ഗ്യ​ത​യി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് വീ​ണ്ടും തി​രി​ച്ച​ടി. അ​പ്പീ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി.

അ​പ്പീ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ല​പാ​ട്. സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

എ​സ്എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് നീ​ക്കി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ​യും യോ​ഗം പ്ര​സി​ഡ​ന്‍റ് ഡോ ​എം.​എ​ന്‍. സ്വാ​മി​യെ​യും ഹൈ​ക്കോ​ട​തി നീ​ക്കി​യി​രു​ന്നു.

ജ​സ്റ്റി​സ് ടി.​ആ​ര്‍. ര​വി അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്റേ​താ​യി​രു​ന്നു ഉ​ത്ത​ര​വ്. ക​മ്പ​നി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള എ​സ്എ​ന്‍​ഡി​പി യോ​ഗം തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് വ​ര്‍​ഷം റെ​ജി​സ്ട്ര​ര്‍ ഓ​ഫ് ക​മ്പ​നി​ക്ക് ത​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ല. ഇ​ങ്ങ​നെ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മാ​കും.

 

Kerala

തൊ​ണ്ടി​മു​ത​ല്‍ കേ​സ്: ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​പ്പീ​ലി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

കൊ​ച്ചി: തൊ​ണ്ടി​മു​ത​ല്‍ കേ​സി​ല്‍ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ലി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ ശേ​ഷം വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​ല്ല, ആ​ര്, എ​വി​ടെ വ​ച്ച് തി​രി​മ​റി ന​ട​ത്തി​യെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞ​തെ​ന്നും ആ​ന്‍റ​ണി രാ​ജു​വി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ല്‍ ഒ​രു ക്രി​മി​ന​ല്‍ സാ​ധ്യ​ത തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും തൊ​ണ്ടി​മു​ത​ല്‍ വാ​ങ്ങി​ച്ച് തി​രി​ച്ചു​കൊ​ടു​ത്തു എ​ന്നു​ള്ള​തു​കൊ​ണ്ട് കു​റ്റം തെ​ളി​യി​ക്കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. തൊ​ണ്ടി​മു​ത​ലി​ല്‍ തി​രി​മ​റി​ന​ട​ത്തി​യ​ത് ആ​ന്‍റ​ണി രാ​ജു ത​ന്നെ​യാ​ണെ​ന്ന് എ​ന്താ​ണ് ഉ​റ​പ്പെ​ന്നും ഇ​തി​ലൊ​രു ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നെ പ്ര​തി​യാ​ക്കാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​തി​ന് ആ​ന്‍റ​ണി രാ​ജു​വി​നെ മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ എം​എ​ല്‍​എ സ്ഥാ​ന​ത്തു​നി​ന്ന് ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, ക​ള്ള​ത്തെ​ളി​വ് ഉ​ണ്ടാ​ക്ക​ല്‍, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ശ്വാ​സ വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് തെ​ളി​ഞ്ഞ​ത്.

1990 ഏ​പ്രി​ല്‍ നാ​ലി​ന് 60 ഗ്രാം ​ഹാ​ഷി​ഷു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ സ​ര്‍​വ​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​ണ് കേ​സ്.

വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു ത​ന്‍റെ സീ​നി​യ​റാ​യ അ​ഡ്വ. സെ​ലി​ന്‍ വി​ല്‍​ഫ്ര​ഡു​മാ​യി ചേ​ര്‍​ന്നാ​ണ് ആ​ന്‍​ഡ്രൂ​വി​ന്‍റെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ കോ​ട​തി പ്ര​തി​യെ 10 വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ആ​ന്‍​ഡ്രൂ അ​നു​കൂ​ല വി​ധി നേ​ടി. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പ്ര​തി​യു​ടേ​ത​ല്ലെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ആ​ന്‍​ഡ്രൂ​വി​നെ കോ​ട​തി വി​ട്ട​യ​ച്ച​ത്.

Kerala

സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണം: ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഹൈക്കോടതിയിൽ ഹ​ര്‍​ജി നൽകി മ​കൻ

കൊ​ച്ചി: കു​വൈ​റ്റി​ല്‍​നി​ന്ന് നാ​ടു ക​ട​ത്തി കൊ​ച്ചി​യി​ലെ​ത്തി​യ ശേ​ഷം കാ​ണാ​താ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍റെ ഹ​ര്‍​ജി. നേ​ര​ത്തെ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് മ​ക​ന്‍ സാ​ന്‍റ​ന്‍ ലാ​മ ന​ഷ്ട​പ​രി​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തി ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​യ വീ​ഴ്ച മൂ​ലം ഒ​രു വ്യ​ക്തി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​തി​നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​റി​നു​ണ്ടെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ള​ട​ക്കം നി​ര​ത്തി ഹ​ര്‍​ജി​യി​ലെ വാ​ദം. ഭേ​ദ​ഗ​തി അ​നു​വ​ദി​ച്ച ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ 2.15ന് ​കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ സൂ​ര​ജ് ലാ​മ​യെ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ളം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​രെ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് വി​ശ​ദീ​ക​രി​ച്ച് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് ഇ​ന്ന് നി​ർ​ണാ​യ​കം

തി​രു​വ​ന​ന്ത​പു​രം : തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് ഉ​ത്ത​ര​വ് പ​റ​യും. കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷി​ച്ചി​രു​ന്നു.

ഈ ​ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും ഈ ​ആ​വ​ശ്യം ത​ള്ളി​യ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​ന​പ്ര​തി​നി​ധ്യ നി​യ​മ പ്ര​കാ​രം ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​ൻ അ​യോ​ഗ്യ​ത​യു​ണ്ട്.

ശി​ക്ഷ മ​ര​വി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ത​നി​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ന്‍റ​ണി രാ​ജു ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 1990 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

 

Kerala

മാ​സ​പ്പ​ടി​ക്കേ​സി​ൽ ഷോ​ൺ ജോ​ർ​ജി​ന് തി​രി​ച്ച​ടി; രേ​ഖ​ക​ൾ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ലെ രേ​ഖ​ക​ൾ ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജി​ന് കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ പേ​ര് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​ത്.

സി​എം​ആ​ർ​എ​ൽ ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ പി.​സു​രേ​ഷ് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഇ​ട​പെ​ട​ൽ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​തി​ക​ളാ​ണ്.

രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് ഉ​ത്ത​ര​വ് പ​റ​യാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ധി അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​ത് ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ന്‍റെ അ​ന്തി​മതീ‍ർ​പ്പി​ന് വി​ധേ​യ​മാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ഷോ​ൺ ജോ​ർ​ജ് ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഹ​ർ​ജി​യി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ സി​എം​ആ​ർ​എ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

Kerala

ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ന്ത്രി​ക്കെ​തി​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​സ്ഐ​ടി അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്ന കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം പൂ​ർ​ണ​മാ​യും നീ​ക്ക​ണ​മെ​ന്ന് എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ ത​ന്ത്രി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ സാ​ക്ഷി​മൊ​ഴി​ക​ളും രേ​ഖ​ക​ളും ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ഇ​വ​ർ ത​മ്മി​ലു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നും എ​സ്ഐ​ടി അ​റി​യി​ച്ചു. ദ്വാ​ര​പാ​ല​ക പാ​ളി​ക​ളി​ലെ സ്വ​ർ​ണം ക​വ​ർ​ന്ന​ത് ത​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു. ക​ട്ടി​ള​പ്പാ​ളി കേ​സ്, ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ്ണ​പ്പാ​ളി ക​വ​ർ​ന്ന കേ​സ് എ​ന്നി​ങ്ങ​നെ ര​ണ്ട് കേ​സു​ക​ളി​ലും ല​ഭി​ച്ച ജാ​മ്യം റ​ദ്ദാ​ക്കാ​നാ​ണ് എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഹ​ര്‍​ജി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യ​ഥാ​ര്‍​ഥ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ലാ​ബു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്ര​തി​ക​ളു​ടെ ജാ​മ്യം പ​രി​ഗ​ണി​ച്ച കോ​ട​തി എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞു എ​ന്ന​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​കി​ല്ലെ​ന്നും പൊ​തു​ധാ​ര​ണ​ക​ള​ല്ല കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തെ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി

ചേ​​​​ര്‍ത്ത​​​​ല: എ​​​​സ്എ​​​​ന്‍ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്ന് അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തെ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍.

വി​​​​ധി​​​​യി​​​​ല്‍ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ത​​​​ല​​​​വേ​​​​ദ​​​​ന​​​​യെ​​​ത്തു​​​​ട​​​​ര്‍ന്ന് അ​​​​ദ്ദേ​​​​ഹം വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​ണെ​​​​ന്നാ​​​​ണ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ച​​​​ത്. കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ക​​​​ര്‍പ്പ് ല​​​ഭി​​​ച്ചു പ​​​​ഠി​​​​ച്ച​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യും ഓ​​​​ഫീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ പ​​​​റ​​​​ഞ്ഞു.

കോ​​​ട​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​ത്തു​​​​ട​​​​ര്‍ന്ന് വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍ നി​​​​യ​​​​മ​​​​ വി​​​​ദ​​​​ഗ്ധ​​​​രു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ക്കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.

1996 ന​​​​വം​​​​ബ​​​​ര്‍ 17ന് ​​​​ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍ എ​​​​സ്എ​​​​ന്‍ഡി​​​​പി യോ​​​​ഗ​​​ത്തി​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും കാ​​​​ലം തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യി സാ​​​​ര​​​​ഥ്യം വ​​​​ഹി​​​​ച്ച​​​​ത്.

Kerala

സ​ത്യ​ത്തി​ന്‍റെ വി​ജ​യം: ഗോ​കു​ലം ഗോ​പാ​ല​ൻ

ത​​​ലശേ​​​രി: എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ​​​തി​​​രേ​​​യു​​​ള്ള കോ​​​ട​​​തി വി​​​ധി സ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്ന് ശ്രീ ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​വേ​​​ദി ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ൻ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

വി​​​ധി​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. വൈ​​​കി​​​യാ​​​ണെ​​​ങ്കി​​​ലും സ​​​ത്യം ജ​​​യി​​​ച്ചു. ഇ​​​നി കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്ക​​​ണം. കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷ.

വി​​​ധി​​​യെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച​​​ശേ​​​ഷം വി​​​ശ​​​ദ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ഞ്ചാ​​​ബി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​മ​​​ധ്യേ​​​യാ​​​ണ് ഗോ​​​കു​​​ലം ഗോ​​​പാ​​​ല​​​ൻ ദീ​​​പി​​​ക​​​യോ​​​ട് വി​​​ധി​​​യെ​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

Kerala

തോ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​​​ച്ചി: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഔ​​​​​ദ്യോ​​​​​ഗി​​​​​ക വി​​​​​ജ്ഞാ​​​​​പ​​​​​നം വ​​​​​രു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ലൈ​​​​​സ​​​​​ന്‍​സു​​​​​ള്ള തോ​​​​​ക്കു​​​​​ക​​​​​ള്‍ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ല്‍ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ന്‍ ഉ​​​​​ട​​​​​മ​​​​​ക​​​​​ളെ നി​​​​​ര്‍​ബ​​​​​ന്ധി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന് ഹൈ​​​​​ക്കോ​​​​​ട​​​​​തി.

ആം​​​​​സ് ലൈ​​​​​സ​​​​​ന്‍​സീ​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​നു​​​​വേ​​​​​ണ്ടി പി.​​​​​എ​​​​​ച്ച്. സം​​​​​ഗീ​​​​​ത് ഉ​​​​​ള്‍​പ്പ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി​​​​​യി​​​​​ലാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് ടി.​​​​​ആ​​​​​ര്‍. ര​​​​​വി​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മൊ​ബൈ​ൽ പാ​സ്‌​കോ​ഡ്: മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ പാ​സ്‌​കോ​ഡ് കൈ​മാ​റ​ണ​മെ​ന്ന തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

പാ​സ്‌​കോ​ഡ് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച ഫെ​ബ്രു​വ​രി 21-ലെ ​തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച സ്റ്റേ ​ചെ​യ്ത​ത്. കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തെ മാ​നി​ക്ക​ണ​മെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം രാ​ഹു​ലി​ന്‍റെ ര​ണ്ട് ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഫോ​ണു​ക​ൾ തു​റ​ക്കാ​ൻ പാ​സ്‌​കോ​ഡ് ന​ൽ​കാ​ൻ രാ​ഹു​ൽ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

 

 

Kerala

കേരളത്തിന് എയിംസ് എവിടെ? കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ എന്തുകൊണ്ട് എയിംസ് വൈകുന്നുവെന്ന് ഹൈക്കോടതി. കേരളത്തില്‍ എയിംസ് അനുവദിക്കാത്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 11 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.

പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും കോടതി വിമര്‍ശിച്ചു. ഡെപ്യൂട്ടി സോള്‍സിറ്റര്‍ ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായിരുന്നു.

Kerala

അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സ്: ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സി​നി​മ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സും തു​ട​ർ​ന്നു​ള്ള എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ന​ടി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്ക​ണ​മെ​ന്ന ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ശ്വേ​ത മേ​നോ​നെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​പ​ര​മാ​യ വി​രോ​ധം തീ​ർ​ക്കാ​നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

2025 ഓ​ഗ​സ്റ്റി​ലാ​ണ് എ​റ​ണാ​കു​ളം പോ​ലീ​സ് ശ്വേ​ത മേ​നോ​നെ​തി​രെ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ​ടി ആ​ക്ട് (സെ​ക്ഷ​ൻ 67എ), ​ഇ​മ്മോ​റ​ൽ ട്രാ​ഫി​ക്കിം​ഗ് പ്രി​വ​ൻ​ഷ​ൻ ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മാ​യി​രു​ന്നു കേ​സെ​ടു​ത്തി​രു​ന്ന​ത്. മാ​ർ​ട്ടി​ൻ മേ​നാ​ഞ്ചേ​രി എ​ന്ന​യാ​ളാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച സി​നി​മ​ക​ളി​ലാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത് ന​ടി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വേ​ശ്യാ​ല​യം ന​ട​ത്തു​ക​യോ അ​നാ​ശാ​സ്യ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ചു​മ​ത്തു​ന്ന വ​കു​പ്പു​ക​ളാ​ണ് ന​ടി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. എ​ന്നാ​ൽ ന​ടി​യു​ടെ അ​ഭി​ന​യ​വു​മാ​യി ഈ ​വ​കു​പ്പു​ക​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

2025 ഓ​ഗ​സ്റ്റ് 15-ന് ​ന​ട​ന്ന അ​മ്മ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്വേ​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്ന​ത് ത​ട​യാ​നും അ​വ​രെ അ​പ​മാ​നി​ക്കാ​നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ഈ ​പ​രാ​തി ന​ൽ​കി​യ​തെ​ന്ന ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം കോ​ട​തി പ​രി​ഗ​ണി​ച്ചു. പ​രാ​തി​ക്കാ​ര​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ന​ടി​യു​ടെ അ​ന്ത​സും സ​ത്പേ​രും നി​ല​നി​ർ​ത്തേ​ണ്ട​ത് കോ​ട​തി​യു​ടെ ക​ട​മ​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

ന​ഴ്സു​മാ​രു​ടെ സ​മ​രം; എ​സ്മ പ്ര​യോ​ഗി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ന​ഴ്സു​മാ​ർ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രോ​ഗ്യ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ 'എ​സ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് മെ​യി​ന്‍റ​ന​ൻ​സ് ആ​ക്ട്' പ്ര​യോ​ഗി​ക്കാ​ൻ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ചി​കി​ത്സ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ശ​മ്പ​ള പ​രി​ഷ്ക​ര​ണം, സ്റ്റാ​ഫ് പാ​റ്റേ​ൺ ന​ട​പ്പി​ലാ​ക്ക​ൽ തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​വും മ​റ്റ് ആ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ളും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​മ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​വ​ശ്യ സേ​വ​ന നി​യ​മ​മാ​യ എ​സ്മ പ്ര​യോ​ഗി​ക്കു​ന്ന​തോ​ടെ സ​മ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ല​ഭി​ക്കും. ന​ഴ്സു​മാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ല​പാ​ട്.

ആ​ശു​പ​ത്രി​ക​ളി​ൽ ത​ട​സ​മി​ല്ലാ​തെ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

 

 

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്: ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം കോ​ട​തി​യി​ൽ നി​ന്ന് വാ​ങ്ങി​യ​പ്പോ​ഴും തി​രി​കെ ഏ​ൽ​പ്പി​ച്ച​പ്പോ​ഴും ആ​ന്‍റ​ണി രാ​ജു​വാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ആ ​വ​സ്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹ​മാ​ണെ​ന്ന് എ​ങ്ങ​നെ തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ചോ​ദ്യ​വും കോ​ട​തി ഉ​ന്ന​യി​ച്ചു. കൃ​ത്രി​മം ന​ട​ന്ന​ത് എ​വി​ടെ വെ​ച്ച്, ആ​ര് ന​ട​ത്തി​യെ​ന്ന​ത് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​വും കോ​ട​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നു മേ​ൽ കു​റ്റം ആ​രോ​പി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന ചോ​ദ്യ​മാ​ണ് കോ​ട​തി ഉ​യ​ർ​ത്തി​യ​ത്. ഹൈ​ക്കോ​ട​തി വി​ജി​ല​ൻ​സ് വി​ഭാ​ഗം മു​ൻ​പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും കോ​ട​തി പ​രി​ശോ​ധി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ൻ്റ​ണി രാ​ജു​വി​നെ​തി​രെ മാ​ത്രം എ​ന്തു​കൊ​ണ്ട് ന​ട​പ​ടി വ​ന്നു. അ​ന്ന​ത്തെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ എ​ന്തു​കൊ​ണ്ട് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Kerala

തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്‍റണി രാജുവിന്‍റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. കീഴ്ക്കോടതി തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി.

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് ആന്‍റണി രാജുവിന്‍റെ വ്യക്തിപരമായ രാഷ്ട്രീയതാത്പര്യം മാത്രമാണ്. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ ആവശ്യം പരിഗണിക്കരുതെന്നും സർക്കാർ കോടതിയിൽ സത്യവാംഗ്മൂലം നൽകി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും.

അതേസമയം ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്‍റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്‍റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്‍റണി രാജു അപ്പീൽ നൽകിയത്.

Kerala

കേ​ര​ള സ്റ്റോ​റി സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി; വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള സ്റ്റോ​റി-2 സി​നി​മ​യു​ടെ പേ​രു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി​ക്കാ​ര​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ഹ​ർജി​യി​ലെ വാ​ദ​ങ്ങ​ള്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് എ​തി​രാ​ണെ​ന്നും അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീസ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ര്‍​ശി​ച്ചു.

കേ​ര​ള സ്റ്റോ​റി എ​ന്ന പേ​ര് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും അ​തു​കൊ​ണ്ട് പേ​ര് മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു ഹർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. സി​നി​മ ക​ണ്ട​തി​നുശേ​ഷ​മാ​ണ് പേ​രു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​ത് എ​ന്നാ​ണ് ഹർ​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ഹർ​ജി​യി​ലെ 14-ാമ​ത്തെ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ഈ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സി​നി​മ​യ്ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് എ​തി​രാ​ണ് എ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ ഹ​ര്‍​ജി​ക്കാ​ര​ന്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ര്‍​ന്ന് ഹ​ർ​ജി​ക്കാ​രന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ക്ഷ​മ ചോ​ദി​ച്ചു. കോ​ട​തി​ക്ക് എ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മാ​റ്റി പു​തി​യ ഹ​ർജി ന​ല്‍​കാ​ന്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Kerala

അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ചേ​രു​ന്നി​ല്ല; ഓ​ഡി​റ്റ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളി​ൽ പി​ടി​മു​റു​ക്കി ഹൈ​ക്കോ​ട​തി. ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​മെ​ന്നും ഓ​ഡി​റ്റ​ർ പ​റ​ഞ്ഞു.

ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​ജ​യ​ൻ അ​സോ​സി​യേ​റ്റി​നെ കോ​ട​തി ക​ക്ഷി ചേ​ർ​ത്തി​രു​ന്നു. വ്യാ​ഴാ​ഴ്ച എ​ല്ലാ രേ​ഖ​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഓ​ഡി​റ്റ​റോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​ഡി​റ്റ​ർ ഹാ​ജ​രാ​യ​ത്.

അ​യ്യ​പ്പ സം​ഗ​മം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​ൻ വൈ​കു​ന്ന​തി​നെ കോ​ട​തി വി​മ‍​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ത​യാ​റാ​ക്കി​യ ക​ണ​ക്ക് സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ വ​ഴി ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ക​ണ​ക്കു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ണ​ക്ക് പ​രി​ശോ​ധി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മി​റ്റി​യെ വെ​ച്ചെ​ങ്കി​ലും കോ​ട​തി​യി​ൽ ക​ണ​ക്ക് ന​ൽ​കി​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ക്ക് നേ​രി​ട്ട് കോ​ട​തി പ​രി​ശോ​ധി​ക്കു​ന്ന​ത്.‌

Kerala

'കേ​ര​ള സ്റ്റോ​റി 2': പേ​രി​ൽ നി​ന്ന് 'കേ​ര​ള' മാ​റ്റ​ണം; ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി

കൊ​ച്ചി: വി​വാ​ദ സി​നി​മ​യാ​യ 'ദി ​കേ​ര​ള സ്റ്റോ​റി 2: ഗോ​സ് ബി​യോ​ണ്ട്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​രി​ൽ നി​ന്ന് 'കേ​ര​ളം' അ​ല്ലെ​ങ്കി​ൽ 'കേ​ര​ള' എ​ന്ന വാ​ക്ക് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ വീ​ണ്ടും പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി. സി​നി​മ​യു​ടെ പേ​രി​ൽ 'കേ​ര​ള' എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തോ​ടു​ള്ള വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സി​നി​മ പൂ​ർ​ണ​മാ​യും സാ​ങ്ക​ല്പി​ക​മാ​ണെ​ന്നും കേ​ര​ളം ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണെ​ന്നോ ഇ​ന്ത്യ​യി​ലു​ട​നീ​ളം ഷ​രി​യ നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നോ തെ​ളി​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് സി​നി​മ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന മ​തം​മാ​റ്റ ക​ണ​ക്കു​ക​ളും ഐ​സി​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ളും അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന​താ​ണെ​ന്ന് നേ​ര​ത്തെ സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ള്ള കാ​ര്യ​വും ഹ​ർ​ജി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച സി​നി​മ​യു​ടെ റി​ലീ​സ് ഒ​രു സിം​ഗി​ൾ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും, അ​ന്നു​ത​ന്നെ രാ​ത്രി ഏ​ഴ​ര​യ്ക്ക് ഡി​വി​ഷ​ൻ ബെ​ഞ്ച് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി സ്റ്റേ ​നീ​ക്കി​യ​ത് അ​സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

 

 

Kerala

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഏ​ഴ് സ്ഥി​രം ജ​ഡ്ജി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മാ​ർ​ച്ച് നാ​ല് ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ പു​തി​യ സ്ഥി​രം ജ​ഡ്ജി​മാ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജ​സ്റ്റി​സ് മു​ല്ല​പ്പ​ള്ളി അ​ബ്ദു​ൾ അ​സീ​സ് അ​ബ്ദു​ൾ ഹ​ക്കിം, ജ​സ്റ്റി​സ് ശ്യാം ​കു​മാ​ർ വ​ട​ക്കേ മു​ടു​വാ​ക്ക​ത്ത്, ജ​സ്റ്റി​സ് ഹ​രി​ശ​ങ്ക​ർ വി​ജ​യ​ൻ മേ​നോ​ൻ, ജ​സ്റ്റി​സ് മ​നു ശ്രീ​ധ​ര​ൻ നാ​യ​ർ, ജ​സ്റ്റി​സ് ഈ​ശ്വ​ര​ൻ സു​ബ്ര​ഹ്മ​ണി, ജ​സ്റ്റി​സ് മ​നോ​ജ് പു​ല​മ്പി മാ​ധ​വ​ൻ, ജ​സ്റ്റി​സ് മ​ര​ക്കാ​പ​റ​മ്പി​ൽ ഭാ​ർ​ഗ​വ​ൻ സ്നേ​ഹ​ല​ത ഫെ​ബ്രു​വ​രി 12-ന് ​സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം സ​മ​ർ​പ്പി​ച്ച ശു​പാ​ർ​ശ​യി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 217-ാം അ​നു​ച്ഛേ​ദം ന​ൽ​കു​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​സ്റ്റി​സ് സ്നേ​ഹ​ല​ത ഒ​ഴി​കെ​യു​ള്ള ആ​റു​പേ​രും അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്നാ​ണ് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ത​രാ​യ​ത്. ജ​സ്റ്റി​സ് സ്നേ​ഹ​ല​ത ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സി​ൽ നി​ന്നാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.

ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും ഈ ​പു​തി​യ നി​യ​മ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

 

Kerala

ആരാണ് തൊണ്ടിമുതൽ മാറ്റിയത്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്‍റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.

ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്‍റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്‍റണി രാജു അപ്പീൽ നൽകിയത്.

Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; ഇ​ടു​ക്കി​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ പ​ട്ട​യ​വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ പ​ട്ട​യ​വി​ത​ര​ണം പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Kerala

'കേ​ര​ള സ്റ്റോ​റി-2'​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്ക​ണം; ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

കൊ​ച്ചി: വി​വാ​ദ​മാ​യ 'കേ​ര​ള സ്റ്റോ​റി-2 ഗോ​സ് ബി​യോ​ണ്ട്' എ​ന്ന സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തി​ക​ളെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ക​ഥ പ​റ​യു​ന്ന സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് 'കേ​ര​ളം' എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

കൂ​ടാ​തെ, സി​നി​മ​യി​ൽ പ​റ​യു​ന്ന​ത് വെ​റും സാ​ങ്ക​ൽ​പി​ക ക​ഥ​യാ​ണെ​ന്ന് കൃ​ത്യ​മാ​യി എ​ഴു​തി​ക്കാ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ർ​ജി​ക്കാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഈ ​സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞു​കൊ​ണ്ട് ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പേ​രു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പു​തി​യ നീ​ക്കം. ഹ​ർ​ജി അ​ടു​ത്ത ദി​വ​സം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രും.

National

ഡൽഹി മദ്യനയ കേസ്; കേജരിവാളിനെ വിട്ടയച്ച വിചാരണ കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അഴിമതി ആരോപണങ്ങളിൽ നിന്ന് വിട്ടയച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണത്തിന്‍റെ പല വശങ്ങളും കോടതി അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തതിനാലാണ് അപ്പീൽ നൽകുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 598 പേജുള്ള വിധിക്ക് എതിരായ അപ്പീൽ സമർപ്പിച്ചതായി അറിയിച്ച ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൂട്ടാക്കിയില്ല.

സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് കേജരിവാൾ, സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയാണ് വിചാരണ കോടതി വിട്ടയച്ചത്. അന്വേഷണത്തിലെ വീഴ്ചകൾക്ക് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് സിബിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു.

Kerala

ഡാ​റ്റാ ചോ​ർ​ത്തി​യി​ട്ടി​ല്ല; ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ് മൂ​ലം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: ഡാ​റ്റ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഡാ​റ്റ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ചോ​ർ​ത്തി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം രാ​ഷ്ട്രീ​യ​പ​ര​മെ​ന്ന് പ​റ​യാ​നാ​കി​ല്ല.

ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച ക​ര്യ​ങ്ങ​ളാ​ണ് സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടു​ള്ള ആ​ദ​ര​വാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​രു​ടെ​യും വ്യ​ക്തി വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടി​ല്ല.

ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ച്ച​തും എ​ച്ച്ആ​ർ​എ പു​നഃ​സ്ഥാ​പി​ച്ച​തും ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ച​താ​ണ്. സ​ന്ദേ​ശ​ത്തി​ൽ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ പ​രാ​മ​ർ​ശി​ക്കു​ക​യോ വോ​ട്ട് ചോ​ദി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലി​ല്ലെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വി​വ​രി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ മൂ​ന്നാ​മ​തൊ​രു വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ കൈ​മാ​റി​യി​ട്ടി​ല്ല.

കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ൻ മു​ഖേ​ന​യാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യി കെ​എ​സ്ഐ​ടി​എം ഒ​രു​ക്കി​യ വാ​ട്സ്ആ​പ്പ് പ്ലാ​റ്റ്ഫോ​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

കേ​ര​ള സ്റ്റോ​റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ 'ക​ട്ട്' റി​ലീ​സി​ന് ഇ​ട​ക്കാ​ല സ്റ്റേ

​കൊ​ച്ചി: വി​വാ​ദ ചി​ത്രം കേ​ര​ള സ്റ്റോ​റി 2ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ഹ​ർ​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് റി​ലീ​സ് ത​ട​ഞ്ഞ​ത്. സി​നി​മ മു​ഴു​വ​നാ​യി ക​ണ്ട​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സ​മ​യ​പ​രി​മി​ധി കാ​ര​ണം ടീ​സ​ർ ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു കോ​ട​തി​യു​ടെ തീ​രു​മാ​നം. 15 ദി​വ​സ​ത്തേ​ക്കാ​ണ് സി​നി​മ​യു​ടെ റി​ലീ​സി​ന് കോ​ട​തി ഇ​ട​ക്കാ​ല സ്റ്റേ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഒ​രു കൂ​ട്ട​മാ​ളു​ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബീ​ഫ് ക​ഴി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യിരുന്നു. ഇതിനെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി എ​ത്തി​യ​ത്. 

കേ​ര​ള​ത്തി​ന്‍റെ പേ​രി​ൽ യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി എ​ന്നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യി എ​ത്തി​യ സി​നി​മ ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ന്യാ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ട​പ​ട്ട​ത്. എ​ന്നാ​ൽ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കോ​ട​തി​ക്ക് അ​വ​കാ​ശ​മി​ല്ല​ന്നും സെ​ന്‍​സ​ർ ബോ​ർ​ഡി​നാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ ത​ട​സ ഹ​ർ​ജി​യു​മാ​യി എ​ത്തി​യി​രു​ന്നു.സി​നി​മ​യു​ടെ റി​ലീ​സ് വൈ​ക​യാ​ൽ നി​ർ​മാ​താ​ക്ക​ൾ​ക്ക് ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ നി​ർ​മാ​താ​ക്ക​ൾ കോ​ട​ത​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ. 

  

 

 

Latest News

Corehub Up