ബിജെപി ന്യൂനപക്ഷ സെൽ വനിതാ നേതാവ് വെടിയേറ്റു മരിച്ചു
Wednesday, November 30, 2016 2:53 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി ന്യൂനപക്ഷ സെൽ വനിതാ നേതാവ് ജമീലാബി(50) അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. ജമീലാബിയുടെ വീട്ടിൽ വച്ചാണു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ല. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.