ഓ​ട്ട​പ്ര​ദ​ക്ഷി​ണം തീ​രു​ന്നു; ഇ​നി ക​ലാ​ശ​ക്കൊട്ട്
Monday, April 22, 2024 11:36 PM IST
ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യം തൊ​ട്ട് ഡീ​ൻ

ഇടുക്കി: വ​ഴി​യ​രി​കി​ൽ കാ​ത്തുനി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചും അ​നു​ഗ്ര​ഹം തേ​ടി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ദേ​വി​കു​ള​ത്തെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി.

ഇ​ന്ന​ലെ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ജ​ന​ങ്ങ​ൾ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ പ​ഴ​ന്പി​ള്ളി​ച്ചാ​ലി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ.​പി.​ ഉ​സ്മാ​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് പ​ടി​ക്ക​പ്പ്, ഒ​ഴു​വ​ത്ത​ടം, ചി​ല്ലി​ത്തോ​ട്, വാ​ള​റ, പ​ത്താം മൈ​ൽ, ഇ​രു​ന്പു പാ​ലം, പ​തി​നാ​ലാം മൈ​ൽ, മ​ച്ചി​പ്ലാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഉ​ച്ച​യ്ക്കു ശേ​ഷം ചാ​റ്റു​പാ​റ, കാം​കോ, ചി​ന്ന​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ടു തേ​ടി. പി​ച്ച​ച്ച​ട്ടി കൈ​യി​ലേ​ന്തി സ​മ​രം ന​ട​ത്തി​യ മ​റി​യ​ക്കു​ട്ടി മ​ന്നാ​ൻ ക​വ​ല​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ സ്വീ​ക​രി​ച്ചു.

ആ​യി​രം ഏ​ക്ക​ർ, ക​ത്തി​പ്പാ​റ, ക​ല്ലാ​ർ​കു​ട്ടി, വെ​ള്ള​ത്തൂ​വ​ൽ, കു​ത്തും​പാ​റ, മു​തു​വാ​ൻ​കു​ടി, ശ​ല്യം​പാ​റ, നാ​യ്ക്കു​ന്ന്, ഓ​ട​യ്ക്ക സി​റ്റി, കൂ​ന്പ​ൻ​പാ​റ, ഇ​രു​ന്നൂ​റ് ഏ​ക്ക​ർ, കൂ​ന്പ​ൻ​പാ​റ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി അ​ടി​മാ​ലി​യി​ൽ സ​മാ​പി​ച്ചു.

ഇ​ന്നു തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ലും കു​മാ​ര​മം​ഗ​ലം, കോ​ടി​കു​ളം, വ​ണ്ണ​പ്പു​റം, ക​രി​മ​ണ്ണൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.