പൊ​തു ഇ​ട​ങ്ങ​ളിലെ മാ​ലി​ന്യനി​ക്ഷേ​പം:​ ക​ർ​ശ​ന ന​ട​പ​ടി സ്വീകരിക്കുമെന്ന്
Friday, March 29, 2024 3:24 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള മ​ലി​ന​ജ​ലം പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​വ​ർ​ക്കും കൈ​തോ​ടു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന​യാ​റി​ലേ​ക്കെ​ത്തി​ച്ചേ​രു​ന്ന കൈ​തോ​ടു​ക​ളി​ലേ​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ല പൈ​പ്പു​ക​ൾ തു​റ​ന്നു വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​ൻ​പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. വീ​ണ്ടും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ജി​ൻ​സ് സി​റി​യ​ക് അ​റി​യി​ച്ചു.

പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ, സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും​തോ​ടു​ക​ളി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​വ​രെ​യും കു​റി​ച്ച് വി​വ​രം ന​ല്കു​ന്ന​വ​ർ​ക്ക് ഈ​ടാ​ക്കു​ന്ന പി​ഴ​യു​ടെ 25ശ​ത​മാ​നം പാ​രി​തോ​ഷി​ക​മാ​യി ന​ല്കു​മെ​ന്നും വി​വ​രം ത​രു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.​

മ​ലീ​മ​സ​മാ​യ കൈ​ത്തോ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ശൂ​ചീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.