ഭാരതി ഇന്ഫ്രാടെലിന്റെ 6.7 കോടി ഓഹരികൾ വിൽക്കും
Tuesday, August 8, 2017 11:33 AM IST
മുംബൈ: ടെലികോം കമ്പനിയായ ഭാരതി എയടെൽ സബ്സിഡിയറി കമ്പനിയായ ഭാരതി ഇൻഫ്രാടെലിന്റെ ഓഹരികൾ വിൽക്കുന്നു. 6.7 കോടി ഓഹരികൾ വിൽക്കുന്നതുവഴി 2,570 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഷെയർ ഒന്നിന് 380.6 രൂപയാണ് വില. ഓഹരികൾ വിൽക്കുന്നതുവഴി ലഭിക്കുന്ന തുക ഭാരതി എയർടെലിനുള്ള കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കുമെന്നാണ് കമ്പനി അറിയിച്ചത്.