സവർക്കറുടെ ജീവിതം സിനിമയാകുന്നു; സ്വതന്ത്ര വീർ സവർക്കർ ടീസർ
Monday, May 29, 2023 11:18 AM IST
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. സ്വതന്ത്ര വീർ സവർക്കർ എന്നാണ് ചിത്രത്തിന്റെ പേര്. രണ്‍ദീപ് ഹൂഡ ആണ് പ്രധാനവേഷത്തിലെത്തുന്നത്. സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളുടെ മറ്റൊരു തലമാണ് സിനിമ പറയാൻ പോകുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. മഹേഷ് മഞ്ജ്രേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്ദീപ് സിംഗും അമിത് ബി. വാധ്വാനിയും ചേര്‍ന്നാണ് നിർമാണം.
സവര്‍ക്കറുടെ 138-ാം ജന്മവാര്ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. മഹേഷ് മഞ്ജ്രേക്കര്ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.