സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വു​ക​ണ​ക്ക്: ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി
Friday, April 19, 2024 12:06 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ചെ​​ല​​വി​ന്‍റെ ര​​ണ്ടാം​​ഘ​​ട്ട പ​​രി​​ശോ​​ധ​​ന​​യും പൂ​​ര്‍​ത്തി​​യാ​​യി. ക​​ഴി​​ഞ്ഞ 16 വ​​രെ​​യു​​ള്ള ചെ​​ല​​വു​​ക​​ണ​​ക്കാ​​ണ് പ​​രി​​ശോ​​ധി​​ച്ച​​ത്. ചെ​​ല​​വു​​നി​​രീ​​ക്ഷ​​ക​​ന്‍ വി​​നോ​​ദ്കു​​മാ​​ര്‍, തെ​​ര​​ഞ്ഞെ​​ടു​​പ്പു ചെ​​ല​​വു​​നി​​രീ​​ക്ഷ​​ണ​​വി​​ഭാ​​ഗം നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ എ​​സ്.​​ആ​​ര്‍. അ​​നി​​ല്‍​കു​​മാ​​ര്‍, അ​​സി​​സ്റ്റ​ന്‍റ് എ​​ക്‌​​സ്‌​​പെ​​ന്‍​ഡി​​ച്ച​​ര്‍ ഒ​​ബ്‌​​സ​​ര്‍​വ​​ര്‍ എം. ​​ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ക​​ള​​ക്‌​ടറേറ്റ് വി​​പ​​ഞ്ചി​​ക കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന.

95 ല​​ക്ഷം രൂ​​പ​​യാ​​ണ് ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക്കു പ​​ര​​മാ​​വ​​ധി ചെ​​ല​​വ​​ഴി​​ക്കാ​​വു​​ന്ന​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പു നി​​രീ​​ക്ഷ​​ണ​​വി​​ഭാ​​ഗം ഓ​​രോ സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചെ​​ല​​വ് ദി​​വ​​സ​​വും ക​​ണ​​ക്കാ​​ക്കു​​ന്നു​​ണ്ട്. ഇ​​ത​​നു​​സ​​രി​​ച്ച് ഷാ​​ഡോ ഒ​​ബ്‌​​സ​​ര്‍​വേ​​ഷ​​ന്‍ ര​​ജി​​സ്റ്റ​​ര്‍ (​എ​​സ്​​ഒ​ആ​​ര്‍) സൂ​​ക്ഷി​​ക്കു​​ന്നു. സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും ചെ​​ല​​വു​​ര​​ജി​​സ്റ്റ​​ര്‍ പ​​രി​​പാ​​ലി​​ക്കു​​ന്നു​​ണ്ട്. ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളും ര​​ജി​​സ്റ്റ​​റു​​ക​​ളും പ​​രി​​ശോ​​ധി​​ച്ചാ​​ണ് ചെ​​ല​​വു നി​​ര്‍​ണ​​യി​​ക്കു​​ന്ന​​ത്. 23നാ​​ണ് അ​​വ​​സാ​​ന​​വ​​ട്ട ചെ​​ല​​വു പ​​രി​​ശോ​​ധ​​ന.

ക​​ഴി​​ഞ്ഞ 16 വ​​രെ​​യു​​ള്ള സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ചെ​​ല​​വ് ക​​ണ​​ക്ക് ചു​​വ​​ടെ (​ഷാ​​ഡോ ഒ​​ബ്‌​​സ​​ര്‍​വേ​​ഷ​​ന്‍ ര​​ജി​​സ്റ്റ​​ര്‍ പ്ര​​കാ​​ര​​മു​​ള്ള ചെ​​ല​​വ്, സ്ഥാ​​നാ​​ര്‍​ഥി സ​​മ​​ര്‍​പ്പി​​ച്ച ചെ​​ല​​വ് എ​​ന്ന ക്ര​​മ​​ത്തി​​ല്‍)

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍- കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം- 26,69,575, 27,53,599
​​വി​​ജു ചെ​​റി​​യാ​​ന്‍- ബ​​ഹു​​ജ​​ന്‍ സ​​മാ​​ജ് പാ​​ര്‍​ട്ടി-53,144, 53,144
വി.​​പി. കൊ​​ച്ചു​​മോ​​ന്‍-​​സോ​​ഷ്യ​​ലി​​സ്റ്റ് യൂ​​ണി​​റ്റി സെ​​ന്‍റ​​ര്‍ ഓ​​ഫ് ഇ​​ന്ത്യ (​ക​​മ്മ്യൂ​​ണി​​സ്റ്റ്)- 13,3572, 15,3725
തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി- ഭാ​​ര​​ത് ധ​​ര്‍​മ ജ​​ന സേ​​ന- 18,82,647, 18,80,754
പി.​​ഒ. പീ​​റ്റ​​ര്‍- സ​​മാ​​ജ് വാ​​ദി ജ​​ന​​പ​​രി​​ഷ​​ത്ത്-45,540, 72,391
അ​​ഡ്വ. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്- കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-19,12,231, 19,13,697
ച​​ന്ദ്ര​​ബോ​​സ് പി.- ​​സ്വ​​ത​​ന്ത്ര​​ന്‍ -25,002, 35,570
ജോ​​മോ​​ന്‍ ജോ​​സ​​ഫ് സ്രാ​​മ്പി​​ക്ക​​ല്‍ എ.​​പി.​​ജെ. ജു​​മാ​​ന്‍ വി.​​എ​​സ്. സ്വ​​ത​​ന്ത്ര​​ന്‍- 25,343, 29,049
ജോ​​സി​​ന്‍ കെ. ​​ജോ​​സ​​ഫ്- സ്വ​​ത​​ന്ത്ര​​ന്‍-25,635, 25,635
മാ​​ന്‍​ഹൗ​​സ് മ​​ന്മ​​ഥ​​ന്‍-​​സ്വ​​ത​​ന്ത്ര​​ന്‍-12,750, 13,650
സ​​ന്തോ​​ഷ് പു​​ളി​​ക്ക​​ല്‍-​​സ്വ​​ത​​ന്ത്ര​​ന്‍- 60,626, 67,480
സു​​നി​​ല്‍ ആ​​ല​​ഞ്ചേ​​രി​​ല്‍-​​സ്വ​​ത​​ന്ത്ര​​ന്‍- 27,465, 28,465
എം.​​എം. സ്‌​​ക​​റി​​യ-​​സ്വ​​ത​​ന്ത്ര​​ന്‍- 34,300 35,060
റോ​​ബി മ​​റ്റ​​പ്പ​​ള്ളി-​​സ്വ​​ത​​ന്ത്ര​​ന്‍-37,169 49,161