ആ​വേ​ശം ചോരാതെ പര്യടനം
Thursday, April 18, 2024 6:55 AM IST
ചെ​ങ്ങ​ന്നൂ​ര്‍: മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റിലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മൂ​ന്നാം ഘ​ട്ട പ​ര്യ​ട​ന​വും പൂ​ര്‍​ത്തി​യാ​ക്കി. പ​ര്യ​ട​ന പ​രി​പാ​ടി​യു​ടെ അ​വ​സാ​ന ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ മൂ​ന്നാംഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശ​മേ​റെ​യാ​ണ്. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥിക​ളും ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യെ​ന്ന പ്ര​ത്യേ​ക​ത​യുമു​ണ്ട്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ ചെ​ങ്ങ​ന്നൂ​രി​ലെ മൂ​ന്നാം ഘ​ട്ടം പ​ര്യ​ട​നം ചെ​ങ്ങ​ന്നൂ​രി​ലാ​ണ് ആ​രം​ഭി​ച്ച​ത്. വെ​ണ്മ​ണി ക​ല്യാ​ത്ര ജം​ഗ്ഷ​നി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ണ്മ​ണി, ആ​ല, മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ട​ക്കു​ന്ന പ​ര്യ​ട​ന​ത്തി​നുശേ​ഷം അ​റ​ന്ത​കാ​ട് ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​എ. അ​രു​ണ്‍​കു​മാ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് മൂ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍ മു​ള​ക്കു​ഴ വാ​യ​ന​ശാ​ലാ ജം​ഗ്ഷ​നി​ല്‍നി​ന്നാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. ‌

മാ​ത്യു ടി.​ തോ​മ​സ് എം​എ​ല്‍​എ​ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കുശേ​ഷം ഉ​ച്ച​യോ​ടെ പേ​രി​ശേ​രി​യി​ല്‍ സ​മാ​പി​ച്ചു. ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നും ശേ​ഷം ക​റു​ത്തേ​ട​ത്തുനി​ന്നും ആ​രം​ഭി​ച്ചു.​

ചെ​റു​കോ​ല്‍, വാ​ഴ കൂ​ട്ടം​ക​ട​വ് തു​ട​ങ്ങി​യ 20 ഓ​ളം സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നുശേ​ഷം വൈ​കി​ട്ട് പു​ല്ലന്താ​ന​ത്ത് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ആ​ര്‍​ജെ​ഡി സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബൈ​ജു ക​ലാ​ശാ​ല​യു​ടെ പ​ര്യ​ട​ന സ്വീ​ക​ര​ണ പ​രി​പാ​ടി ആ​ലാ അ​ത്ത​ല​ക്ക​ട​വ് ജം​ഗ്ഷ​നി​ല്‍ ബി​ജെ​പി മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. പി. ​കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ​ക്കാ​ല, സൂ​ര്യ അ​രു​ണ്‍, രാ​ധ​മ്മ സി. ​തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ലാ, വെ​ണ്‍​മ​ണി, മു​ള​ക്കു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ഇ​ന്ന് പാ​യി​പ്പാ​ട്ടും തൃ​ക്കൊ​ടി​ത്താ​ന​ത്തും

ച​ങ്ങ​നാ​ശേ​രി: മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ഇ​ന്ന് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 7.30ന് ​ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റി​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​ക്കൊ​പ്പം റോ​ഡ് ഷോ ​ന​ട​ത്തും. ഐ​എ​ന്‍ ടി​യു​സി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.

തു​ട​ര്‍ന്ന് പാ​യി​പ്പ​ാട് ക​വ​ല​യി​ല്‍നി​ന്നും പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ഫി​ഷ്മാ​ര്‍ക്ക​റ്റ്, മു​ക്കാ​ഞ്ഞി​രം, പി​കെ​ഇ ഹോ​ട്ട​ല്‍, ചാ​മ​ക്കാ​ല, മു​ണ്ടു​കോ​ട്ട, മ​ച്ചി​പ്പ​ള്ളി, കി​ങ്ങ​ണം​ചി​റ, കൊ​ച്ചു​പ​ള്ളി, കി​ളി​മ​ല, കൊ​ല്ലാ​പു​രം, വേ​ഷ്ണാ​ല്‍, വ​ഴി നാ​ലു​കോ​ടി​യി​ല്‍ പാ​യി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം സ​മാ​പി​ക്കും.

11ന് ​തൃ​ക്കൊ​ടി​ത്താ​നം മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം മു​ക്കാ​ട്ടു​പ്പ​ടി​യി​ല്‍ ആ​രം​ഭി​ക്കും. ആ​ര​മ​ല, രാ​ജീ​വ് ഗാ​ന്ധി കോ​ള​നി, കു​ന്നും​പു​റം, മ​ണി​മു​റി​ കു​രി​ശ​ടി, അ​മ​ര പി​ആ​ര്‍ഡി​എ​സ്, ആ​ശാ​രി​മു​ക്ക്, ചെ​മ്പും​പു​റം, കോ​ട്ട​മു​റി, നാ​ല്‍ക്ക​വ​ല, പൊ​ട്ട​ശേ​രി, ക​ട​മാ​ഞ്ചി​റ, കൊ​ടി​നാ​ട്ടും​കു​ന്ന്, ചേ​രി​ക്ക​ല്‍, ഫ്ര​ണ്ട്‌​സ് ലൈ​ബ്ര​റി, കൈ​ലാ​ത്തു​പ​ടി, വ​ഴി പീ​ടി​ക​പ്പ​ടി​യി​ല്‍ സ​മാ​പി​ക്കും.