തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കാർഷിക പ്രതാപം വീണ്ടെടുക്കാൻ മഞ്ഞപ്പാറയുടെ പരിശ്രമം
നെടുങ്കണ്ടം: കാർഷികരംഗത്തെ നഷ്‌ടപ്രതാപം വീണ്ടെടുക്കുവാൻ ഒരു ഗ്രാമത്തിന്റെ കഠിനശ്രമം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുമൂലം കൃഷി ഉപേക്ഷിച്ചുതുടങ്ങിയ മഞ്ഞപ്പാറ ഗ്രാമവാസികളാണ് ഗിരിജ്യോതി ക്രെഡിറ്റ് യൂണിയനിലൂടെ കാർഷികരംഗത്തേക്ക് വീണ്ടും തിരിച്ചുവരുന്നത്.

കുടിയേറ്റ ഗ്രാമമായ മഞ്ഞപ്പാറ ഒരുകാലത്ത് ഹൈറേഞ്ചിലെ കുരുമുളക് ഉൽപാദനത്തിന്റെ കേന്ദ്രമായിരുന്നു. രോഗകീടങ്ങളാൽ കൃഷി പാടേ നശിച്ച് സാമ്പത്തികമായി തകർന്ന കർഷകർക്കാണ് ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി മുൻകൈയെടുത്ത് ക്രെഡിറ്റ് യൂണിയനിലൂടെ ആശ്വാസം നൽകുന്നത്. ഹരിതഗ്രാമം എന്ന പദ്ധതിയിലൂടെ കാർഷികരംഗത്ത് വിപ്ലവം തീർക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ 285 കർഷകർ.

ഒരുവർഷംമുമ്പ് ആരംഭിച്ച ഹരിതഗ്രാമം പദ്ധതിയിലൂടെ 368 ഏക്കർ സ്‌ഥലത്താണ് വിവിധ കൃഷികൾക്കായി സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. 168 വീടുകളെ 17 സ്വയംസഹായ സംഘങ്ങളായും 33 ഗ്രൂപ്പുകളായും തിരിച്ചാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ലളിതമായ തവണവ്യവസ്‌ഥയിൽ കുറഞ്ഞ പലിശയ്ക്ക് വായ്പനൽകി ഈതുക ഉപയോഗിച്ച് കൃഷി നടത്തുകയാണ് കർഷകർ. ഗവൺമെന്റ്, ഗവൺമെന്റേതര സബ്സിഡികളും ഇവർക്ക് ലഭ്യമാകുന്നുണ്ട്. ഒരുകോടി 36 ലക്ഷം രൂപയാണ് കർഷകർക്ക് വായ്പ നൽകിയിരിക്കുന്നത്.

പശു വളർത്തൽ, ആട് വളർത്തൽ, കോഴി, പന്നി, മുയൽ, മത്സ്യം എന്നീ മേഖലകൾക്കും കുരുമുളക്, ഇഞ്ചി, ഏലം, ജാതി, ഗ്രാമ്പു, കൊക്കോ, കാപ്പി, വാഴ, മഞ്ഞൾ തുടങ്ങിയ കൃഷികൾക്കും വായ്പ നൽകിയിട്ടുണ്ട്. മണ്ണിര കമ്പോസ്റ്റ്, പടുതാക്കുളം, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, മണ്ണ് സംരക്ഷണത്തിനായി കല്ല് കയ്യാല, ജൈവ വേലി, മണ്ണ് കയ്യാല എന്നീ പദ്ധതികളും നടപ്പിലാക്കിവരുന്നു. നൽകിയ വായ്പത്തുകകൾ എല്ലാ മാസവും കൃത്യമായി കർഷകർ തിരിച്ചടയ്ക്കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി ഒരു ചെക്കുഡാമും ഒരുലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന രണ്ടു ടാങ്കുകളും നിർമിച്ചുവരുന്നു. ഇത് പൂർത്തിയാകുന്നതോടെ അമ്പതോളം കുടുംബങ്ങൾക്ക് ജലസേചനത്തിന് ഉപകരിക്കും.

പദ്ധതിയിലൂടെ കന്നുകാലി വളർത്തലിനും മറ്റും വായ്പയെടുത്ത കർഷകർ ഇതിൽനിന്നുള്ള വരുമാനത്തിലൂടെ കൂടുതൽ പശുക്കളെ വളർത്തുന്നതിനും അതുവഴി വരുമാനം വർധിക്കുവാനും കാരണമായിട്ടുണ്ട്. 60 ഡയറി യൂണിറ്റുകൾക്ക് 92,000 രൂപയും 65 ആടുവളർത്തൽ യൂണിറ്റുകൾക്ക് 44,220 രൂപവീതവും ഒരേക്കർ കുരുമുളക് കൃഷിക്ക് 38,836 രൂപയുമാണ് വായ്പ ഇനത്തിൽ നൽകിയിരിക്കുന്നത്.

പൂർണമായും ജൈവകൃഷി നടത്തുന്ന പ്രദേശത്ത് ജൈവ സർട്ടിഫിക്കേഷനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി കയറ്റുമതി നടത്തുന്നതിന് 50 ലക്ഷം രൂപയുടെ പ്രോജക്ടും ഹൈടെക് കാർഷിക നഴ്സറിക്കുള്ള ഒരു പ്രോജക്ടും ഭാവിയിൽ നടത്തുവാൻ ലക്ഷ്യമിടുന്നു.

ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിന്റെ മേൽനോട്ടവും ഇടവക വികാരി ഫാ. കുര്യാക്കോസ് മറ്റത്തിന്റെ നേതൃത്വവും പദ്ധതിയുടെ വിജയത്തിന്റെ പ്രധാന ഘടകമാണ്. ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് മാത്യു വാതല്ലൂർ, സെക്രട്ടറിമാരായ ജോയി എടാട്ട്, സാജൻ കുളങ്ങര, കമ്മിറ്റി അംഗങ്ങളായ സിജോ നടയ്ക്കൽ, ആന്റണി വെട്ടിക്കാട്ട്, ജോസഫ് മോർപ്പാളയിൽ, ജോളി താറാവിള, സിനി ഈഴോർമറ്റം, ബിൻസി കാരിമല എന്നിവരുടെ ആത്മാർഥമായ പ്രവർത്തനവുമാണ് ഹരിതഗ്രാമം പദ്ധതിയുടെ വിജയത്തിന് കാരണം.
കാർഷിക പ്രതാപം വീണ്ടെടുക്കാൻ മഞ്ഞപ്പാറയുടെ പരിശ്രമം
നെടുങ്കണ്ടം: കാർഷികരംഗത്തെ നഷ്‌ടപ്രതാപം വീണ്ടെടുക്കുവാൻ ഒരു ഗ്രാമത്തിന്റെ കഠിനശ്രമം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുമൂലം കൃഷി ഉപേക്ഷിച്ചുതുടങ്ങിയ മഞ്ഞപ ......
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് വിജയികൾക്ക് സ്വീകരണംനൽകി
മാങ്കുളം: സ്കോട്ട്ലാൻഡിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ മാങ്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ദീപാങ്കർ കോ ......
താമസം പ്ലാസ്റ്റിക് കുടിലിലാണെങ്കിലും രാജുവും കുടുംബവും ’എപിഎല്ലാ’ണ്
ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് സമ്പൂർണ ഭവനപദ്ധതിയിലേക്ക് നീങ്ങുമ്പോൾ ഇതൊന്നുമറിയാതെ ഒരു കുടുംബം കഴിഞ്ഞ പത്തുവർഷമായി പ്ലാസ്റ്റിക് വലിച്ചുകെട് ......
ദീപിക ഫ്രണ്ട്സ് ക്ലബ് രാജാക്കാട്ഫൊറോന കൺവൻഷൻ നാളെ
രാജാക്കാട്: ദീപിക ഫ്രണ്ട്സ് ക്ലബ് രാജാക്കാട് ഫൊറോന കൺവൻഷൻ നാളെ രാജാക്കാട് ക്രിസ്തുരാജ പാരീഷ് ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 1.30–ന് നടക്കുന്ന കൺവൻഷൻ ഇടുക് ......
ഡാനിയ സ്വർണംഎയ്തുവീഴ്ത്തി
നെടുങ്കണ്ടം: കണ്ണൂരിൽ നടന്ന സംസ്‌ഥാന സബ്ജൂണിയർ അമ്പെയ്ത്ത് മത്സരത്തിൽ നെടുങ്കണ്ടം സ്വദേശി ഡാനിയ ജിജി സ്വർണമെഡൽ കരസ്‌ഥമാക്കി. വയനാട് ആർച്ചറി അക്കാഡമിയി ......
ബസും കാറും കൂട്ടിയിടിച്ച്രണ്ടര വയസുകാരനുഗുരുതരമായി പരിക്കേറ്റു
മൂന്നാർ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു രണ്ടരവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൻദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റ് ഒഡികെ ഡിവിഷൻ സ്വദേശി ടൂറിസ്റ ......
മദർ തെരേസയുടെ ഛായചിത്രപ്രയാണ സമാപനവും മേഴ്സി ഹോംസ് ദിനാചരണവും നാളെ
കാഞ്ഞിരപ്പള്ളി: കരുണയുടെ വർഷത്തിന്റെ സമാപനത്തോടാനുബന്ധിച്ചും റൂബി ജൂബിലി ആഘോഷങ്ങളുടെ തുടക്കംകുറിച്ചും രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന് ......
കാർ അപകടത്തിൽപെട്ടു
രാജാക്കാട്: ശാന്തമ്പാറ കൃഷി ഓഫീസർ ആർ. ബീനയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപെട്ടു.

ഇന് ......
കോഷൻ ഡിപ്പോസിറ്റ്
മൂന്നാർ: ചെണ്ടുവര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2013–14, 2014–15, 2015–16 പ്ലസ്ടു പഠനം പൂർത്തിയാക്കിയ ജനറൽ ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ കോഷൻ ......
ഇ–ക്ലാസ് റൂംപ്രോജക്ട്
കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ഇ ക്ലാസ് റൂം പ്രോജക്ട് ജോയ്സ് ജോർജ് എംപി ഇന്ന് ഉദ്ഘാടനംചെയ്യും. ടെക്നോളജി എൻഹാൻസ്ഡ് ലേണിംഗ് സ്പെയ്സ് ഒ ......
കഞ്ചാവുമായിപിടിയിലായി
കട്ടപ്പന: കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ തമിഴ്നാട്ടിൽനിന്നും കഞ്ചാവ് കടത്തികൊണ്ടുവന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. വണ്ടൻമേട് സ്വദേശ ......
സിബിഎസ്ഇ കലോത്സവത്തിന് ഇന്ന് തിരിതെളിയും
അണക്കര: സിബിഎസ്ഇ സ്കൂൾ ഇടുക്കി സഹോദയ കലോത്സവത്തിന് ഇന്നു തിരിതെളിയും. അണക്കര മോൺഫോർട്ട് സ്കൂളിൽ നാലുവിഭാഗങ്ങളിലായി 118 ഇനങ്ങളിൽ രണ്ടായിരത്തോളം പ്രതിഭക ......
മാങ്കുളം പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ് ഇന്ന്
മാങ്കുളം: ഗ്രാമപഞ്ചായത്ത് ഭരണത്തിൽ നിർണായകമായേക്കാവുന്ന അൻപതാംമൈൽ വാർഡ് ഉപതെരെഞ്ഞെടുപ്പ് ഇന്നുനടക്കും. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ബിൻസി റ ......
കടന്നലിന്റെ ആക്രമണത്തിൽ11 പേർക്കു പരിക്കേറ്റു
പീരുമേട്: രണ്ടു സ്‌ഥലങ്ങളിലായുണ്ടായ കടന്നലിന്റെ അക്രമണത്തിൽ പതിനൊന്നുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത് ......
വജ്രജൂബിലി ആഘോഷിക്കും
കട്ടപ്പന: കേരളപ്പിറവി വജ്രജൂബിലിയുടെ ഭാഗമായി നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ ഒരുവർഷം നീളുന്ന കർമപദ്ധതികൾ ആവിഷ്കരിച്ചു.

വജ്രജൂബിലി കർമപദ്ധതി ......
സപ്തദിന ഗ്രാമപഠന ക്യാമ്പ്
പീരുമേട്: കുട്ടിക്കാനം മരിയൻ കോളജ് ഒന്നാംവർഷ സോഷ്യൽ വർക്ക് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന സപ്തദിന ഗ്രാമ പഠനക്യാമ്പ് മുണ്ടക്കയം പാലൂർക്കാവിൽ ഇന്നുതുടങ്ങു ......
നെടുങ്കണ്ടം ടൗണിൽ മോഷണ പരമ്പര
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ മൂന്നു വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം. നെടുങ്കണ്ടം കിഴക്കേക്കവലയിലുള്ള ചേമ്പളം കളപ്പുര കെ.സി. ചാക്കോയുടെ ഉടമസ്‌ഥതയിലുള്ള ടയർ ......
സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തൊടുപുഴ: തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങൾ നൽകാമെന്ന വ്യാജേന പണം വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവ ......
പീരുമേട് എസ്എംഎസ് ലൈബ്രറി ശതാബ്ദി നിറവിൽ
കട്ടപ്പന: പീരുമേട് എസ്എംഎസ് ക്ലബ് ആൻഡ് ലൈബ്രറി ശതാബ്ദി വർഷത്തേക്കു കടക്കുന്നു. രാജഭരണകാലത്ത് ആരംഭിച്ച വായനശാലയുടെ ശതാബ്ദി ആഘോഷം മറ്റൊരു ചരിത്രമാക്കാനു ......
കോൺഗ്രസിന്റേത് പ്രായ്ശ്ചിത്ത സമരം: ജോയ്സ് ജോർജ് എംപി
ചെറുതോണി: ദേശീയപാത വികസനം തടയുന്ന വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടിക്കെതിരെ കോൺഗ്രസ് ഇപ്പോൾ നടത്തുന്നത് പ്രായ്ശ്ചിത്ത സമരമാണെന്ന് ജോയ്സ് ജോർജ് എംപി. ചര ......
ജിഎസ്ടി നിരക്ക്:ചർച്ച നടത്തണമെന്ന്
തൊടുപുഴ: നികുതി ഘടന, നിരക്കുകൾ, നികുതി ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുമായി ചർച്ച നടത്തണമെന്നു സംസ്‌ഥാന വൈസ് പ ......
റോഡ് കൈയേറിയുള്ള കൃഷി നീക്കം ചെയ്യണമെന്ന്
ചെറുതോണി: ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ളതും പിഎംജിഎസ്വൈ സ്കീമിൽ നിർമാണം പൂർത്തീകരിച്ചിട്ടുള്ളതുമായ റോഡുകളുടെ വശങ്ങൾ കൈയേറി തീറ്റപ്പുല്ല്, പച്ചക ......
സീനിയർ സിറ്റിസൺസ്ജില്ലാകൗൺസിൽ
കട്ടപ്പന: സീനിയർ സിറ്റിസൺസ് അസോസിയേഷൻ ജില്ലാകൗൺസിൽ യോഗം നാളെ രാവിലെ 10.30–ന് കട്ടപ്പനയിലുള്ള അസോസിയേഷൻ ഹാളിൽ നടക്കും. ജില്ലാപ്രസിഡന്റ് മുൻ എംഎൽഎ തോമസ് ......
ആരോഗ്യ ഭീഷണി ഉയർത്തി സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നതായി സൂചന
തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളിൽ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ സുനാമി ഇറച്ചി വീണ് ......
തെരഞ്ഞെടുപ്പ് കോടതിയിൽ;ജനതാദൾ –എസ് ജില്ലാ തെരഞ്ഞെടുപ്പിനു സ്റ്റേ
തൊടുപുഴ: ജനതാദൾ എസിന്റെ ഇടുക്കി ജില്ല സംഘടന തെരഞ്ഞെടുപ്പ് ഇടക്കാലത്തേക്ക് കോടതി തടഞ്ഞു. അന്യായക്കാരായ കാഞ്ചിയാർ സ്വദേശികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമ ......
ഡിവൈഎസ്പിയെ കൈയേറ്റം ചെയ്തകേസിൽ രണ്ടുപേർ അറസ്റ്റിൽ
നെടുങ്കണ്ടം: വഴിത്തർക്കം പരിഹരിക്കാനെത്തിയ ഡിവൈഎസ്പിയെ കൈയേറ്റംചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോമ്പമുക്ക് ഗോകുലം ഗിരീഷ്(30), കമ്പംമെട്ട് പ്രകാശ്ഗ്രാം ......
യോഗത്തിൽ തെരുവുവിളക്ക്വീണ്ടും ആളിക്കത്തി
തൊടുപുഴ: നഗരസഭ കൗൺസിൽ യോഗത്തിൽ തെരുവുവിളക്ക് വിഷയം വീണ്ടും ആളിക്കത്തി. 35 വാർഡുകളിലും തെരുവ് വിളക്ക് സ്‌ഥാപിക്കാനുള്ള കൗൺസിൽ തീരുമാനത്തിൽ അവ്യക്‌തയുള് ......
ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻഓഫീസ് ഉദ്ഘാടനം നാളെ
തൊടുപുഴ: ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിനു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ആലക്കോട് പഞ്ചായത്തിലേയും ഇടവെട ......
കക്കൂസ് മാലിന്യം തള്ളിയ കേസിൽപ്രതികളും ടാങ്കർ ലോറിയും കസ്റ്റഡിയിൽ
കാഞ്ഞാർ: കക്കൂസ് മാലിന്യം തോടരികിൽ തള്ളിയ പ്രതികളും ടാങ്കർ ലോറിയും പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം കാഞ്ഞാർ മണപ്പാടി റോഡിൽ വെങ്കിട്ടയിലുള്ള തോടിനു സമീ ......
റബറിന്റെയും നാണ്യവിളകളുടെയും വിലയിടിവ് തടയണം
തൊടുപുഴ: കർഷകരുടെ നിരവധിയായ പ്രശ്നങ്ങൾ ഉയർത്തി കർഷകരാഷ്ട്രീയ ജനതാദൾ നടത്തിവരു സമരത്തിന്റെ ഭാഗമായി നാളെ ബിഎസ്എൻഎൽ ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും ......
വിദ്യാർഥിയെ ബസിൽ നിന്നും തള്ളിയിട്ടതായി പരാതി
തൊടുപുഴ: വിദ്യാർഥിയെ ബസിൽ നിന്നും റോഡിലേക്കു തള്ളിയിട്ടതായി പരാതി. റോഡിൽ തലയിടിച്ച് വീണ വിദ്യാർഥിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. ഒളമറ്റ ......
ആരോഗ്യസെമിനാറും പാചകപരിശീലനവും
തൊടുപുഴ: ഹെൽത്തി ലിവിംഗ് ഫൗണ്ടേഷന്റെയും വൈസ്മെൻ ഇന്റർനാഷണൽന്റെയും സംയുക്‌താഭിമുഖ്യത്തിൽ 23നു രാവിലെ ഒമ്പതു മുതൽ നാലുവരെ ചുങ്കം സെന്റ് മേരീസ് പാരീഷ് ഹാ ......
തൊടുപുഴ ലയൺസ് ക്ലബ് ഉദ്ഘാടനം
തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ടൗണിന്റെ ഉദ്ഘാടനം 23 നു വൈകുന്നേരം ആറിനു തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ തോമസ് ജേക്കബ് നിർവഹ ......
ഭാരവാഹികൾ
തുടങ്ങനാട്: കേരള കോൺഗ്രസ്– ജേക്കബ് തുടങ്ങനാട് യൂണിറ്റ് കമ്മറ്റി വിച്ചാട്ട് കവലയിൽ ചേർന്നു. ജോയി കുഴിഞ്ഞാലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂ ......
പുത്തൻ യൂണിഫോമുമായി തൊഴിലുറപ്പ് തൊഴിലാളികൾ
തെക്കുംഭാഗം: ഇടവെട്ടി പഞ്ചായത്തിൽ ഒൻപതാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾ വാർഡു മെംബറും പഞ്ചായത്തു വൈസ് പ്രസിഡന്റുമായ ബീന വിനോദിന്റെ നേതൃത്വത്തിൽ പുത്തൻ ......
കെഎസ്ആർടിസി മാതൃകാ പട്ടികയിൽ നിന്നുംതൊടുപുഴ ഡിപ്പോയെ ഒഴിവാക്കി
തൊടുപുഴ: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 കെഎസ്ആർടിസി ഡിപ്പോകളെ മാതൃക ഡിപ്പോകളാക്കി ഉയർത്തുന്ന പട്ടികയിൽ നിന്ന് തൊടുപുഴ ഡിപ്പോയെ അധികാരികൾ ഒഴിവാക്കി ......
എഇഒ ഓഫീസിന്റെ പ്രവർത്തനം താറുമാറായി: കെപിഎസ്ടിഎ
തൊടുപുഴ: എഇഒ ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നു കെപിഎസ്ടിഎ തൊടുപുഴ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ എഇഒയു ......
അശ്വതി ടി. ബിജുവിന് സ്വീകരണം
വഴിത്തല: ആലുവയിൽ നടന്ന സംസ്‌ഥാനതല ശാസ്ത്രമേളയിൽ ശാസ്ത്രപ്രതിഭയ്ക്കുള്ള ഇൻസ്പെയർ അവാർഡ് നേടി ദേശീയ ശാസ്ത്രമേളയിലേയ്ക്ക് കേരളത്തിന്റെ പ്രതിനിധിയായി തെരഞ ......
ഭിന്നശേഷിക്കാർക്കായി ഉപകരണ നിർണയ ക്യാമ്പ്
മലയോരത്ത് കർഷക സമരത്തിന് ഒരുക്കം
അമ്മമാരുടെ കണ്ണീരിന് മുഖ്യമന്ത്രി മറുപടി പറയണം: ശോഭാ സുരേന്ദ്രൻ
ക്ഷീരകർഷക അവാർഡ് ജേതാവിന് ഒയിസ്കയുടെ ആദരവ്
കോവൂർ –വെള്ളിമാടുകുന്ന് റോഡ് നിർമാണം പാതിവഴിയിൽ
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്:എംഎസ്എഫിന് മുന്നേറ്റം
തൊയക്കാവ് ആർസിയുപി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി
ഫിഷ് ലാൻഡ ിംഗ് സെന്ററിന്റെ നിർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കും: ജേക്കബ് തോമസ്
കരിയിൽ കോളനി; അവഗണനയ്ക്കെതിരേ വള്ളത്തിൽ നില്പുസമരം നടത്തി
ബൈപാസ് നിർമാണത്തിന്തടസമായി ഇലക്ട്രിക് പോസ്റ്റ്
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.