അതിരമ്പുഴയിൽ അഴിഞ്ഞാടി സാമൂഹ്യവിരുദ്ധർ
Monday, April 29, 2024 7:13 AM IST
അ​​തി​​ര​​മ്പു​​ഴ: അ​​തി​​ര​​മ്പു​​ഴ പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റി​ന്‍റെ പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ൾ സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​കു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ലാ​​ണ് ഇ​​വി​​ടെ ഇ​​വ​​രു​​ടെ ശ​​ല്യം രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ 20ന് ​​രാ​​ത്രി​​യി​​ൽ മാ​​ർ​​ക്ക​​റ്റി​​ന് സ​​മീ​​പ​​ത്തെ വീ​​ട്ടി​​ൽ​നി​​ന്ന് സ്കൂ​​ട്ട​​ർ മോ​​ഷ​​ണം പോ​​യി. 26ന് ​​രാ​​ത്രി​​യി​​ൽ ഈ ​​സ്കൂ​​ട്ട​​ർ വീ​​ടി​​നു സ​​മീ​​പം വ​​ഴി​​യി​​ൽ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. സ്കൂ​​ട്ട​​റി​ന്‍റെ ന​​മ്പ​​ർ പ്ലേ​​റ്റ് ഉ​​ൾ​​പ്പെ​​ടെ ന​​ശി​​പ്പി​​ച്ചി​​രു​​ന്നു. അ​​ന്ന് രാ​​ത്രി​​യി​​ൽ പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റി​​ലെ മൂ​​ന്നു ക​​ട​​ക​​ളി​​ൽ മോ​​ഷ​​ണ​​ശ്ര​​മ​വും ന​​ട​​ന്നു.

സ്കൂ​​ട്ട​​ർ ഉ​​പേ​​ക്ഷി​​ച്ച വ​​ഴി​​യി​​ൽ ത​​ന്നെ ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​രു ബൈ​​ക്ക് ക​​ണ്ടെ​​ത്തി. ഓ​​ണം​​തു​​രു​​ത്ത് കോ​​ള​​നി​​ക്ക് സ​​മീ​​പ​​മു​​ള്ള വീ​​ട്ടി​​ൽ​നി​​ന്ന് സാ​​മൂ​​ഹ്യ​വി​​രു​​ദ്ധ​​ർ മോ​​ഷ്ടി​​ച്ച ബൈ​​ക്കാ​​യി​​രു​​ന്നു ഇ​​തെ​​ന്ന് പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മ​​ന​​സി​​ലാ​​യി.

പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള വ​​ഴി​​യി​​ലാ​​ണ് ഇ​​പ്പോ​​ൾ സാ​​മൂ​​ഹ്യ​വി​​രു​​ദ്ധ​​ർ കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​രി​​യ​​ച​​മി​​ല്ലാ​​ത്ത ചെ​​റു​​പ്പ​​ക്കാ​​ർ പ​​തി​​വി​​ല്ലാ​​ത്ത വി​​ധം ഇ​​തു​​വ​​ഴി ചു​​റ്റി​​ക്ക​​റ​​ങ്ങു​​ന്ന​​താ​​യി സ​​മീ​​പ​​വാ​​സി​​ക​​ളും വ്യാ​​പാ​​രി​​ക​​ളും പ​​റ​​യു​​ന്നു. പ്ര​​ദേ​​ശ​​ത്ത് പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് ഇ​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

ഫോട്ടോ : അ​​തി​​ര​​മ്പു​​ഴ പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പ​​മു​​ള്ള വ​​ഴി​​യി​​ൽ ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ണ്ടെ​​ത്തി​​യ ബൈ​​ക്ക്.