പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും ന​വ​വൈ​ദി​ക​ർ​ക്ക് അ​നു​മോ​ദ​ന​വും നടത്തി
Tuesday, April 16, 2024 1:36 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ന​വ വൈ​ദീ​ക​ർ​ക്ക് അ​നു​മോ​ദ​നം ന​ൽ​കി. 13 ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​ഫ്രാ​ങ്ക് ക​ണ്ണ​നാ​യ്ക്ക​ലും വി​വി​ൻ ചി​റ്റി​ല​പ്പ​ള്ളി​യും 14 ന് ​പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ വീ​പ്പാ​ട്ടു​പ​റ​മ്പി​ൽ,

ഇ​ട​വ​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ദി​വ്യോ​ദ​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​സാ​ബു വെ​ള്ളാ​നി​ക്കാ​ര​ൻ സി​എം​ഐ, ഡി​വൈ​ൻ ധ്യാ​ന​യി​ല്ലം ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ ചു​ള്ളി​യ​ൻ വി​സി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ വ​ലി​യ​പാ​ട​ത്ത്, സെ​ന്‍റ് ജോ​ർ​ജ് കോ​ൺ​വ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡെ​ന്നീ​സ് എ​ഫ്സി​സി, ട്രി​നി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ധ​ന​ല​ക്ഷ്മി, സ്കൂ​ൾ സെ​ക്ര​ട്ട​റി ഡോ. ​കെ.​എ. കു​രി​യ​ച്ച​ൻ, കേ​ര​ള ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ൺ പു​ത്തൂ​ർ, തി​രു​പ്പ​ട്ട​കമ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ടി. ആ​ന്‍റ​ണി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ മേ​ഴ്സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ന​വ​വൈ​ദി​ക​രു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ച്ചു. ന​വ​വൈ​ദി​ക​രു​ടെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. കൈ​ക്കാ​ര​ന്മാ​രാ​യ പ്ര​വീ​ൺ തോ​മ​സ്, ആ​ൻ​ഡ്രൂ​സ് കു​ണ്ടു​കു​ളം, ലോ​റ​ൻ​സ് മ​ണ്ടും​മ്പാ​ല, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റ​ണി കീ​റ്റി​ക്ക​ല്‍, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ മേ​ഴ്സി ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.