പ്ലാ​സി​ഡ​ച്ച​ന്‍ സ​ഭ​യു​ടെ ക​ത്തി​ജ്വ​ലി​ക്കു​ന്ന വി​ള​ക്ക്: മാ​ര്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍
Monday, April 29, 2024 7:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​ഭ​​യു​​ടെ ക​​ത്തി​​ജ്വ​​ലി​​ക്കു​​ന്ന വി​​ള​​ക്കും സ​​ഭ​​യു​​ടെ വ​​ള​​ര്‍​ച്ച​​യി​​ല്‍ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത മ​​ഹാ​​ത്മാ​​വു​​മാ​​യി​​രു​​ന്നു പ്ലാ​​സി​​ഡ​​ച്ച​​നെ​​ന്ന് സീ​​റോ മ​​ല​​ബാ​​ര്‍ കൂ​​രി​​യ ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍.

പു​​ണ്യ​​ശ്ലോ​​ക​​നാ​​യ റ​​വ.​ ഡോ.​ ​പ്ലാ​​സി​​ഡ് ജെ. ​​പൊ​​ടി​​പ്പാ​​റ സി​​എം​​ഐ​​യു​​ടെ 39-ാം ച​​ര​​മ​​വാ​​ര്‍​ഷി​​ക ദി​​നാ​​ച​​ര​​ണ​​ത്തി​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. പ്ലാ​​സി​​ഡ​​ച്ച​​ന്‍റെ പു​​സ്ത​​ക​​ങ്ങ​​ള്‍ വാ​​യി​​ച്ച് ഇ​​ന്ന് അ​​നേ​​ക​​ര്‍​ക്ക് സ​​ഭ​​യെ സ്നേ​​ഹി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പ്ലാ​​സി​​ഡ​​ച്ച​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​രം അ​​ന്ത്യ​വി​​ശ്ര​​മം കൊ​​ള്ളു​​ന്ന ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ല്‍ ന​​ട​​ന്ന ആ​​ഘോ​​ഷ​​മാ​​യ പ​​രി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു കൂ​​രി​​യ ബി​​ഷ​​പ്.

സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​ന്‍റ് ജോ​​സ​​ഫ് പ്രൊ​വി​​ന്‍​ഷ്യ​​ല്‍ ഫാ. ​​ആ​​ന്‍റ​ണി ഇ​​ള​ന്തോ​​ട്ടം, ചെ​​ത്തി​​പ്പു​​ഴ ആ​​ശ്ര​​മ ദേ​വാ​​ല​​യ സു​​പ്പീ​​രി​​യ​​ര്‍ ഫാ. ​​തോ​​മ​​സ് ക​​ല്ലു​​ക​​ളം എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ പ്രാ​​ര്‍​ഥ​​ന ശു​​ശ്രൂ​​ഷ​​യും ന​​ട​​ത്തി. ഫാ.​ ​ജോ​​മോ​​ന്‍ പു​​ത്ത​​ന്‍​പു​​ര, ഫാ. ​​ജോ​​ജോ പ​​തി​​നേ​​ഴി​​ല്‍​ചി​​റ, പ്ലാ​​സി​​ഡ് ഫോ​​റം സെ​​ക്ര​​ട്ട​​റി ജോ​​ണി​​ക്കു​​ട്ടി സ്‌​​ക​​റി​​യ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.