മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദനം
Thursday, April 25, 2024 2:56 AM IST
തൊടുപുഴ: തൊടുപുഴയിലെ വസ്ത്രവ്യാപാരശാലയുടെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം പ​ക​ർ​ത്താ​നെ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാർ മ​ർദി​ച്ച​താ​യി പ​രാ​തി.

മാ​തൃ​ഭൂ​മി ഫോ​ട്ടോ​ഗ്രാ​ഫ​ർ ശ്രീ​ജി​ത്ത് പി. ​രാ​ജ്, ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഷി​യാ​സ് ബ​ഷീ​ർ എ​ന്നി​വ​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ഇ​വ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നി​ൽ നി​ന്നെ​ത്തി കാ​മ​റ പി​ടി​ച്ചെ​ടു​ക്കാ​നും ശ്ര​മി​ച്ചു. ഫോ​ട്ടോ​ഗ്ര​ാഫ​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ക​ഴു​ത്തി​നു പി​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പ്ര​സ് ക്ല​ബ് പോ​ലീ​സി​ൽ പ​രാ​തി നൽകി