ഒരു കുട്ടി ലാപ്ടോപ്പ് വൈറലായി മാറുമ്പോള്‍
Tuesday, October 3, 2023 9:45 AM IST
മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ കാലമാണല്ലൊ ഇത്. ഓരോ "വ്യവസായ പ്രഭാതത്തിലും' പുതിയതരം മോഡലുകള്‍ നമുക്ക് മുന്നിലേക്ക് എത്തുകയാണ്. ആഗോളതവ്തക്കരണ കാലത്ത് ലോകത്തെവിടെയും നിര്‍മിക്കപ്പെട്ടവ നമുക്ക് സ്വന്തമാക്കാന്‍ കഴിയുന്നു.
ഈ കുട്ടികളുണ്ടല്ലൊ വളരെ കൗതുകമുള്ളവരും മുതിര്‍ന്നവരേ നന്നേ അനുകരിക്കുന്നവരുമാണ്. ഇവര്‍ പലപ്പോഴും മുതിര്‍ന്നവരുടെ കെെയില്‍ ഇരിക്കുന്ന ഫോണിനായും മറ്റും ശഠിക്കാറുണ്ട്. കൊടുത്തലില്ലെങ്കില് പിണങ്ങും.
ചില പിള്ളേര് വലിയവായില്‍ കരയും. ചിലര്‍ ആ സമയം ഇവ അങ്ങ് കൊടുക്കും. എന്നാല്‍ താന്‍ ആവശ്യപ്പെട്ട കാര്യം നല്കാഞ്ഞ ആന്റിയെ ഞെട്ടിച്ച ഒരു കൊച്ചുപെണ്‍കുട്ടിയാണ് നെറ്റിസണില്‍ ഇപ്പോള്‍ താരം.
നേഹ എന്ന യുവതി തന്റെ എക്സില്‍ പങ്കുവച്ച ട്വീറ്റിലാണ് ഇക്കാര്യമുള്ളത്. അവരുടെ ബന്ധുവായ ഈ പെണ്‍കുട്ടി ആന്റിയോട് ലാപടോപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ നേഹ അത് കൊടുത്തില്ല. പക്ഷേ ആ കൊച്ചുപെണ്‍കുട്ടി കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് ഒരു ലാപടോപ്പ് ഉണ്ടാക്കി നേഹയെ ഞെട്ടിച്ചു.
ഒരു യഥാര്‍ഥ ലാപ്ടോപ്പില്‍ ഉള്ള എല്ലാ കീയും ഇതില്‍ എഴുതിവച്ചിരുന്നു. കളങ്ങളൊക്കെ കൃത്യമായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഏകദേശം മൂന്നുമണിക്കൂറിലധികം ഈ ലാപ് ഉണ്ടാക്കാനായി കുട്ടി ചിലവഴിച്ചു.
ഈ കാര്‍ഡ്ബോര്‍ഡ് ലാപ്ടോപ്പ് എല്ലാവരേയും ഒന്നുഞെട്ടിച്ചു. നിരവധി കമന്റുകൾ ഇതിന് ലഭിച്ചു. "ഈ ലാപ്ടോപ്പ് വളരെ മികച്ചതാണ്. എന്റെ കുട്ടിക്കാലം ഓര്‍മിപ്പിച്ചു. ലാപ്ടോപ്പുകള്, സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ച് ഓഫീസ് കാബിന് പോലും ഞാന്‍ ഉണ്ടാക്കിയിരുന്നു' എന്നാണൊരാള്‍ കുറിച്ചത്.