എന്‍എസ്എസ് കോളജിന് ഇരട്ടക്കിരീടം
കോട്ടയം: അതിരമ്പുഴയില്‍ നടക്കുന്ന എംജി യൂണിവേഴ്സിറ്റി ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി എന്‍എസ്എസ് കോളജിന് ഇരട്ടക്കിരീടം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറവൂര്‍ മാല്യങ്കര എസ്എന്‍എം കോളജിനെയും (27-29, 29-17, 29-15)പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിനെയും(29-11,29-15) പരാജയപ്പെടുത്തിയാണ് എന്‍എസ്എസ് ഇരട്ടക്കിരീടം നേടിയത്.