ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഫ്യൂ​സ് ഊരി ക​ട​ത്തു​ന്നെന്നു പ​രാ​തി
Thursday, April 25, 2024 2:56 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ന് സ​മീ​പ​മു​ള്ള ട്രാ​ൻ​സ് ഫോ​ർ​മ​റി​ൽനി​ന്നു നി​ര​ന്ത​ര​മാ​യി ഫ്യൂ​സ് ഊരി ക​ട​ത്തു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​മാ​സം സ​മാ​ന​രീ​തി​യി​ൽ മൂ​ന്ന് ഫ്യൂ​സു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കെ​എ​സ്ഇ​ബി​യി​ൽ വി​വ​ര​മ​റി​ച്ച​ത​നു​സ​രി​ച്ച് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ണ്ടും ക​ഴി​ഞ്ഞദി​വ​സം ര​ണ്ട് ഫ്യൂ​സു​കൾ ഊ​രി ക​ട​ത്തി​. മാ​ന​സി​കാ​സ്വ​ാസ്ഥ്യമു​ള്ള ആ​ളാ​ണോ ഫ്യൂ​സു​ക​ൾ ഊ​രു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ട്. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രു വ​യോ​ധി​ക​ന്‍റെ ചി​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​യാ​ൾ ഫ്യൂ​സു​ക​ൾ ഊ​രി​യ ശേ​ഷം ചാ​ക്കി​ലി​ട്ട് ഐ​ടി​ഐ ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നുപോ​കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്.

നി​ര​ന്ത​ര​മാ​യി ഫ്യൂ​സു​ക​ൾ ന​ഷ്ട​മാ​കു​ന്ന​തോ​ടെ വെ​ള്ളി​യാം​കു​ടി​യി​ലേ​ക്ക് അ​ട​ക്ക​മു​ള്ള പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മു​ൻ​പും സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടും ട്രാ​ൻ​സ്ഫോ​ർ​മ​റി​നു ചു​റ്റും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സം​ര​ക്ഷ​ണ വ​ല​യ​ത്തി​ന്‍റെ വാ​തി​ൽ താ​ഴി​ട്ട് പൂ​ട്ടാ​ത്ത​ത് വീ​ണ്ടും ഫ്യൂ​സ് ഊ​രി​ക്കൊ​ണ്ട് പോ​കു​ന്ന​തി​ന് വ​ഴി​വയ്ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.​ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാട്ടുകാരുടെ ആ​വ​ശ്യം.