സ​ഭാ​ത​ല​വ​ന് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി പ്ര​ഥ​മ മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്‌​കോ​പ്പ​ൽ പ​ള്ളി
Monday, April 15, 2024 11:52 PM IST
കു​റ​വി​ല​ങ്ങാ​ട്: സീ​റോ​മ​ല​ബാ​ർ സ​ഭാ​ത​ല​വ​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം സ​ഭ​യി​ലെ ആ​ദ്യ മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്‌​കോ​പ്പ​ൽ അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ മേ​ജ​ർ ആർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ തട്ടി​ലി​ന് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.

ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രു​ന്നു സ്വീ​ക​ര​ണം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക​ജ​ന​ത്തി​നാ​യി സ്‌നേ​ഹ​വി​രു​ന്നും ന​ട​ത്തി.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​മൂ​ഹ​ബ​ലി​യി​ലും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​മാ​യി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് വി​ല​യി​രു​ത്തി.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ള്ളി​യോ​ഗ​വും ന​ട​ത്തി. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.