മണർകാട് പള്ളിയിൽ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദയു​ടെ പെ​രു​ന്നാ​ൾ
Monday, April 29, 2024 7:13 AM IST
മ​​ണ​​ര്‍​കാ​​ട്: മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ണ​​ര്‍​കാ​​ട് വി​​ശു​​ദ്ധ മ​​ര്‍​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ പെ​​രു​​ന്നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും.
ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് തി​​രു​​വ​​ഞ്ചൂ​​ര്‍ പു​​ത്ത​​ന്‍പു​​ര​​യ്ക്ക​​ല്‍ ഷി​​ന്‍റോ​​യു​​ടെ പാ​​റ​​മ്പു​​ഴ തു​​രു​​ത്തേ​​ല്‍ പു​​ര​​യി​​ട​​ത്തി​​ല്‍​നി​​ന്ന് കൊ​​ണ്ടു​വ​​രു​​ന്ന കൊ​​ടി​​മ​​രം പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഉ​​യ​​ര്‍​ത്തും.

കൊ​​ടി​​മ​​രം കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നാ​​യി ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു പ​​ള്ളി​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ടും. തി​​രു​​വ​​ഞ്ചൂ​​ര്‍ കു​​രി​​ശു ക​​വ​​ല, ക​​ണി​​യാം​​കു​​ന്ന്, പെ​​രു​​മാ​​നൂ​​ര്‍​കു​​ളം വ​​ഴി വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ കൊ​​ടി​​മ​​രം ആ​​ഘോ​​ഷ​​പൂ​​ര്‍​വം പ​​ള്ളി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്ന​​ത്.

വി​​കാ​​രി ഇ.​​ടി. കു​​ര്യാ​​ക്കോ​​സ് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പാ ഇ​​ട്ടി​​യാ​​ട​​ത്ത്, പ്രോ​​ഗ്രാം കോ​-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ റ​​വ. കു​​ര്യാ​​ക്കോ​​സ് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പാ കി​​ഴ​​ക്കേ​​ട​​ത്ത്, ട്ര​​സ്റ്റി​​മാ​​രാ​​യ പി.​​എ. ഏ​​ബ്ര​​ഹാം പ​​ഴ​​യി​​ട​​ത്തു​​വ​​യ​​ലി​​ല്‍, വ​​ര്‍​ഗീ​​സ് ഐ​​പ്പ് മു​​ത​​ലു​​പ​​ടി, ഡോ. ​​ജി​​തി​​ന്‍ കു​​ര്യ​​ന്‍ ആ​​ന്‍​ഡ്രൂ​​സ് ചി​​ര​​വ​​ത്ത​​റ, ക​​ത്തീ​​ഡ്ര​​ല്‍ സെ​​ക്ര​​ട്ട​​റി വി.​​ജെ.​ ജേ​​ക്ക​​ബ് വാ​​ഴ​​ത്ത​​റ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.