x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഐ നിയമനങ്ങളിൽ വൻ കുതിച്ചുചാട്ടം! എഐ ജോലികളിൽ 25 ശതമാനം വളർച്ചയെന്ന് റിപ്പോർട്ട്

ടെക് ഡെസ്ക്
Published: July 5, 2026 11:27 AM IST | Updated: July 5, 2026 11:27 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഐ​ടി മേ​ഖ​ല നി​യ​മ​ന​ങ്ങ​ളി​ൽ മ​ന്ദ​ഗ​തി നേ​രി​ടു​മ്പോ​ഴും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​തി​ച്ചു​യ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ഐ ത​സ്തി​ക​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ വ​ൻ​തോ​തി​ൽ നി​യ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ ഐ​ടി മേ​ഖ​ല​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള നി​യ​മ​ന​ങ്ങ​ൾ 3 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, എ​ഐ ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 16 ശ​ത​മാ​ന​ത്തി​ന്‍റെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ക​മ്പ​നി​ക​ൾ നൗ​ക്രി വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യ തൊ​ഴി​ൽ പ​ര​സ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ണ് ഈ ​റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​ര​മ്പ​രാ​ഗ​ത ബി​സി​ന​സ് രീ​തി​ക​ൾ​ക്ക് എ​ഐ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളും കാ​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ ചി​ല​വു​ക​ൾ ചു​രു​ക്കി​യ​ത് 315 ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഇ​ന്ത്യ​ൻ ഐ​ടി വ്യ​മ്പ​നി​ക​ളെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും എ​ഐ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ടെ​ക് ക​മ്പ​നി​ക​ൾ നി​ല​വി​ൽ എ​വി​ടെ​യാ​ണ് കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​മാ​റ്റ​മെ​ന്ന് നൗ​ക്രി​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ ഇ​ൻ​ഫോ എ​ഡ്ജ് സി​ഇ​ഒ ഹി​തേ​ഷ് ഒ​ബ​റോ​യ് പ​റ​ഞ്ഞു. എ​ഐ എ​ന്ന​ത് ക​മ്പ​നി​ക​ളു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും, അ​നു​ഭ​വ​സ​മ്പ​ന്ന​രും പ്ര​ഗ​ത്ഭ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് വി​പ​ണി​യി​ൽ ഇ​പ്പോ​ൾ ഡി​മാ​ൻ​ഡ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സോ​ഫ്റ്റ്‌​വെ​യ​ർ ക​യ​റ്റു​മ​തി​ക്കാ​രാ​യ ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യി എ​ഐ ഏ​ജ​ന്‍റു​ക​ളെ ത​ങ്ങ​ളു​ടെ തൊ​ഴി​ൽ സേ​ന​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ മാ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2026 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ടി​സി​എ​സി​ന്‍റെ മൊ​ത്തം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 23,000ത്തി​ല​ധി​കം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഐ​ടി മേ​ഖ​ല​യ്ക്ക് പു​റ​മെ രാ​ജ്യ​ത്തെ മ​റ്റ് 14 പ്ര​ധാ​ന മേ​ഖ​ല​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ഐ, മെ​ഷീ​ൻ ലേ​ണിം​ഗ് ത​സ്തി​ക​ക​ളി​ൽ മൊ​ത്ത​ത്തി​ൽ 25 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ൻ​ഷു​റ​ൻ​സ്, ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ന്ന​ത്.

Tags : tech ai job report

Recent News

Corehub Up