ന്യൂഡൽഹി: തീവ്രവാദ വിരുദ്ധനിലപാടുകൾ ചർച്ച ചെയ്യാൻ മൂന്നുദിവസത്തെ ബഹറിൻ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നു പുറപ്പെടും. ബഹറിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ആഭ്യന്തരമന്ത്രി റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവരുമായി ചർച്ച നടത്തും.