Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്തുന്ന ആദ്യപീഡാനുഭവപ്രവചനത്തെ തുടർന്നുവരുന്ന അവിടുത്തെ രൂപാന്തരീകരണം സഭയുടെ സ്വഭാവത്തെ കൂടുതൽ ആഴത്തിൽ വിശദമാക്കുന്നു. യേശു ആറുദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോയി. അവൻ അവരുടെ മുന്പിൽ വച്ച് രൂപാന്തരപ്പെട്ടു. ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലർ ഇവിടെ നില്ക്കുന്നവരിലുണ്ടെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു എന്ന വാക്യത്തിലെ "ചിലർ' യേശു മലമുകളിലേക്കു കൂട്ടിക്കൊണ്ടുപോയ ശിഷ്യർ തന്നെ.
ആറു ദിവസങ്ങൾക്കുശേഷമാണു യേശു മലമുകളിലേക്കു പോയത് എന്നു പറയുന്പോൾ ആറു ദിവസംകൊണ്ടു സകലതും സൃഷ്ടിച്ച വചനത്തിന്റെ ചിത്രം മനസിൽ തെളിയേണ്ടതാണ്. ഈ ലോകം സുന്ദരമാണെങ്കിലും അതുവിട്ടു മുകളിലേക്കു കയറുന്നവരാണു ദൈവരാജ്യത്തിന്റെ മഹത്വവും സ്വർഗരാജ്യത്തിന്റെ തിളക്കവും അനുഭവിക്കുന്നത്. മൂന്നു ശിഷ്യന്മാർ അതിന്റെ മാതൃകകളാണ്.
അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ പ്രകാശംപോലെ ധവളമായ വസ്ത്രത്തെ തിരുസഭയായിക്കരുതി വ്യാഖ്യാനിക്കുന്നു. അവിടുന്നു സഭയെ വസ്ത്രമായി അണിഞ്ഞിരിക്കുന്നു. അവിടുത്തെ തിളങ്ങുന്ന വസ്ത്രമാണു സഭ. എന്തെന്നാൽ അവിടുന്നു സഭയെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. ""നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും’’ എന്നായിരുന്നല്ലോ പ്രവാചകന്റെ വാക്കുകൾ.
വിശുദ്ധ അഗസ്റ്റിന്റെ വ്യാഖ്യാനത്തെ സാധൂകരിക്കുന്നതാണു വിശുദ്ധ പത്രോസിന്റെ വാക്കുകൾ. ""നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനവും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.’’ നിയമാവർത്തനപുസ്തകത്തിൽ ""നിങ്ങളുടെ ദൈവമായ കർത്താവിന് നിങ്ങൾ വിശുദ്ധജനമാണ് ’’ എന്ന പ്രഖ്യാപനം ഇവിടെ ചേർത്തുവായിച്ചാൽ കാലങ്ങളായി സഭയെ രൂപപ്പെടുത്താൻ ദൈവത്തിന്റെ പരിപാലന എങ്ങനെ പ്രവർത്തിച്ചുവെന്നു വ്യക്തമാകും. പൗലോസ് അപ്പസ്തോലനും വിശുദ്ധരുടെ കൂട്ടായ്മയെ വിശുദ്ധരുടെ സഭ എന്നാണല്ലോ വിശേഷിപ്പിച്ചിരുന്നത്.
ദൈവവുമായി ബന്ധപ്പെടുന്പോഴാണ് മനുഷ്യരും മറ്റു വസ്തുക്കളും വിശുദ്ധമാകുന്നത്. യേശുക്രിസ്തുവഴി പിതാവുമായി ബന്ധപ്പെട്ട സഭ അതിനാൽ വിശുദ്ധമാണ്. പാപത്തിൽനിന്നും അതിനു സഹായിക്കുന്ന സാഹചര്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകവഴി ഒരുവന് തന്റെ വിശുദ്ധി സംരക്ഷിക്കാൻ സാധിക്കും. പൂർണഹൃദയത്തോടെ ദൈവത്തെ കാംക്ഷിക്കുന്ന ജീവിതമാണത്. ""ചെന്പിൽ ക്ലാവ് എന്നതുപോലെയും ശരീരത്തിൽ അഴുക്കെന്നതുപോലെയും തിന്മ ഒരുവന്റെ സ്വഭാവത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ചെന്പുപാത്രം നിർമിക്കുന്ന ആളല്ല ക്ലാവുണ്ടാക്കിയത്, ഒരു കുട്ടിയുടെ മാതാപിതാക്കളല്ല അവന്റെ ദേഹത്തെ അഴുക്കിനും കാരണക്കാർ.
ഇതുപോലെ തിന്മയെ സൃഷ്ടിച്ചതു ദൈവമല്ല. തിന്മ തനിക്കു ശിക്ഷാകരവും ഹാനികരവുമാണെന്നു മനസിലാക്കി അതിനെ ഒഴിവാക്കേണ്ടതിനു ദൈവം മനുഷ്യന് അറിവും വിവേകവും നല്കിയിട്ടുണ്ട്.’’ സന്യാസികളുടെ പിതാവെന്നു പരക്കെ അറിയപ്പെടുന്ന വിശുദ്ധ അന്തോണിയുടെ പ്രസ്തുത ഉപദേശം വിശുദ്ധിയിൽ ജീവിക്കാനും ദൈവത്തോടു ചേർന്നു നില്ക്കാനും മനുഷ്യരുടെ എത്രമാത്രം അധ്വാനം ആവശ്യമാണെന്നു വ്യക്തമാക്കുന്നു.
പിതാവിന്റെ ആലയം പണിതുയർത്താൻ രൂപപ്പെടുത്തിയ ശിലകളാണ് ഓരോ വിശ്വാസിയും എന്നാണ് അന്ത്യോക്കിയായിലെ വിശുദ്ധ ഇഗ്നേഷ്യസ് എഫേസൂസിലെ സഭാവിശ്വാസികളെ വിശേഷിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ കുരിശിനാലും പരിശുദ്ധാത്മാവിനാലും ഉയർത്തപ്പെടുന്നു. വിശ്വാസമാണ് അവരുടെ ശക്തി. സഹയാത്രികരോടൊപ്പം അവിടുത്തെ ആലയങ്ങളാകാൻ വിശുദ്ധിയിൽ നിറഞ്ഞ് ക്രിസ്തുവിൽ ആയിരിക്കുവാൻ വിശുദ്ധ ഇഗ്നേഷ്യസ് ഉദ്ബോധിപ്പിക്കുന്നു.
ത്രിത്വത്തിന്റെ തിരുമുഖദർശനവും ആ വാസസ്ഥലവും ലക്ഷ്യംവച്ച യാത്രികരാണു നമ്മൾ. ജീവിതവിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ ദർശിക്കാൻ സാധിക്കില്ല എന്നോർക്കണം. രൂപാന്തരീകരണസമയത്തു സ്വർഗത്തിൽ നിന്നുള്ള ശബ്ദം കേട്ടു ശിഷ്യന്മാർ കമിഴ്ന്നുവീണുവെന്നും കമിഴ്ന്നുവീണ ശിഷ്യന്മാർ ഭയവിഹ്വലരായി എന്നും സുവിശേഷകൻ എഴുതുന്നു. അവർ വീണതു മണ്ണിലേക്കാണ്. മണ്ണിൽനിന്നു വന്നവർ മണ്ണിലേക്കുതന്നെ മടങ്ങണം.
എന്നാൽ പിടിച്ചെഴുന്നേല്പ്പിക്കാൻ ഒരു രക്ഷകൻ - യേശു അടുത്തുണ്ട്. അവിടുന്നു വീഴുന്നവരെ പിടിച്ചെഴുന്നേല്പിക്കുന്നവനാണ്. അവൻ വീഴുന്നവരെ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്കും നിത്യമായ ജീവനിലേക്കും നയിക്കും; മോസസിനെപ്പോലെ സൗമ്യനും ഏലിയായെപ്പോലെ തീക്ഷ്ണതയുള്ളവനുമാക്കി നമ്മെ അവിടുന്നു മാറ്റും; അങ്ങനെ അവിടുത്തെ തിളങ്ങുന്ന വസ്ത്രത്തിലെ അംഗങ്ങളാകും നമ്മൾ ഓരോരുത്തരും.
സർവത്ര വ്യാപാരമായ ഇന്ന് അതുണ്ടാക്കുന്ന ഒച്ചപ്പാടുകളുടെ ഇടയിൽനിന്നു ശാന്തിയുടെയും ആത്മസംയമനത്തിന്റെയും ദിനങ്ങളിലേയ്ക്കുള്ള ചുവടുമാറ്റം സഭ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന കാലമാണിത്. പ്രതീക്ഷകൾ മാംസംധരിക്കട്ടെ ഈ നല്ല ദിനങ്ങളിൽ!
ഫാ. അഗസ്റ്റിൻ കടേപറന്പിൽ
(സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top