x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ത്ത പ​ശു​വി​നെ മാ​ലി​ന്യ​വ​ണ്ടി​യി​ൽ കെ​ട്ടി​വ​ലി​ച്ചു; മ​ധ്യ​പ്ര​ദേ​ശി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം


Published: June 30, 2026 10:22 PM IST | Updated: June 30, 2026 10:22 PM IST

മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ൽ ജി​ല്ല​യി​ലു​ള്ള ഝ​ല്ലാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ഒ​രു ദൃ​ശ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ ച​ത്തു​കി​ട​ന്ന ഒ​രു പ​ശു​വി​ന്‍റെ ജ​ഡം ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​ശേ​ഖ​ര​ണ വ​ണ്ടി​യി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യ​തോ​ടെ പ്രാ​ദേ​ശി​ക നി​വാ​സി​ക​ളും വി​വി​ധ ഗോ​സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​രും സം​ഭ​വ​ത്തി​നെ​തി​രെ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി. ഈ ​ക്രൂ​ര​ത​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​മ​നു​സ​രി​ച്ച്, പ​ര​ത്‌​വാ​ഡ റോ​ഡി​ൽ വ​ച്ച് ഏ​തൊ ഒ​രു വാ​ഹ​നം ഇ​ടി​ച്ചാ​ണ് പ​ശു ച​ത്ത​ത്. ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത തെ​രു​വ് പ​ശു​വാ​യ​തി​നാ​ൽ ജ​ഡം ഏ​റ്റെ​ടു​ക്കാ​ൻ ആ​രും വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ത്തോ​ളം ഇ​ത് വ​ഴി​യ​രി​കി​ൽ ത​ന്നെ കി​ട​ന്നു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ ജ​ഡം ചീ​ഞ്ഞു​തു​ട​ങ്ങു​ക​യും പ്ര​ദേ​ശ​ത്താ​കെ ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു.

ഇ​ത് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ജ​ഡം മാ​റ്റാ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ത​യ്യാ​റാ​യ​ത്. എ​ന്നാ​ൽ ട്രാ​ക്ട​റോ മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങ​ളോ ഉ​ട​ന​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്, തൊ​ഴി​ലാ​ളി​ക​ൾ ഒ​രു ഷോ​റൂ​മി​ന് മു​ന്നി​ൽ കി​ട​ന്നി​രു​ന്ന ജ​ഡം ക​യ​റു​കൊ​ണ്ട് കെ​ട്ടി ഗ്രാ​മ​ത്തി​ലെ മാ​ലി​ന്യ വ​ണ്ടി​യു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ച് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യ​ത്ത് ഒ​രാ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച​യോ​ടെ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. മൃ​ഗ​ങ്ങ​ളോ​ട് കാ​ണി​ച്ച ഈ ​ആ​നാ​ദ​ര​വി​നെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്.

ച​ത്ത​താ​ണെ​ങ്കി​ൽ പോ​ലും മൃ​ഗ​ങ്ങ​ളോ​ട് ഇ​ത്ത​ര​മൊ​രു ക്രൂ​ര​ത കാ​ട്ട​രു​താ​യി​രു​ന്നു​വെ​ന്നും കൃ​ത്യ​മാ​യ ആ​ചാ​ര​ങ്ങ​ളോ​ടെ വേ​ണ​മാ​യി​രു​ന്നു സം​സ്ക​രി​ക്കാ​നെ​ന്നും രാ​ഷ്ട്രീ​യ ഹി​ന്ദു​സേ​ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദീ​പ​ക് മാ​ള​വ്യ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വാ​ഹ​നം കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ലി​ന്യ​വ​ണ്ടി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ഝ​ല്ലാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ർ​പ​ഞ്ച് മ​നീ​ഷ് നാ​ർ​വാ​രെ സ​മ്മ​തി​ച്ചു. സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ വ​ണ്ടി ഡ്രൈ​വ​ർ നി​ഖി​ൽ ബാ​ര​സ്ക​റി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും, നി​ല​വി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് പ​ശു​വി​ന്‍റെ ജ​ഡം കൃ​ത്യ​മാ​യി സം​സ്ക​രി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Tags : MadhyaPradeshNews BetulNews AnimalCruelty CowProtection PublicOutrage

Recent News

Corehub Up