വിത്തോറിയോ തവിയാനി അന്തരിച്ചു
Tuesday, April 17, 2018 12:00 AM IST
റോം: ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ വിത്തോറിയോ തവിയാനി (88) അന്തരിച്ചു. സഹോദരൻ പാവുളോയുമൊത്താണ് തവിയാനി മിക്ക ചലച്ചിത്രങ്ങളും സംവിധാനം ചെയ്തത്. കാനിൽ പാം ഡി ഓർ നേടിയ പാദ്രേ പെദ്രോൺ, ബർലിനിൽ ഗോൾഡൻ ബെയർ നേടിയ സീസർ മസ്റ്റ് ഡൈ തുടങ്ങിയവ ഇവർ സംവിധാനം ചെയ്തതാണ്.