എന്തോ എന്നെ ഇഷ്ടമാണ് ആളുകൾക്ക്; ദൃശ്യമികവോടെ രാവണപ്രഭു റി-റിലീസിന്
Tuesday, September 9, 2025 11:59 AM IST
സവാരി ഗിരി ഗിരിയുമായി ആരാധകരിലേയ്ക്ക് ആഴ്ന്നിറങ്ങിയ മോഹൻലാലിന്റെ മംഗലശേരി നീലകണ്ഠനും മകൻ കാർത്തികേയനും ദൃശ്യമികവോടെ വീണ്ടുമെത്തുന്നു. രാവണപ്രഭുവിന്റെ 4k പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുത്തിന്റെ തുടർച്ചയെന്നോണം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് രാവണ പ്രഭു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം മാറ്റിനി നൗ ആണ് 4k അറ്റ്മോസിൽ പ്രേഷകർക്കു മുന്നിലെത്തിക്കുന്നത്.
മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിന്റേതാണു സംഗീതം. ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി. ഛായാഗ്രഹണം- പി. സുകുമാർ. പിആർഒ- വാഴൂർ ജോസ്.