മെസിയെ വെറുതേ വിടൂ: മാറഡോണ
Thursday, June 30, 2016 12:13 PM IST
ബുവനേസ് അരീസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച മെസിയെ വെറുതേവിടൂ എന്നു ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ. മെസിയെ വിജയിയായിയാണ് താൻ കരുതുന്നതെന്നും മറഡോണ പറഞ്ഞു. മെസി തിരിച്ചു വരണമെന്നു ആദ്യം പറഞ്ഞവരിൽ ഒരാൾ മാറഡോണയാണ്. മെസിയുടെ വിരമിക്കലിനെ ഒരു അവധിയായി മാത്രം കരുതിയാൽ മതിയെന്നും മാറഡോണ പറഞ്ഞു.