ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും എം.​കെ. സ്റ്റാ​ലി​ൻ ത​ലൈ​വ​ർ
Thursday, April 25, 2024 2:45 AM IST
കു​മ​ളി: ജി​ല്ല​യി​ൽ ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്കും ത​മി​ഴ്നാ​ട് ത​ലൈ​വ​ർ എം.​കെ. സ്റ്റാ​ലി​നാ​ണ് ഹീ​റോ. ജി​ല്ല​യി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​ന്‍റെ ഫോ​ട്ടോ​യും ചേ​ർ​ത്തു​ള്ള ഇ​ട​ത്,വ​ല​ത് പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി നി​ര​ന്ന് ക​ഴി​ഞ്ഞു. പ്ര​ധാ​ന​മാ​യും തോ​ട്ടം​മേ​ഖ​ല​യി​ലാ​ണ് പോ​സ്റ്റ​ർ പോ​ര്.

ഡി​എം​കെ വോ​ട്ട് പെ​ട്ടി​യി​ലാ​ക്കാ​നു​ള്ള മു​ന്ന​ണി​ക​ളു​ടെ ത​ന്ത്ര​ത്തി​ൽ ചി​ന്താ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കു​ന്ന​ത് വോ​ട്ട​ർ​മാ​രാ​ണ്. ഡി​എം​കെ പി​ന്തു​ണ ആ​ർ​ക്കൊ​പ്പ​മെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും പോ​സ്റ്റ​റു​ക​ൾ​ക്ക് പ​ഞ്ഞ​മി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ കോ​ണ്‍​ഗ്ര​സ്, ഇ​ട​ത് പാ​ർ​ട്ടി സ​ഖ്യ​ത്തി​ലാ​ണ്.

അ​തു കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പോ​സ്റ്റ​റി​ൽ ഡി​എം​കെ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​യി​രി​ക്കു​ന്ന​ത്. എ ​ഐ​ഡി​എം​കെ യു​ടെ പി​ന്തു​ണ​യും ഇ​രു മു​ന്ന​ണി​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട. പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന ഒ. ​പ​ന്നീ​ർ​സെ​ൽ​വം ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി എ ​സ​ഖ്യ​ത്തി​ലാ​ണ്.